എന്റെ തലശ്ശേരി.....

എത്ര നാളുകൾ കൊഴിഞ്ഞു പോയി വിഫലം

ഇനി എത്ര നാളുകൾ എണ്ണി കഴിയണം

നിൻ മടിത്തട്ടിലായി ഇനി ഒന്നുറങ്ങുവാൻ

പിച്ച വെയ്ക്കും മുന്നേ

നിന്റെ കൈത്തട്ടിൽ നിന്നും തട്ടി മാറ്റിയോരി

വിധി യുടെ വിസ്മയം

ബാല്യ സ്മരണകൾ തെല്ല്‌ ഇല്ല നിശ്ചയം

എന്നിൽ എപ്പോഴോ നീ എന്ന സ്മരണ

അതിൽ നിന്നും ഞാൻ എന്ന സത്യം

ഓർമ്മ വെയ്ക്കും മുന്നേ

കൈവിട്ട താരാട്ട്

എങ്കിലും വിധി തീർത്ത വഴിയേ

നടന്നു ഞാൻ നിന്റെ ഹൃദയ തുടിപ്പിൻ

ഒരു നേർത്ത സ്പന്ദനം

ഇന്നു  നീ എന്റെയും നാട്

പൗരാണികതയുടെ നിറക്കൂട്ട് ചാലിച്ച

സുപ്രഭാദങ്ങൾ ഇനി എനിക്കു സ്വന്തം

എന്റെ സ്വപ്നങ്ങൾക്ക് ചിറകു തന്ന

എന്റെ  കർമ്മനാട്

എന്നിൽ എന്നും നീ എന്ന വിസ്മയം

എന്റെ തലശ്ശേരി നാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...