ഇടവപ്പാതി......

ഈ ഇടവമാസ അഷ്ടമി തന്നിൽ,
മിന്നി മറയുന്ന മിന്നൽ കതിരുകൾ....
പാതി തുറന്നൊരാ ജനൽപ്പാളിയിലൂടെ,
അരിച്ചിറങ്ങുന്നു മെഴുകുതിരി വെട്ടം.....
ഇമവെട്ടാതെ നോക്കിനിന്നങ്ങു പോകും,
ഈ ആഞ്ഞങ്ങടിക്കുന്ന കാറ്റിന്റെ രൗദ്രം....
കൊഴിഞ്ഞു വീഴുന്നു ഓരോന്നായി,
എന്റെ മുറ്റത്തെ പൂവിൻ ദളങ്ങൾ....
വാനിലോളം കാർമുകിൽ മൂടി,
വെമ്പിനില്ക്കുന്നു പെയ്യ്യുവാൻ വേണ്ടി....
പെട്ടെന്നൊരു ആർത്ത നാദം പോലെ,
എവിടെനിന്നോ ഒരു മുഴക്കം കേട്ടു ...
പെയ്‌തിറങ്ങുന്നു,
ആരുമറിയാത്ത നൊമ്പരം പോലെ,
ഈ ഇടവപ്പാതി ഇന്ന് എന്റെ മുന്നിൽ...



 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...