പോസ്റ്റുകള്‍

മേയ്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അന്നദാനം...

ഇമേജ്
വിശപ്പിന്റെ വിളികൾ മുഴങ്ങുന്നു, ആ തെരുവിലെവിടെയും... പലനേരം കാണാമവിടെയായി, പലജാതി മനുഷ്യരേ... വിശപ്പിന്റെ വില അറിയുന്ന നീയോ, മറ്റൊരുവനെ ചേർത്തു നിർത്തുന്നു... ആരെന്തും എന്തെന്നും അറിയേണ്ട, നീ നേടിയതിൽ ഒരു പങ്ക് അവർക്കായ് നൽകുന്നു... ജീവനുള്ള കാലത്തോളം, നീ നൽകുന്ന ദാനങ്ങൾ... അന്നദാനം മഹാദാനം, മഹത്വമേറും മനുജാ... ദാനമേകുന്ന ആ മനസ്സും, അതിൽ നിന്റെ കർമ്മവും...

അകലെ...

ഇമേജ്
എവിടേക്ക് നീ അകലുന്നൂ, കണ്ണെത്താ ദൂരേ‌ക്ക് നീയും... നിൻ ജീവനായ് ഞാനെന്നും, കൂട്ടായ് കൂടെ വന്നില്ലേ.. എന്നെ തനിച്ചാക്കി നീയോ, മറ്റേതോ വീഥിതേടുന്നു... മനസ്സറിയാതെ വിങ്ങി, നീ പോകാതിരിക്കെന്നു ചൊല്ലി..  അറിയില്ല നീയില്ലയെങ്കിൽ, ഇനിയെന്ത്‌ എന്നത് ഇരുളും...