ഭൂമിയുടെ നൊമ്പരം....
എത്ര കാലപ്പഴക്കങ്ങൾ ചെന്നാലും.....
നമ്മളെ നാം ആക്കിമാറ്റിയ.....
ഈ പച്ച പുതപ്പിട്ട നന്ദനോദ്യാനം..
ഇത് നമ്മുടെ ഭൂമിയല്ലോ....
അന്നു പ്രകൃതിയെ സ്നേഹിച്ച മാനുജർ ഒക്കെയും....
മണ്ണിന്റെ മനസ്സോ അറിഞ്ഞു കഴിഞ്ഞവർ....
നന്മയുടെ നിർമാല്യം.....
കണ്ടു തൊഴുതവർ .....
ഇന്നോ ഭൂമിയെ പത്തു കാശിനായി കീറിമുറിക്കുന്നവർ...
ഇവിടം നീ പണ്ട്പറഞ്ഞ സ്വർഗം അല്ല....
ഇവിടെ നീ പണ്ടു പറഞ്ഞ സ്നേഹമില്ല....
വിശ്വാസവും സാഹോദര്യവും ഒന്നും ഒട്ടുമില്ല...
കരുണയുടെ കണികപോലും വറ്റിവരണ്ടുപോയി.....
ഇത്പേമാരിയെയും വിപത്തിനെയും തേഡി പിടിക്കുന്ന കോർപ്പറേറ്റ് കാലം....
താനിരിക്കുന്നിടം താൻ തന്നെ വെട്ടിമാറ്റുന്നവർ.....
അറിവില്ലായ്മ്മ അല്ല....
താൻ എന്ന അഹംഭാവം.....
ആർത്തലക്കുന്ന വിഷ സർപ്പം....
രൗദ്ര ഭാവം പൂണ്ട് പാഞ്ഞങ്ങടുക്കുന്നു....
ഈ മനുഷ്യകുലത്തെ പാടെവിഴുങ്ങുവാൻ....
ഇന്നു നാംകാണുന്ന കോവിഡ് പത്തൊൻപതും
അതിലൊന്നു മാത്രം....
ഹേ മനുജാ നീ കണ്ണുതുറക്കുക്ക...
ഇത് അന്ധകാരമല്ല...
മറിച് നീ കണ്ണുകൾ അടച്ചു ഇരുൾ ആക്കുവതല്ലോ....
നീ ഓർക്കുക ആർക്കു നഷ്ടം നിന്റെ ചെയ്തികൾ......
നിനക്ക് മാത്രം....മറ്റാർക്കുമല്ല....
നിനക്ക് നീ തന്നെ വിരിച്ച മരണമെത്ത......
ഈ പച്ച പുതപ്പിട്ട നന്ദനോദ്യാനത്തിൽ....
Nice one
മറുപടിഇല്ലാതാക്കൂThank you...
ഇല്ലാതാക്കൂThank you....
മറുപടിഇല്ലാതാക്കൂമനോഹരം ആയിട്ടുണ്ട്
മറുപടിഇല്ലാതാക്കൂKeep Writing, Nice Yaar😁
മറുപടിഇല്ലാതാക്കൂNice words
മറുപടിഇല്ലാതാക്കൂ