അറിയാതെ....

അന്ന് ഓഗസ്റ്റ് 3, വെള്ളിയാഴ്ച, എറണാകുളം ടൌൺ ആകെ മഴ. ഈ കോരിച്ചൊരിയുന്ന മഴയിലും ട്രാഫിക് തിരക്കിലും ഒരു ആകാശനീല കുടചൂടി കൊലുസിന്റെ കൊഞ്ചലോടെ അവൾ മെല്ലെ സ്വപ്നം കണ്ടു നടന്നു. ഒരുപക്ഷെ മഴപോലും അവളുടെ സന്തോഷത്തെ കണ്ണുവെച്ച്ചിട്ടുണ്ടാകും എന്ന് തോന്നും വിധം
മഴയുടെ രൗദ്രഭാവം നടനമാടുന്നു...

സമയം 4.20pm കഴിഞ്ഞു 15 സെക്കന്റ്...എറണാകുളം നോർത്ത് റെയിൽവേ
സ്റ്റേഷനിൽ നിന്നും അന്നൗൺസ്‌മെന്റെ കേൾക്കാം...അവൾ കൂട്ടുകാരുമൊത്തു ടിക്കറ്റ് കൗണ്ടറിൽ എത്തി ടിക്കറ്റും വാങ്ങി മെല്ലെ
പ്ലാറ്റഫോംലേയ്ക്ക് നടന്നു. പക്ഷെ അവൾ
ആ തിരക്കിനിടയിൽ ആരെയോ തിരയുകയാണ്. കൂട്ടുകാർ അവളുടെ കയ്യിൽ പിടിച്ചു വളരെ വേഗo നടന്നു. പ്ലാറ്റഫോം നമ്പർ മൂന്നിൽ ഏതാനും നിമിഷങ്ങളിൽ തീവണ്ടിയെത്തും. ഈ വേഗമേറിയ നടത്തയിലും അവളുടെകണ്ണുകൾ ആരെയോ
തേടുകയായിരുന്നു.... 

മഴയുടെ ശക്തി മെല്ലെ മെല്ലെ കുറഞ്ഞുവരുന്നു. അന്നൗൺസ്‌മെന്റ്  തീരുംമുബ്ബേ അവർ മൂന്നാം നമ്പർ പ്ലാറ്റഫോമിൽ എത്തി. എതിരെ ഒരു തീവണ്ടി നിർത്തിയിട്ടിരിക്കുന്ന, കന്യാകുമാരി എക്സ്പ്രസ്സ് ...എന്ന് ആരോപറഞ്ഞതവൾ കേൾക്കാനിടയായി. അവനെപ്പോഴോ ഈ തീവണ്ടിയിൽ ആണ് അവനു തിരികെ പോകേണ്ടതെന്നു പറഞ്ഞതവൾ ഓർത്തു പെട്ടന്നുതന്നെ അവൾ അവിടേയ്ക്കു നോക്കി.  താൻ ഇത്രയും നേരമായി തിരയുന്ന ആൾ      അതിനരികിൽ. അവളുടെ സന്തോഷത്തിന് അതിരുകൾ ഇല്ലഎന്നപോലെ തോന്നി. അവൾ ആദ്യമായി അവനെ കാണുകയാണ്. അവളുടെ മുഖം അത്രമേൽപ്രകാശപൂരിതമായി മാറി. അവളുടെ സന്തോഷത്തിൽ പ്രകൃതിയും ആനന്ദിക്കുന്നു പോലെ ആകാശമാകെ നീലമേഘാവൃദമായി പുഞ്ചിരി തൂകുന്നു. മെല്ലെ
ഉദയാസ്തമനകിരണങ്ങൾ അവളുടെ കവിളുകളിൽ തഴുകി മിന്നി മറയുന്നു. 

അവളുടെ കണ്ണുകളിൽവിടർന്ന പ്രണയത്തിന് ആത്മാവിന്റെ ജീവനുള്ളതുപോലെ. അവരുടെ സ്വരങ്ങൾ ചേർന്ന് ഈണമായി പൊഴിയുന്ന പോലെ. ഒന്ന് കൺനിറയെ കാണുന്നതിന് മുന്ബെ, അവളുടെ അഭിലാഷങ്ങൾക്കെല്ലാം അന്ത്യയാത്രക്കുറിക്കുവാൻ  അന്നൗൺസ്‌മെന്റ് വീണ്ടുമെത്തി.തീവണ്ടിയുടെ ശബ്ദം അടുത്തടുത്ത് വരുന്നു. ഒന്നും പറയുവാൻ കഴിയാതെ, അവരുടെ നിശബ്ദതയ്ക്കു പോലും എന്തോ പറയുവാൻ ഉണ്ടെന്നത് സത്യം.  പക്ഷെ, വിധിയുടെ കയ്യിൽ അവർക്കായി കരുതിയ സ്നേഹം ഒന്നാകുവാനല്ല, രണ്ടായി പിരിയുവാൻ തന്നെ ആയിരുന്നു.

പതിയെ പ്ലാറ്റഫോംലേയ്ക്ക് വരുന്ന തീവണ്ടിയിൽ കയറി, ഒന്നും പറയുവാൻ കഴിയാതെ, അവനും... ഒരിക്കലും തിരിച്ചു വരുവാൻ ആവില്ലെന്നറിഞ്ഞിട്ടും , തന്റെ ജീവനാണ് അവൻ  എന്ന് തിരിച്ചറിവുണ്ടായിട്ടും, അവൾ യാത്രപറഞ്ഞു. ആ പ്രണയം തുളുമ്പുന്ന കണ്ണുകളിൽ കണ്ണുനീർതുളുമ്പുന്നു. അവളുടെ സങ്കടം കണ്ടുനിൽക്കാൻ കഴിയാത്ത പോലെ, ആ മഴയും പെയ്‌തുതുടങ്ങുന്നു, ഒരു തോരാമഴയായി... 

അന്നുനിലച്ചതാണ്  അവളുടെ ഹൃദയതുടിപ്പുകൾ. പിന്നീടവൾ ആരോടും ഒന്നും പറഞ്ഞിട്ടില്ല. നഷ്ടപ്പെട്ടത്‌  എന്നന്നേയ്ക്കുമായി. എന്നയാഥാർഥ്യം, അവൾക്കു ഉൾക്കൊള്ളുവാൻ കഴിയുന്നതിലും
അപ്പുറം ആയിരുന്നിരിക്കാം.

ഓർമയുടെ ഒരു കോണിൽ ഇന്നവൾ ജീവിക്കുന്നു, ആർക്കു വേണ്ടി എന്നറിയാതെ.
അവളുടെ ഈ സ്‌മൃതി മണ്ഡപത്തിൽ
ഞാനും ഒരു തിരികൊളുത്തുകയാണ്. എന്തിനെന്നെ ചോദ്യത്തിന് ഉത്തരം ഒന്നേഉള്ളു. സ്നേഹo എന്ന സത്യത്തിന് വാളിനേക്കാൾ മൂർച്ഛയേറും. അതിൽനിന്നുള്ള മുറിവുകൾ മായാതെ നിൽക്കുമ്പോൾ, നമ്മളിൽ ചിലരെങ്കിലും നമ്മളല്ലാതായി മാറുന്നു.... 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...