ഇടവപ്പാതി......
ഈ ഇടവമാസ അഷ്ടമി തന്നിൽ,
മിന്നി മറയുന്ന മിന്നൽ കതിരുകൾ....
പാതി തുറന്നൊരാ ജനൽപ്പാളിയിലൂടെ,
അരിച്ചിറങ്ങുന്നു മെഴുകുതിരി വെട്ടം.....
ഇമവെട്ടാതെ നോക്കിനിന്നങ്ങു പോകും,
ഈ ആഞ്ഞങ്ങടിക്കുന്ന കാറ്റിന്റെ രൗദ്രം....
കൊഴിഞ്ഞു വീഴുന്നു ഓരോന്നായി,
എന്റെ മുറ്റത്തെ പൂവിൻ ദളങ്ങൾ....
വാനിലോളം കാർമുകിൽ മൂടി,
വെമ്പിനില്ക്കുന്നു പെയ്യ്യുവാൻ വേണ്ടി....
പെട്ടെന്നൊരു ആർത്ത നാദം പോലെ,
എവിടെനിന്നോ ഒരു മുഴക്കം കേട്ടു ...
പെയ്തിറങ്ങുന്നു,
ആരുമറിയാത്ത നൊമ്പരം പോലെ,
ഈ ഇടവപ്പാതി ഇന്ന് എന്റെ മുന്നിൽ...
വളരെ അർത്ഥ വത്തായ വരികൾ
മറുപടിഇല്ലാതാക്കൂSuperb
മറുപടിഇല്ലാതാക്കൂThank you....
മറുപടിഇല്ലാതാക്കൂCOOL...
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂnice...
മറുപടിഇല്ലാതാക്കൂGood , nice
മറുപടിഇല്ലാതാക്കൂ