ഒരു കാത്തിരിപ്പിന്റെ കഥ.....

അരികിൽ നിന്നും അകന്നുപോകുന്നത് എനിക്ക് ഏറ്റവും പ്രിയപെട്ടതെങ്കിൽ,  അതു തിരിച്ചുപിടിക്കാൻ വേണ്ടി ഞാൻ ഏതറ്റംവരേയും സഞ്ചരിക്കും. ഭൂമിയോളം സഹിക്കും,  അങ്ങു പാതാളം വരെയും താഴും. പക്ഷേ ആർക്കും പകരമാകാൻ ഞാൻ ആളല്ല, എന്നാൽ എന്റേതെങ്കിൽ ഞാൻ ആർക്കും വിട്ടുകൊടുക്കുകയുമില്ല, അതുപോലെ തന്നെ വിട്ടുകളയുകയുമില്ല. 

അവളുടെ ചിത്രത്തിൽ നോക്കിയിരുന്ന നിമിഷം,  എന്നോട് അവൾ പറയുന്നതായി തോന്നിയ വരികളാണ്. ഒത്തിരി  ഇഷ്ടത്തോടെ, ഇത്രയും അവൾ  പറഞ്ഞത് നിനക്കു വേണ്ടി മാത്രം അത്രേ. അറിയില്ലകേട്ടോ, ചിലപ്പോൾ നിന്നോടുള്ള ഇഷ്ടവും സ്നേഹവും കൊണ്ടാവും. എങ്ങനെ ആയാലും, ഇനി അവൾ പറയട്ടെ, നിങ്ങളുടെ സൗഹൃദത്തെക്കുറിച്ചും. ഞാൻ എന്നെകൊണ്ടാവും വിധം എഴുതാൻ ശ്രമിക്കാം, ഇതൊരു പാഴ് വാക്കല്ല കേട്ടോ. 

എല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നു  അവളുടെ കാഴ്ചപ്പാടുകൾ. അതുകൊണ്ടുതന്നെ ഓർമ്മകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത് അവളുടെ നിസ്വാർത്ഥമായ പുഞ്ചിരിയാണ്. അവൾ പ്രിയപ്പെട്ടവരുടെ ഇന്നലകളിൽ ജീവിക്കുന്നു. എന്നാൽ ഇന്ന് അവളായല്ല,  മറ്റുപലരിലൂടെയും അവൾ ഈ ലോകം നോക്കി കാണുന്നു. അന്ന് അവൾ കണ്ട കാഴ്ചകൾ പോലെ അല്ല ഇന്ന്, അവളുടെ കണ്ണുകൾ മറ്റാർക്കൊക്കെയോ പ്രതീക്ഷകൾ ഏകി, അവളുടെ ഹൃദയം മറ്റാർക്കോ വേണ്ടി വീണ്ടും തുടിച്ചു തുടങ്ങിയിരിക്കുന്നു. അവിടെയും അവളുടെ സാന്നിധ്യം ഏവർക്കും ആശ്വാസവും സന്തോഷവും നൽകുന്നതുതന്നെ . 

നാം തമ്മിൽ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടുപോലുമില്ല. എന്നിരുന്നാലും, നിന്നെയും എന്നെയും കൂട്ടിയോജിപ്പിക്കുന്ന ഒരേ ഒരു ഘടകം സൗഹൃദം മാത്രമാണ്. നിന്നിലൂടെ പുനർജന്മം കിട്ടിയവരിൽ എനിക്കു പ്രിയപ്പെട്ട ഒരാൾ കൂടി, അനു. ഈ സൗഹൃദച്ചെപ്പിൽ നീയും ഉണ്ടാകും ഞങ്ങളോടൊത്തു,  ഒരു സുഹൃത്തായ് ഒരു വഴികാട്ടിയായ് എന്നെന്നും. ഈ കാലത്തിനൊപ്പം ഞങ്ങളും നിന്റെ കൂടെ,  പിന്നെ ഞാനും കാത്തിരിക്കുന്നു, നിന്നിലൂടെ നിങ്ങളുടെ സൗഹൃദയത്തിന്റെ കഥയറിയാൻ....




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...