വിസ്മയ സന്ധ്യ.....

ഞാനിരിക്കുന്നു നിന്നോടു കൂടെ 
ഈ അലയടിക്കുന്നകടൽ തീരമണ്ണിൽ 
എണ്ണിയാൽ തീരാത്ത തിരകളും മണലും 
പിന്നെ വറ്റിവരളാത്ത ജലശ്രോദസും 

കണ്കുളിക്കെ കണ്ടങ്ങിരുന്നുപോയി ഞങ്ങൾ  
സ്വപ്നം വിതക്കുന്ന അസ്തമയ സന്ധ്യേ 
ചോര ചുവപ്പിനാൽ തുടുത്തു നിൽക്കുന്നു 
നിൻ മുഖം ഈ വാനിൽ 

വരിഞ്ഞുമുറുകും കടൽകാറ്റിൻ മീതേ 
പൊഴിഞ്ഞു വീഴുന്നൂ മണൽ തരികൾ എങ്ങും 
ഇരുട്ട് മൂടുന്നു തൃസന്ധ്യ നേരത്തു
അലയടിക്കുന്നു തിരയുടെ രൗദ്രം 
 
ഈ വിസ്മയ സന്ധ്യയിൽ നിന്റെ കയ്യും പിടിച്ച്
നിന്റെ കണ്ണുകളിലേ പ്രണയം തിരിച്ചറിയുമ്പോൾ 
ഒരിക്കലും ഒടുങ്ങാത്ത അഭിലാഷവും 
അതുതന്നെ.., 

നീന്റെ ഈ സൗഹൃദം എന്നും ഒടുങ്ങാതെ നിലകൊള്ളുവാൻ 
അതിലുപരി..., 
നീയെന്റെ ഹൃദയത്തുടിപ്പെന്ന സത്യവും 
എന്നും എനിക്കെന്റെ  സ്വന്തമെന്നും ... 
  



അഭിപ്രായങ്ങള്‍

  1. പൂർണ്ണമാക്കാത്ത വരികളിൽ നോവുകൾ വരച്ചപോലെ.. ആശിച്ച സൗഹൃദം നഷ്ടപെടാതിരിക്കുവാൻ കൊതിക്കുന്ന മനവും.. സായാഹന സൂര്യന്റെ പോക്കുവെയിൽ കടലോരങ്ങളിൽ നീയും അവനും ഇനിയും ഒത്തിരി ദൂരം നടക്കുക..
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. പല നേരത്തും പ്രണയം ഉള്ളിലിട്ട് സൗഹൃദം നടിച്ച് നടന്നു പോകും. പിന്നത് അടങ്ങാ തിരയായടിച്ചു കൊണ്ടേയിരിക്കും. ഇത്തരം പ്രണയ പശ്ചാത്താപങ്ങളല്ലേ തീരത്ത് തലയടിച്ച് മരിക്കുന്ന തിരകളും?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...