എന്നെന്നും കൂടെ.....
ഹൃദയത്തോട് ചേർത്തുവയ്ക്കാൻ പറ്റുന്ന, എന്നാൽ വെത്യസ്ഥമായ സമ്മാനങ്ങൾ ഈ അടുത്തിടെ എനിക്ക് ലഭിക്കുക ഉണ്ടായി. ചിലപ്പോൾ നിങ്ങൾക്ക് തോന്നും ഇതൊക്ക സമ്മാനം എന്നെ പറയാൻ പറ്റുമോ എന്ന്. അതൊന്നും എനിക്ക് അറിയില്ല, പക്ഷേ ഒന്നു മാത്രം പറയാം എനിക്കു കിട്ടിയ സമ്മാനങ്ങൾ എനിക്കു നൽകിയ പിന്തുണയെ കുറിച്ചാണ് ഞാൻ ഇവിടെ കുറിക്കുന്നു...
ആദ്യം കിട്ടിയ സമ്മാനം മഞ്ഞയും കറുപ്പും നിറത്തിൽ, ചുവട്ടിൽ റോസ് നിറത്തിലുള്ള ഇറേയിസറോടും കൂടി നല്ല ചന്തമുള്ള ഒരു എച്ച ബി പെൻസിലാണ്. ആദ്യമായി കിട്ടിയ സമ്മാനം ആയതുകൊണ്ടാകും ഇത്രയും പ്രാധാന്യം ഏറുന്നത്. എന്നിരുന്നാലും, എന്റെ ജീവിതത്തിൽ എന്തു പ്രയാസങ്ങൾ വന്നാലും അതിനെ എല്ലാം അടിവരയിട്ട് എന്നന്നേയ്ക്കുമായി മായിച്ചു കളയാൻ എനിക്കീ സമ്മാനം പ്രചോദനമായി.
രണ്ടാമത്തെ സമ്മാനം വെള്ളയും നീല ക്യാപോടും കൂടിയ ഒരു നീല ബോൾ പേനയാണ്. എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ നല്ല നിമിഷങ്ങളെപറ്റിയും എഴുതാൻ എനിക്ക് പ്രചോദനമായി.
മൂന്നാമതു കിട്ടിയ സമ്മാനം ഒരു ഒറ്റരൂപ തുട്ടാണ്. എനിക്ക് ജീവിതത്തിൽ എന്ത് പ്രശ്നങ്ങൾ വന്നാലും, നീ എന്റെ അരികിൽ ഇല്ലെങ്കിൽ പോലും, ഏവരുടേയും പിന്തുണ ഉണ്ടാകുന്ന ഒരുഉത്തരം എനിക്കു എപ്പോഴും ഈ സമ്മാനം ഉപയോഗിച്ചു കണ്ടെത്താൻ സാധിക്കുന്ന.
ഈ മൂന്ന് സമ്മാനങ്ങളിലും എനിക്ക് നിന്റെ സാമിപ്യമാണ് കിട്ടുന്നത്. ഒരുപക്ഷെ ഇതെന്റെ തോന്നലുകൾ ആവാം. എന്നിരുന്നാലുമതിൽ നിന്റെയും എന്റെയും ഹൃദയതുടിപ്പിനാൽ ഒന്നായ ഒരു സൗഹൃദത്തിന്റെ സ്പന്ദനം ഉണ്ട്, എന്നെന്നും നമ്മോടു കൂടെ....
Great... 👌👌👌👌
മറുപടിഇല്ലാതാക്കൂഹൃദ്യം
മറുപടിഇല്ലാതാക്കൂ