പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ധ്വനി...

തണുവിൽ മുങ്ങി നിവരുന്ന പ്രഭാതങ്ങളാലും മഞ്ഞു മൂടുന്ന രാവുകളാലും ഏറെ പ്രിയങ്കരമാണ് ഏവർക്കും ഡിസംബർ.  ഇന്ന് ഡിസംബർ 23,  എല്ലാവർക്കും ഏറെ തിരക്കുള്ള ദിവസമാണ്. ക്രിസ്മസ് ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു എവിടെയും. രാത്രിയുടെ വർണ്ണവീഥികൾക്ക് വീണ്ടും മാറ്റേറുന്നു,  ക്രിസ്മസ്ട്രീകളാലും പല വർണ്ണ നിറങ്ങളിൽ ഉദിച്ചുയരുന്ന നക്ഷത്രങ്ങളാലും. എവിടേയും ആഘോഷം നിറഞ്ഞ ആഹ്ലാദപൂർണ്ണമായ നിമിഷങ്ങൾ മാത്രം.  ഒത്തിരി ഓർമ്മകൾ നൽകി ഒരുപാട് ക്രിസ്മസ് കാലം കടന്നുപോയി. എന്നിരുന്നാലും ഈ വരുന്നക്രിസ്മസിന് ഒരു പ്രത്യേകത ഉണ്ട്. ഒരിക്കലും ഞാൻ പ്രതീക്ഷിക്കാതെ എനിക്ക് എപ്പോഴും തുണയാകുന്ന ഒരു സൗഹൃദം കൂടെ കൂടിയ  ഈ വർഷം കടന്നുപോകുവാൻ പോകുന്നു. ഇനി പുതിയ തുടക്കങ്ങൾ എത്ര തന്നെ വന്നാലും,  ഈ സൗഹൃദത്തിന് പകരം വെയ്ക്കുവാൻ മറ്റൊന്നും തന്നെ ഉണ്ടാവുകയില്ല.  ഒന്ന് വിളിച്ചാൽ വിളികേൾക്കുവാൻ അകലത്തിൽ നീ ഉണ്ട്. ഇതിൽ കൂടുതൽ ഞാൻ എന്ത് ആഗ്രഹിക്കുവാനാണ്. നിന്റെ വാക്കുകൾ എനിക്ക്  ഒരു പുതു ജീവൻ പകരുന്നവയാണ്.  നിന്റെ സൗഹൃദം എനിക്ക് കിട്ടിയ നിധിയെങ്കിൽ,  നിന്റെ ശബ്‍ദം എന്നിൽ നിറക്കുന്നത് നല്ല ചിന്...

ഒരു കാത്തിരിപ്പിന്റെ കഥ.....

അരികിൽ നിന്നും അകന്നുപോകുന്നത് എനിക്ക് ഏറ്റവും പ്രിയപെട്ടതെങ്കിൽ,  അതു തിരിച്ചുപിടിക്കാൻ വേണ്ടി ഞാൻ ഏതറ്റംവരേയും സഞ്ചരിക്കും. ഭൂമിയോളം സഹിക്കും,  അങ്ങു പാതാളം വരെയും താഴും. പക്ഷേ ആർക്കും പകരമാകാൻ ഞാൻ ആളല്ല, എന്നാൽ എന്റേതെങ്കിൽ ഞാൻ ആർക്കും വിട്ടുകൊടുക്കുകയുമില്ല, അതുപോലെ തന്നെ വിട്ടുകളയുകയുമില്ല.  അവളുടെ ചിത്രത്തിൽ നോക്കിയിരുന്ന നിമിഷം,  എന്നോട് അവൾ പറയുന്നതായി തോന്നിയ വരികളാണ്. ഒത്തിരി  ഇഷ്ടത്തോടെ, ഇത്രയും അവൾ  പറഞ്ഞത് നിനക്കു വേണ്ടി മാത്രം അത്രേ. അറിയില്ലകേട്ടോ, ചിലപ്പോൾ നിന്നോടുള്ള ഇഷ്ടവും സ്നേഹവും കൊണ്ടാവും. എങ്ങനെ ആയാലും, ഇനി അവൾ പറയട്ടെ, നിങ്ങളുടെ സൗഹൃദത്തെക്കുറിച്ചും. ഞാൻ എന്നെകൊണ്ടാവും വിധം എഴുതാൻ ശ്രമിക്കാം, ഇതൊരു പാഴ് വാക്കല്ല കേട്ടോ.  എല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നു  അവളുടെ കാഴ്ചപ്പാടുകൾ. അതുകൊണ്ടുതന്നെ ഓർമ്മകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത് അവളുടെ നിസ്വാർത്ഥമായ പുഞ്ചിരിയാണ്. അവൾ പ്രിയപ്പെട്ടവരുടെ ഇന്നലകളിൽ ജീവിക്കുന്നു. എന്നാൽ ഇന്ന് അവളായല്ല,  മറ്റുപലരിലൂടെയും അവൾ ഈ ലോകം നോക്കി കാണുന്നു. അന്ന് അവൾ കണ്ട കാഴ്ചകൾ പോലെ അല്ല ഇന്ന്,...

എന്നെന്നും കൂടെ.....

ഹൃദയത്തോട്‌ ചേർത്തുവയ്ക്കാൻ പറ്റുന്ന,  എന്നാൽ വെത്യസ്ഥമായ സമ്മാനങ്ങൾ ഈ അടുത്തിടെ എനിക്ക് ലഭിക്കുക ഉണ്ടായി. ചിലപ്പോൾ നിങ്ങൾക്ക് തോന്നും ഇതൊക്ക സമ്മാനം എന്നെ പറയാൻ പറ്റുമോ എന്ന്. അതൊന്നും എനിക്ക് അറിയില്ല,  പക്ഷേ ഒന്നു മാത്രം പറയാം എനിക്കു കിട്ടിയ സമ്മാനങ്ങൾ എനിക്കു നൽകിയ പിന്തുണയെ കുറിച്ചാണ്  ഞാൻ ഇവിടെ കുറിക്കുന്നു...   ആദ്യം കിട്ടിയ സമ്മാനം മഞ്ഞയും കറുപ്പും നിറത്തിൽ, ചുവട്ടിൽ റോസ് നിറത്തിലുള്ള ഇറേയിസറോടും കൂടി നല്ല ചന്തമുള്ള  ഒരു എച്ച ബി പെൻസിലാണ്. ആദ്യമായി കിട്ടിയ സമ്മാനം ആയതുകൊണ്ടാകും ഇത്രയും പ്രാധാന്യം ഏറുന്നത്. എന്നിരുന്നാലും, എന്റെ ജീവിതത്തിൽ  എന്തു പ്രയാസങ്ങൾ വന്നാലും അതിനെ എല്ലാം അടിവരയിട്ട് എന്നന്നേയ്ക്കുമായി മായിച്ചു കളയാൻ എനിക്കീ സമ്മാനം പ്രചോദനമായി.  രണ്ടാമത്തെ സമ്മാനം വെള്ളയും നീല ക്യാപോടും കൂടിയ ഒരു നീല ബോൾ പേനയാണ്.  എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ നല്ല നിമിഷങ്ങളെപറ്റിയും എഴുതാൻ എനിക്ക് പ്രചോദനമായി. മൂന്നാമതു കിട്ടിയ സമ്മാനം ഒരു ഒറ്റരൂപ തുട്ടാണ്. എനിക്ക് ജീവിതത്തിൽ എന്ത് പ്രശ്നങ്ങൾ വന്നാലും,  നീ എന്റെ അരികിൽ ഇല്ലെങ്കിൽ...

ഈ സൗഹൃദം ഒരു അമൃത വർഷം....

ഈ കഴിഞ്ഞ മെയ്മാസ പുലർവേളയിൽ , നേരിയ ചാറ്റൽ മഴയിൽ അന്നുനീ ഓടിക്കയറിയത് എന്റെ മനസിലേയ്ക്കായിരുന്നു. വിശ്വാസത്തിന്റെയും  നന്മയുടെയും സ്നേഹത്തിന്റെയും സുവർണ്ണ നൂലിഴകളാൽ കോർത്തെടുക്കപ്പെട്ട ഒരു സൗഹൃദത്തിന് അവിടെ തുടക്കം കുറിച്ചു.  ഒരിക്കൽപോലും ഞാൻ കരുതിയിട്ടില്ല, എനിക്ക് ഇങ്ങനെ ഒരു സുഹൃത്തിനെ ജഗദീശ്വരൻ തരുമെന്ന്. അന്നുവരെ എന്റെ കൂടെ ഉണ്ടായിരുന്നവരെ പോലെ സ്വാർത്ഥതാല്പര്യം കൊണ്ടു വന്നതല്ല നീ. ഉള്ളിൽ എത്ര സങ്കടങ്ങൾ വന്നാലും, എത്ര ടെൻഷൻ വന്നാലും നിന്നോട് ഒന്ന് സംസാരിക്കുമ്പോഴേ എന്നിൽ സന്തോഷം നിറയുന്നു. ചിലപ്പോൾ തോന്നും നീ ഞാൻ പൂജിക്കുന്ന ഈശ്വരൻ തന്നെ ആണെന്ന്. നീ എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ ജീവിതത്തിന്റെ ഏതു വെല്ലുവിളികളെയും നേരിടും.  നിന്റെ പുഞ്ചിരി,  അതെന്നിൽ നിറക്കുന്നത് ആത്മവിശ്വാസത്തിന്റ കണികകളാണ്. നീ വന്നില്ലായിരുന്നെങ്കിൽ എല്ലാവരും ഉണ്ടായിട്ടും, തനിച്ചായ് പോയ ഞാൻ,  ഒറ്റപ്പെടലിന്റെ അഗാധ ഗർത്തത്തിൽ അകപ്പെട്ടുപോയേനെ. ഇനി ഞാൻ തനിച്ചാവില്ലല്ലോ ഒരിക്കലും, നിന്റെ സൗഹൃദം എന്റെ കൂടെ ഉണ്ടല്ലോ മരണം വരേയ്ക്കും. പണ്ടുള്ളവർ പറയും,  കുന്നോളം ആഗ്രഹിച്ചാലെ കുന്നികുരുവോളം കിട്ടുക...

മലരിക്കൽ....

ഒരിക്കലും ഒടുങ്ങാത്ത ഒരു പ്രണയം നിന്നോട്,  അതാകും നിന്റെയീ നാട്ടിൽ എന്നെ കൊണ്ട് എത്തിച്ചത്. എത്ര മണിക്കൂറുകൾ തനിയെ ഡ്രൈവ് ചെയ്തിട്ടാണെന്നോ നിന്നെ ഒന്നു കാണാൻ ഇവിടം വരെ എത്തിയത്. ഇഷ്ടം ഉള്ളതിനെ തേടിപിടിച്ചുവരുന്നതും ഒരു സുഖമുള്ളകാര്യംതന്നെയല്ലേ.  എത്ര ഭംഗിയാ നിന്റെയീ നാടുകാണാൻ. ആരേയും ആകർഷിക്കുന്ന രീതിയാണല്ലോ നിനക്ക്. അങ്ങനെയാകുമ്പോൾ നിന്റെ നാട്ടുകാരും നാടും അങ്ങനെ തന്നെ ആവൂല്ലൊ.  എത്ര ഭoഗിയുള്ള കാഴ്ചകളാ നിനക്കു ചുറ്റും. എങ്കിലും ഈ സായംസന്ധ്യയുടെ രശ്മികൾ നിന്നിൽ ചാർത്തിയ സിന്ദൂരത്തിന് ഏഴ് അഴകാണ്. കണ്ണെത്താദൂരത്തോളം നീ ഇങ്ങനെ നിറഞ്ഞുനിൽക്കുന്നത് കണ്ണിനു കുളിർമ്മപകരുന്ന കാഴ്ച തന്നെ.  താര പൊലിമയിൽ നീ ഇങ്ങനെ തലയെടുപ്പോടു കൂടി നിൽക്കുന്നത് കാണുമ്പോൾ തന്നെ എന്നിൽ ഒരു ആത്മവിശ്വാസം ഉളവാക്കുന്നു. എന്തെന്നാൽ ഒരു ചെറു പുഷ്പം ആയിരുന്നിട്ടും നിന്റെ രൂപലാവണ്യം കൊണ്ടും നയന മനോഹാരിത കൊണ്ടും, നിന്റെ നാടിനെ ഈ ലോകം മുഴുവൻ നിന്നിലൂടെ നീ അറിയിച്ചു.  മലരിക്കൽ എന്ന ഈ കൊച്ചുഗ്രാമം ലോകം അറിയാൻ നീ വേണ്ടി വന്നു. പട്ടണത്തിലെ വർണ്ണ കാഴച്ചകളെക്കാളും പ്രകൃതിയുടെ നൈയിര്മല്യം ഉള്ള നിന്റെയീ ഗ്രാമ...

വരപ്രസാദം...

അവന്റെ ഒരേ ഒരു ചോദ്യം.  അതിനു അവൾ  എന്ത് ഉത്തരം നൽകുവാനാണ്‌.  ഉത്തരം ഇല്ലാത്ത ചോദ്യം അല്ലേ അല്ല.  പക്ഷേ അവൾക്ക് ഉത്തരം ഇല്ല.  അത്ര തന്നെ.   അവനെ വിധിയെന്നോ,  അതോ...നിധിയെന്നോ,  അവൾ  സങ്കല്പിക്കേണ്ടത്.  അതിനും ഉത്തരമില്ലല്ലോ അവളുടെ പക്കൽ.   പിന്നെ ഒരു കാര്യം.  എപ്പോഴും പറയുന്നത് തന്നെ.  അവൾക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആണെന്ന്.  അത് എന്താ അങ്ങനെ എന്ന് ചോദിച്ചാലും ഉത്തരം ഉണ്ടാകില്ല. അത് അങ്ങനെ ആയി പോയി.  നിന്റെ വാക്കുകൾ ആണ് അവൾക്ക് ജീവൻ പകർന്നത്.  നിന്നോട് ആരാധന ആണോ അവൾക്ക്.  അതും അറിയില്ല.  ഒന്നു മാത്രം നല്ല വെക്തമായി അറിയാം അവൾക്ക്  നിന്നോട് ഒരുപാട് ഒരുപാട്  ഇഷ്ടം ഉണ്ടെന്ന്.  നീ അകന്നു പോകുമോ എന്നൊരു ഭയം.  അറിയില്ല. അതാകുമോ അവളുടെ മൗനത്തിനു കാരണം. ഒരു പക്ഷെ അവൾക്ക് ഇതുവരെ ഇങ്ങനെ ഒരിഷ്ടം ആരോടും തോന്നിയിട്ടുണ്ടാവില്ല.  നീ ഒരാൾ മാത്രമാണ്, അവൾക്ക് എപ്പൊഴോ നഷ്ടമായ അവളിലെ പുഞ്ചിരിയെ തിരികെ കൊണ്ടു വന്നത്. എവിടെയും ഒറ്റയ്ക്ക് നിന്ന് പൊരുതാൻ ഉള്ള ധൈര്യം കൊടുത്തതു....

കാലം തെറ്റിയ മഴ....

വെറും മഴയല്ലിത്,  കാലം തെറ്റിയ മഴ... താളം പിഴച്ച മനുജനെ,  തകർത്തു വെണ്ണീറാക്കുവാൻ കരുത്തുറ്റ,  അവന്റെ ചെയ്തികൾതൻ തനി പകർപ്പ്....  

യാത്ര...

പാതി മുറിഞ്ഞ വാക്കുകൾ ഓരോന്നിൽ   മരണം എന്ന ഒരു അവ്യക്‌ത ഭാവം  നിറഞ്ഞു കണ്ണിൽ നിന്നുതിർന്ന തുള്ളികൾ  കണ്ണുനീർ അല്ല എന്റെ രക്തമെന്നറിയുക പിന്നിട്ട വഴികളുടെ ഒടുക്കം അറിയാതെ തുടരുന്നു യാത്ര മരണത്തിലേയ്ക്ക്.... 

യാഥാർത്ഥ്യം....

ജീവിതമെന്ന മഹാസാഗരമതിൽ ഒറ്റപ്പെട്ട തിരയിൽ അകപ്പെട്ട്  നീന്തി കയറുവാൻ ആകാതെ  മുങ്ങി താഴുന്ന ആഴത്തിലേയ്ക്ക്   പലവുരി ശ്രമമതിൽ കണ്ടുഞാൻ ഒരു തീരം കണ്ടു കണ്ണീർ തുളുമ്പി  അവിടേയ്ക്കു ചെന്നൂ പ്രതീക്ഷയോടെ   രക്ഷതേടി എത്തപ്പെട്ടതോ  എവിടെയെന്ന് അറിയാതെ ദിക്കുകൾ നാലും ചിതറിഉലഞ്ഞു  കൊടുംകാറ്റ് ആഞ്ഞങ്ങടിക്കുന്നു  അങ്  അകലെ  ഒരു കൂട്ടം ആളുണ്ട്  അടക്കിപ്പിടിച്ച തേങ്ങലും  കേട്ട് അവിടേക്കു ചെന്നു  എന്നെ തന്നെ ഞാൻ കാണുന്നു അവിടെ  ആരൊക്കെയോ ചേർന്ന്  എന്റെ ചേതനയറ്റ ശരീരം  ചിതയിലേയേക്ക് എടുക്കുന്നു    അറിയില്ല...  എപ്പോഴോ തുടങ്ങിയ ഒറ്റപ്പെടലിൽ എനിക്ക് കൂട്ടായ് വന്നത്  ഈ  മരണം തന്നെ എന്ന തിരിച്ചറിവ് ഞാൻ കണ്ടതു വെറും  സ്വപ്നമതെന്ന്  തിരിച്ചറിയുമ്പോൾ... ആർക്കും ആരുമില്ലെന്ന സത്യവും യാഥാർത്ഥ്യം തേടുന്നു....

ഒരു സങ്കൽപ്പം....

നിന്റെ കണ്ണുകളിലെ പ്രണയവും  നിന്റെ മനസിലെ നന്മയും  നിന്റെ ഹൃദയലയ താളവും  നിന്റെ മൊഴിയിലെ നാദവും  നിന്റെ ചുണ്ടിലെ പുഞ്ചിരിയും  നിന്റെ സൗഹൃദ സല്ലാപവും  ഒത്തുചേർന്ന് എന്നിൽ  നിറയുന്നോരെൻ  സങ്കല്പം   എന്നിലെ നിന്നെ തേടിയുള്ള യാത്രയും  ഇവിടെ തീരുന്നു  നിന്നെ കണ്ട നിമിഷംമുതൽക്ക്.....

നീ തന്നെ....

എന്റെ മൗനത്തിലും നീ തന്നെ   എന്റെ ചിന്തയിലും നീ തന്നെ  എന്റെ മനസിലും നീ തന്നെ  ഞാൻ പറയുന്ന വാക്കിലും നീ തന്നെ  ഞാൻ പറയാത്ത മൊഴിയിലും നീ തന്നെ  എന്റെ ഓരോ വരിയിലും നീ തന്നെ എന്റെ ഹൃദയതുടിപ്പിലും നീ തന്നെ  ഞാൻ ശ്വസിക്കുന്ന ജീവവായുവും നീ തന്നെ  എന്റെ ജീവനും നീ തന്നെ  എന്റെ ജീവിതവും നീ തന്നെ

എന്റെ തലശ്ശേരി.....

എത്ര നാളുകൾ കൊഴിഞ്ഞു പോയി വിഫലം ഇനി എത്ര നാളുകൾ എണ്ണി കഴിയണം നിൻ മടിത്തട്ടിലായി ഇനി ഒന്നുറങ്ങുവാൻ പിച്ച വെയ്ക്കും മുന്നേ നിന്റെ കൈത്തട്ടിൽ നിന്നും തട്ടി മാറ്റിയോരി വിധി യുടെ വിസ്മയം ബാല്യ സ്മരണകൾ തെല്ല്‌ ഇല്ല നിശ്ചയം എന്നിൽ എപ്പോഴോ നീ എന്ന സ്മരണ അതിൽ നിന്നും ഞാൻ എന്ന സത്യം ഓർമ്മ വെയ്ക്കും മുന്നേ കൈവിട്ട താരാട്ട് എങ്കിലും വിധി തീർത്ത വഴിയേ നടന്നു ഞാൻ നിന്റെ ഹൃദയ തുടിപ്പിൻ ഒരു നേർത്ത സ്പന്ദനം ഇന്നു  നീ എന്റെയും നാട് പൗരാണികതയുടെ നിറക്കൂട്ട് ചാലിച്ച സുപ്രഭാദങ്ങൾ ഇനി എനിക്കു സ്വന്തം എന്റെ സ്വപ്നങ്ങൾക്ക് ചിറകു തന്ന എന്റെ  കർമ്മനാട് എന്നിൽ എന്നും നീ എന്ന വിസ്മയം എന്റെ തലശ്ശേരി നാട്

വിസ്മയ സന്ധ്യ.....

ഞാനിരിക്കുന്നു നിന്നോടു കൂടെ  ഈ അലയടിക്കുന്നകടൽ തീരമണ്ണിൽ  എണ്ണിയാൽ തീരാത്ത തിരകളും മണലും  പിന്നെ വറ്റിവരളാത്ത ജലശ്രോദസും  കണ്കുളിക്കെ കണ്ടങ്ങിരുന്നുപോയി ഞങ്ങൾ   സ്വപ്നം വിതക്കുന്ന അസ്തമയ സന്ധ്യേ  ചോര ചുവപ്പിനാൽ തുടുത്തു നിൽക്കുന്നു  നിൻ മുഖം ഈ വാനിൽ  വരിഞ്ഞുമുറുകും കടൽകാറ്റിൻ മീതേ  പൊഴിഞ്ഞു വീഴുന്നൂ മണൽ തരികൾ എങ്ങും  ഇരുട്ട് മൂടുന്നു തൃസന്ധ്യ നേരത്തു അലയടിക്കുന്നു തിരയുടെ രൗദ്രം    ഈ വിസ്മയ സന്ധ്യയിൽ നിന്റെ കയ്യും പിടിച്ച് നിന്റെ കണ്ണുകളിലേ പ്രണയം തിരിച്ചറിയുമ്പോൾ  ഒരിക്കലും ഒടുങ്ങാത്ത അഭിലാഷവും  അതുതന്നെ..,  നീന്റെ ഈ സൗഹൃദം എന്നും ഒടുങ്ങാതെ നിലകൊള്ളുവാൻ  അതിലുപരി...,  നീയെന്റെ ഹൃദയത്തുടിപ്പെന്ന സത്യവും  എന്നും എനിക്കെന്റെ  സ്വന്തമെന്നും ...    

മഴ.....

മഴ എന്നിലെ പ്രണയമാണ് ചിലപ്പോൾ എന്നിലെ നോവുമാണ്... മഴ ചിലർക്കൊക്കെ കെടുതിയാണ് പിന്നെച്ചിലരുടെ ഓർമ്മപെടുത്തലാണ്...  മഴ നിന്നിലെ മോഹമാണ്  ഒടുവിൽ വായിച്ചു തീർന്നോരധ്യയവും...  മഴ ചിലപ്പോൾ ശാന്തമാണ് രൗദ്രഭാവം പൂണ്ടു തിരികെ എത്തുവാനായ് . .  

വെറുതെ...

ഈ മഴയിൽ നിന്നെ ഓർത്തിരുന്നു  വെറുതെ പകൽ കിനാവ് കണ്ടിരുന്നു  എന്റെ കൂടെ കൂട്ടിനായി എന്നേയ്ക്കും,  നീ വരുമെന്ന പ്രതീക്ഷയിൽ  കാത്തു ഇരിക്കുന്നു ഏകയായ്  ഇന്നും വെറുതെ.. 

ഒറ്റപ്പെടൽ....

ദൂരെ വിദൂരെ ആരോ പോകുന്നു...  എന്റെ അരുകിലേയ്ക്കായല്ല... പിന്നെയും പ്രതീക്ഷ കൈവെടിയാതെ... നില കൊള്ളുന്നു  ഏകയായി... സൂക്ഷ്മമായി നോക്കിയാൽ പലതുണ്ട്...   ചുറ്റും ബന്ധനങ്ങൾ തൻ കോട്ടയുണ്ട്...  എന്നിട്ടും ഈ മരണകിടക്കയിൽ... എന്റെ കണ്ണുകൾ ആരെയോ തേടുന്നു... കാരണം....,  ഒറ്റപ്പെടലിന്റെ അഗ്നിയിൽ,   ഞാൻ  മുങ്ങി കഴുത്തറ്റത്തോളം...  

പുനർജ്ജന്മം....

കനവ് കണ്ട് കാത്തിരുന്നു ...  കരുതലോടെ എന്നും .... ഒടുവിൽ ഓർമ പോലും തുണച്ചിടാതെ... മണ്മറഞ്ഞു പോയനാൾ... ആരും അറിയാവഴികൾ താണ്ടി ....  പുനർജനിച്ചു വന്നിടും....

നിന്നിലൂടെ ഞാൻ...

നിന്റെ മൗനം...  എന്നിൽ നിറയും വിരഹം...  നിന്റെ മൊഴികൾ...  എന്നിൽ അലിയും പ്രണയം...  നിന്റെ ചിരിയോ...  എന്നിൽ ഉതിരും സൗഭാഗ്യം..... 

നഷ്ടസ്വപ്നങ്ങൾ...

ഓർമ്മകൾ ചിതലരിക്കുമെൻ നഷ്ടങ്ങളിൽ... നീണ്ട കാത്തിരിപ്പിനപ്പുറം... അന്യോന്യo അറിയാതെ... അറിയുന്നുവെങ്കിലും.... ഇരുൾമാത്രം തുണയായിവന്നൊരെൻ  ജീവിതപാതയിൽ... അലയടിക്കാത്ത കടൽ പോലെ.... ഒറ്റപെട്ടു നിൽക്കുന്നു ഞാൻ ഇന്നും.... തകർന്ന സ്വപ്നങ്ങൾതൻ ചിതയുമായി.... ആരുമില്ലെന്ന യാഥാർഥ്യം ..... ഉൾക്കൊള്ളുവാനാകാതെ... ശ്രുതികെട്ടു,  നിഴൽവീണു പോയോരെൻ ജീവിതം.....

ക്ഷണിക്കാത്ത അതിഥി...

മരണം.... അത് വീണ്ടു വിചാരം ഇല്ലാതെ,  കയറിവരുന്നൊരു കോമാളി മാത്രം. എന്നിരുന്നാലും ഉറ്റവരൊക്കെയും നഷ്ടത്തിന്റെ തീച്ചൂളയിൽ വെന്തുവെണ്ണീറായി... കഷ്ടത്തിന്റെ നാളുകൾ എണ്ണിത്തുടങ്ങുന്നു ഒടുവിൽ എല്ലാം ഒരോര്മയായി, മായുമ്പോൾ.... വീണ്ടും വരും അവൻ... നഷ്ടത്തിന്റെ പട്ടികകൂട്ടുവാനായി....

നീ...

ഇരുൾമൂടിയൊരീ വഴിത്താരയിൽ.... എനിക്ക് വെളിച്ചമായതും നീ തന്നെ... അകന്നുപോകുന്ന ബന്ധങ്ങൾക്കൊടുവിൽ... കൂടെവന്നതും നീ തന്നെ.... ജീവിതനാളം കെടാൻ തുടങ്ങവെ... ഒരുനെയ്ത്തിരിയായി പകരമായതും നീ തന്നെ... സ്വപ്നവുമല്ല നീ... മിഥ്യയുമല്ല.... എങ്കിലും... നീ ആരെന്ന യാഥാർഥ്യം... ഇന്നുമെന്തെ മറഞ്ഞുനില്കുന്നു... മൗനമായ്....

ഇഷ്ടത്തോടെ.....

ഈ പെയ്യ്തുതോരാത്ത  മഴയെ...  വാനോളംനിൽക്കുന്ന കുന്നുകളെ... ഈ ഒഴുകിത്തീരാത്ത പുഴകളെ... കളകളാരവം മുഴക്കുന്ന കാട്ടരുവിയെ... ഈ പച്ചപുതപ്പണിഞ്ഞ പ്രകൃതിയെ... കാതിനിമ്പമാര്ന്ന പാട്ടുമൂളും കിളികളെ... പിന്നെ നിന്നെയും... എനിക്ക് ഒരുപാട് ഇഷ്ടമാണ്....

നീയും ഞാനും....

മഴയായ് നീയെന്റെ ചാരത്തു വന്നപ്പോൾ... നിനവായ് ഞാൻ നിന്നിൽ നിറഞ്ഞുവെന്നോ... അഴകായ് നീ എന്നിൽ മഴവില്ലു വരഞ്ഞപ്പോൾ... നിറമായ് ഞാൻ നിന്നിൽ വിടർന്നുവെന്നോ... മുകിലായ് നീ ഈ നീലകാശവീഥിയിൽ.... ഞാനോ അതേറ്റുവാങ്ങുന്ന സായംസന്ധ്യയും.....

ഈ മഴയിൽ....

എന്തു മധുരമീ മഴയുടെ പ്രണയാദ്ര ഭാവം... എന്തു തരളമീ കാറ്റിന്റെ തഴുകിത്തലോടൽ... എന്തിനെന്നറിയാതെ  ഒരനുരാഗഗാനo.... ഈ മുളം തണ്ടിൽനിന്നായി ഉതിർന്നിടിന്നു...

തനിയെ....

മിഴിനീർ തുളുമ്പുന്നൊരോർമയായി നീ... മനം അറിയാതെ എരിയുന്ന തീ കനലുമായി..  പൊയ്പ്പോയ നാളിന്റെ സ്മരണയിൽ മുഴുകി ഞാൻ....  ഈ വിധി തീർത്ത വഴിയേ നടക്കുന്നു,  തനിയെ....

അറിയാതെ....

അന്ന് ഓഗസ്റ്റ് 3, വെള്ളിയാഴ്ച, എറണാകുളം ടൌൺ ആകെ മഴ. ഈ കോരിച്ചൊരിയുന്ന മഴയിലും ട്രാഫിക് തിരക്കിലും ഒരു ആകാശനീല കുടചൂടി കൊലുസിന്റെ കൊഞ്ചലോടെ അവൾ മെല്ലെ സ്വപ്നം കണ്ടു നടന്നു. ഒരുപക്ഷെ മഴപോലും അവളുടെ സന്തോഷത്തെ കണ്ണുവെച്ച്ചിട്ടുണ്ടാകും എന്ന് തോന്നും വിധം മഴയുടെ രൗദ്രഭാവം നടനമാടുന്നു... സമയം 4.20pm കഴിഞ്ഞു 15 സെക്കന്റ്...എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും അന്നൗൺസ്‌മെന്റെ കേൾക്കാം...അവൾ കൂട്ടുകാരുമൊത്തു ടിക്കറ്റ് കൗണ്ടറിൽ എത്തി ടിക്കറ്റും വാങ്ങി മെല്ലെ പ്ലാറ്റഫോംലേയ്ക്ക് നടന്നു. പക്ഷെ അവൾ ആ തിരക്കിനിടയിൽ ആരെയോ തിരയുകയാണ്. കൂട്ടുകാർ അവളുടെ കയ്യിൽ പിടിച്ചു വളരെ വേഗo നടന്നു. പ്ലാറ്റഫോം നമ്പർ മൂന്നിൽ ഏതാനും നിമിഷങ്ങളിൽ തീവണ്ടിയെത്തും. ഈ വേഗമേറിയ നടത്തയിലും അവളുടെകണ്ണുകൾ ആരെയോ തേടുകയായിരുന്നു....  മഴയുടെ ശക്തി മെല്ലെ മെല്ലെ കുറഞ്ഞുവരുന്നു. അന്നൗൺസ്‌മെന്റ്  തീരുംമുബ്ബേ അവർ മൂന്നാം നമ്പർ പ്ലാറ്റഫോമിൽ എത്തി. എതിരെ ഒരു തീവണ്ടി നിർത്തിയിട്ടിരിക്കുന്ന, കന്യാകുമാരി എക്സ്പ്രസ്സ് ...എന്ന് ആരോപറഞ്ഞതവൾ കേൾക്കാനിടയായി. അവനെപ്പോഴോ ഈ തീവണ്ടിയിൽ ആണ് അവനു തിരികെ പോകേണ്ടതെന്ന...

അല്ലി....

ഇടവപ്പാതി മഴയിൽ... പൊൻപുലരിയോ ചിരിതൂകി നിൽക്കുന്നു.... ആരെയോ വരവേൽക്കുവാൻ എന്ന പോലെ... ത്രയോദശി നാൾ തന്നിൽ... വെള്ളിമേഘ ശലകത്തിൽ... വന്നെത്തി ഈ വിണ്ണിലായ് അവൾ... അല്ലി എന്നൊരാമ്പൽ പൂവ്.... സ്നിഗ്ദ്ധ ചാരുത തന്നിലായ്,  സച്ചിന്മയമായി.... ഇഴചേർന്നു നിൽക്കുന്നു... പുഞ്ചിരി തൂകി കുഞ്ഞു ചെണ്ടുമല്ലി... വിടർന്നോരാ കണ്ണുകൾ തൻ വശ്യ ഭാവം... ആരിലും വിസ്മയം ഉതിരുന്നു....

നീ....

നിന്നെ കുറിക്കുന്ന... വാക്കുകൾ ഓരോന്നും... എന്റെ ജീവൻ തുടിക്കുന്ന... നിന്റെ ഹൃദയ തുടിപ്പുകൾ... അഗ്നിക്ക് മീതെ... വീശുന്ന കാറ്റായി... നവദീപ്തമായി  നീ... എന്റെ ഉള്ളിൽ...  അറിയാതെ എങ്കിലും... ആശിച്ചു പോയി... നീ എന്റേത്‌.... മാത്രം എങ്കിലെന്ന്....

സൗഹൃദo....

ഒരു പുഞ്ചിരിയായ് നീയെൻ മുന്നിൽ.. വന്നൊരാ ദിനം, മറക്കില്ലൊരിക്കലും.......   വേനൽ വന്നവഴിയെ മടങ്ങി.... നിന്റെ ഈ വരവിനായി.... പൂത്തുലഞ്ഞ പൊന്പുലരിയിൽ.... അടർന്നു വീണൊരാ മഴമുത്തു പോലെ... നീ എങ്ങുനിന്നോ ഇങ്ങുവന്നു... ഒരു ദൗത്യം എന്നപോലെ.... വൈകി വന്ന മഴയിൽ.... സാന്ധ്യമേഘ ശലകങ്ങൾ...... താഴെവന്നു വരവേൽക്കുന്നു.... നിലാവിൽ മെനഞ്ഞ മഴവില്ലു... പോലെ ഈ സൗഹൃദം, ഒടുക്കമില്ലാതെ...

ഈ കാത്തിരിപ്പിന് വിരാമം....

മഴ കാത്തിരുന്നു ഞാൻ എന്നും.... ഒരു മഴക്കാറ്‌ പോലും വന്നില്ലീവഴി.... പുഴകളും അരുവിയും വറ്റിവരണ്ടു.... വെന്തു വെണ്ണീറായി എങ്ങും, പച്ചവിരിച്ചൊരാ വയലേടകൾ ഒക്കെയും... കൊടും വേനലോ കഴിഞ്ഞു... ഇടവമാസം ഇങ്ങെത്തി.... എങ്കിലും ഇതുവരെ വന്നില്ലീമഴ...  എന്റെ ഈ കൊച്ചുഗ്രാമത്തിൽ..... അങ്ങകലെ ഗ്രാമങ്ങൾ...  മഴയുടെ ആർദ്രതയിൽ .... എന്തു ചൊല്ലുവാൻ...  ഈ മഴക്കെന്തേ ഇത്ര പരിഭവം, അറിയില്ല.... വെയിൽ പതിയെ മങ്ങിതുടങ്ങി... ആകാശമാകെ ഇരുൾമൂടിടുന്നു.... ദശമി തന്നിൽ നിറയുന്നു, പ്രകൃതിയുടെ പുഞ്ചിരി..... ഞാൻ കാത്തിരുന്നു മഴയോ പെയ്യ്തുതുടങ്ങുന്നു.....

ഇടവപ്പാതി......

ഈ ഇടവമാസ അഷ്ടമി തന്നിൽ, മിന്നി മറയുന്ന മിന്നൽ കതിരുകൾ.... പാതി തുറന്നൊരാ ജനൽപ്പാളിയിലൂടെ, അരിച്ചിറങ്ങുന്നു മെഴുകുതിരി വെട്ടം..... ഇമവെട്ടാതെ നോക്കിനിന്നങ്ങു പോകും, ഈ ആഞ്ഞങ്ങടിക്കുന്ന കാറ്റിന്റെ രൗദ്രം.... കൊഴിഞ്ഞു വീഴുന്നു ഓരോന്നായി, എന്റെ മുറ്റത്തെ പൂവിൻ ദളങ്ങൾ.... വാനിലോളം കാർമുകിൽ മൂടി, വെമ്പിനില്ക്കുന്നു പെയ്യ്യുവാൻ വേണ്ടി.... പെട്ടെന്നൊരു ആർത്ത നാദം പോലെ, എവിടെനിന്നോ ഒരു മുഴക്കം കേട്ടു ... പെയ്‌തിറങ്ങുന്നു, ആരുമറിയാത്ത നൊമ്പരം പോലെ, ഈ ഇടവപ്പാതി ഇന്ന് എന്റെ മുന്നിൽ...  

ഷോർട്ട് ഫിലിംസിന്റെ രാജകുമാരൻ.....

കാലവർഷം തുടങ്ങും മുൻപേയ്.... അമ്മതൻ കൈകളിൽ വന്നൊരാ പൊന്മുത്തെ.... നാളിതു എത്രയോ കടന്നങ്ങു പോയി മറഞ്ഞു..... നീ വളരുന്നതും കാത്തു നിൻ അമ്മയോ.... കാത്തിരുന്നു..... ഗ്രാമത്തിന്റെ നിഷ്കളങ്കതയും..... പൗരാണികതയും ഒത്തുചേർന്ന നാടിന്റെ.... കലാവിസ്മയം നീ... അമ്മതൻ പ്രാർത്ഥന ഒന്ന് മാത്രം കൊണ്ടും... നിന്നെ നീ ആക്കിമാറ്റുവാൻ എത്ര കഷ്ടങ്ങൾ... എത്രയോ സഹനങ്ങൾ.... ആ അമ്മമനസ്സിന്റെ നന്മകൾ.... കാത്തിരിപ്പിനൊടുവിൽ നീ എന്ന വിസ്മയം കണ്ട്‌.... ഈ ലോകം നിനക്കൊരു വിളിപ്പേരു നൽകി.... ഷോർട്ട് ഫിലിംസിന്റെ രാജകുമാരൻ..... നീ എത്ര ഉയരങ്ങൾ കയ്യടക്കുമ്പോഴും.... നിന്നുടെ അമ്മയോ ഏവർക്കും 'അമ്മ തന്നെ.... നീയോ ഏവർക്കും കുഞ്ഞു അനുജനും...

തീരുന്ന അദ്ധ്യായം....

മരണമേ.... എനിക്ക് നിന്നോട്....   ഒരു ഒറ്റപ്പെട്ട പ്രണയം.... അറിയില്ല.... നീ ഇങ് അടുത്തെത്തുന്നതും... അറിയില്ല.... നീ എന്ന് വരുമെന്നതും... പക്ഷെ ഒന്ന് മാത്രം പറയാം..... നിന്റെ ചിന്തകൾക്കും അപ്പുറമാണ്.... എന്റെ ഈ ലോകം.... കോറിയിട്ട വരികൾക്കൊടുവിൽ.... ഞാൻ അറിയുന്നു..... മരണം എന്ന സത്യം മാത്രം.... ഒടുവിൽ ഈ യാത്രയിൽ.... ഇവിടെ തീരുന്നു സഞ്ചാരി എന്ന അദ്ധ്യായം....

കലിയുഗം......

എന്താണ് സത്യം എന്താണ് മിഥ്യ... അത് നമ്മൾ ആരോട് ചോദിക്കുo.... ഒടുവിൽ അതും ഒരു ചോദ്യമായി അവശേഷിക്കും.... ജീവിതം ഒരു ദിശ ഇല്ലാത്ത സഞ്ചാരം..... അതിൽ എപ്പോഴോ വന്ന.... സഞ്ചാരികൾ നമ്മൾ... നിറക്കൂട്ട്ചാലിച്ച ചിന്തകൾ... ഒക്കെയും വെറും മിഥ്യാ ധാരണ.... സത്യം ഏതെന്നു പോലും തിരിച്ചറിയുവാൻ.... കഴിയാതെ പോകുന്ന മനുജ  സമൂഹം.... ഒന്ന് ഞൊടിച്ചാൽ എല്ലാം..  തന്റെ കൈക്കുള്ളിൽ എന്നൊരഹം  ഭാവം,  എല്ലാ മനസ്സിലും.... പണ്ട് പൂന്താന വാക്യം മഹത്വം ജ്ഞാനപ്പാന... ഇന്നോ അതെല്ലാം മാറ്റിമറിക്കും... കലിയുഗം അതല്ലോ കാലം.....

നിഴൽ.....

ഈ  ജന്മം അത്രയും.... ഈ നിമിഷം വരേയ്ക്കും... നിൻ കൂടെ ഞാനും ഉണ്ടെന്നു.... നീ തിരിച്ചറിഞ്ഞില്ലെങ്കിലും.... ഈ കഴിഞ്ഞ കാലങ്ങളും... ഇനി വരും കാലവും.... നിന്റെ ഒപ്പം.... ഞാനും... ജനനം മുതൽക്കേ.... അറിയുന്നു ഞാൻ നിന്നെ.... മറ്റെന്തിനേക്കാളും.... നിന്റെ സ്വന്തം നിഴൽ....

ഭൂമിയുടെ നൊമ്പരം....

എത്ര കാലപ്പഴക്കങ്ങൾ ചെന്നാലും..... നമ്മളെ നാം ആക്കിമാറ്റിയ..... ഈ  പച്ച പുതപ്പിട്ട നന്ദനോദ്യാനം.. ഇത് നമ്മുടെ ഭൂമിയല്ലോ.... അന്നു പ്രകൃതിയെ സ്നേഹിച്ച മാനുജർ ഒക്കെയും.... മണ്ണിന്റെ മനസ്സോ അറിഞ്ഞു കഴിഞ്ഞവർ.... നന്മയുടെ നിർമാല്യം..... കണ്ടു തൊഴുതവർ ..... ഇന്നോ ഭൂമിയെ പത്തു കാശിനായി കീറിമുറിക്കുന്നവർ... ഇവിടം നീ പണ്ട്പറഞ്ഞ സ്വർഗം അല്ല.... ഇവിടെ നീ പണ്ടു പറഞ്ഞ സ്നേഹമില്ല.... വിശ്വാസവും സാഹോദര്യവും ഒന്നും  ഒട്ടുമില്ല... കരുണയുടെ കണികപോലും വറ്റിവരണ്ടുപോയി..... ഇത്പേമാരിയെയും വിപത്തിനെയും തേഡി പിടിക്കുന്ന കോർപ്പറേറ്റ് കാലം.... താനിരിക്കുന്നിടം  താൻ തന്നെ വെട്ടിമാറ്റുന്നവർ..... അറിവില്ലായ്മ്മ അല്ല.... താൻ എന്ന അഹംഭാവം..... ആർത്തലക്കുന്ന വിഷ സർപ്പം.... രൗദ്ര ഭാവം പൂണ്ട് പാഞ്ഞങ്ങടുക്കുന്നു.... ഈ മനുഷ്യകുലത്തെ  പാടെവിഴുങ്ങുവാൻ.... ഇന്നു നാംകാണുന്ന കോവിഡ് പത്തൊൻപതും  അതിലൊന്നു മാത്രം....  ഹേ മനുജാ നീ കണ്ണുതുറക്കുക്ക... ഇത് അന്ധകാരമല്ല... മറിച് നീ കണ്ണുകൾ അടച്ചു ഇരുൾ ആക്കുവതല്ലോ.... നീ ഓർക്കുക ആർക്കു നഷ്ടം നിന്റെ ചെയ്തികൾ...... നിനക്ക് മാത്രം....മറ്റാർക്കു...

മനസ്സ്....

ഇത്തിരി നേരമേ ഇനി ഉള്ളു.... നിൻ മനം അറിയാൻ... അതിൽ ഞാനല്ല മറ്റാരോ... ആണെന്ന സത്യം തിരിച്ചറിയുന്നതിൽ... വൈകി ഞാൻ.... വേഗേന ഗമിക്കും മനസോ സ്വസ്ഥം... അതു മറ്റൊരുമല്ല നിന്നെ നീയാക്കി മാറ്റിയ.. നിൻ അമ്മ മനസെന്നറിഞ്ഞപ്പോൾ.....

സൗഹൃദ ചെപ്പ്..

ഒരു നവ സൗഹൃദ തോണിയേറി..... ഞാൻ പോകുന്നു ഞങ്ങൾ തൻ ബാല്യ സ്‌മൃതികളിൽ... ചിരി തന്റെ ആരവ ഘോഷങ്ങളും.... നോവിന്റെ ഇഴനീർന്ന നാദങ്ങളും... സ്വപ്‌നങ്ങൾ.....  ചിറകുള്ള പട്ടങ്ങൾ പോലെ... തിരികെ എത്തുന്നു ഞാൻ .... എന്റെ....  ഇന്ന് എന്ന യാഥാർത്യത്തിലേയ്ക്ക്.