ഈ സൗഹൃദം ഒരു അമൃത വർഷം....

ഈ കഴിഞ്ഞ മെയ്മാസ പുലർവേളയിൽ , നേരിയ ചാറ്റൽ മഴയിൽ അന്നുനീ ഓടിക്കയറിയത് എന്റെ മനസിലേയ്ക്കായിരുന്നു. വിശ്വാസത്തിന്റെയും  നന്മയുടെയും സ്നേഹത്തിന്റെയും സുവർണ്ണ നൂലിഴകളാൽ കോർത്തെടുക്കപ്പെട്ട ഒരു സൗഹൃദത്തിന് അവിടെ തുടക്കം കുറിച്ചു. 

ഒരിക്കൽപോലും ഞാൻ കരുതിയിട്ടില്ല, എനിക്ക് ഇങ്ങനെ ഒരു സുഹൃത്തിനെ ജഗദീശ്വരൻ തരുമെന്ന്. അന്നുവരെ എന്റെ കൂടെ ഉണ്ടായിരുന്നവരെ പോലെ സ്വാർത്ഥതാല്പര്യം കൊണ്ടു വന്നതല്ല നീ.

ഉള്ളിൽ എത്ര സങ്കടങ്ങൾ വന്നാലും, എത്ര ടെൻഷൻ വന്നാലും നിന്നോട് ഒന്ന് സംസാരിക്കുമ്പോഴേ എന്നിൽ സന്തോഷം നിറയുന്നു. ചിലപ്പോൾ തോന്നും നീ ഞാൻ പൂജിക്കുന്ന ഈശ്വരൻ തന്നെ ആണെന്ന്. നീ എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ ജീവിതത്തിന്റെ ഏതു വെല്ലുവിളികളെയും നേരിടും. 

നിന്റെ പുഞ്ചിരി,  അതെന്നിൽ നിറക്കുന്നത് ആത്മവിശ്വാസത്തിന്റ കണികകളാണ്. നീ വന്നില്ലായിരുന്നെങ്കിൽ എല്ലാവരും ഉണ്ടായിട്ടും, തനിച്ചായ് പോയ ഞാൻ,  ഒറ്റപ്പെടലിന്റെ അഗാധ ഗർത്തത്തിൽ അകപ്പെട്ടുപോയേനെ. ഇനി ഞാൻ തനിച്ചാവില്ലല്ലോ ഒരിക്കലും, നിന്റെ സൗഹൃദം എന്റെ കൂടെ ഉണ്ടല്ലോ മരണം വരേയ്ക്കും.

പണ്ടുള്ളവർ പറയും,  കുന്നോളം ആഗ്രഹിച്ചാലെ കുന്നികുരുവോളം കിട്ടുകയുള്ളെന്ന്. അതു സത്യം തന്നെ. ഒരു സ്വാന്തനം പോലെ നിന്റെ സൗഹൃദം എന്നിൽ നിറയുമ്പോൾ,  ഞാൻ ഒന്നും പറയാതെ തന്നെ നീ എന്നെ മനസ്സിലാക്കുമ്പോൾ, നിന്റെ ഓരോ വാക്കും എന്നിൽ പെയ്യ്യുന്ന അമൃത വർഷം തന്നെയാണ്. 

ഇന്ന് പോയ  യാത്രയിൽ നിന്നെ യാദൃശ്ചികമായി കണ്ടപ്പോൾ നിന്നെ കുറിച്ച് എഴുതണം എന്ന് തോന്നി. നിന്റെ സൗഹൃദം ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന സത്യവും ഓർമ്മിച്ചുകൊണ്ട് . ഇനിവരും ജന്മങ്ങളിലും ഈ സൗഹൃദം സുവർണ്ണ നൂലിഴകളാൽ നെയ്തെടുക്കുവാൻ  നമ്മുക്കു കഴിയും എന്ന വിശ്വാസത്തോടെ...



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...