വരപ്രസാദം...
അവന്റെ ഒരേ ഒരു ചോദ്യം. അതിനു അവൾ എന്ത് ഉത്തരം നൽകുവാനാണ്. ഉത്തരം ഇല്ലാത്ത ചോദ്യം അല്ലേ അല്ല. പക്ഷേ അവൾക്ക് ഉത്തരം ഇല്ല. അത്ര തന്നെ.
അവനെ വിധിയെന്നോ, അതോ...നിധിയെന്നോ, അവൾ സങ്കല്പിക്കേണ്ടത്. അതിനും ഉത്തരമില്ലല്ലോ അവളുടെ പക്കൽ.
പിന്നെ ഒരു കാര്യം. എപ്പോഴും പറയുന്നത് തന്നെ. അവൾക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആണെന്ന്. അത് എന്താ അങ്ങനെ എന്ന് ചോദിച്ചാലും ഉത്തരം ഉണ്ടാകില്ല. അത് അങ്ങനെ ആയി പോയി.
നിന്റെ വാക്കുകൾ ആണ് അവൾക്ക് ജീവൻ പകർന്നത്. നിന്നോട് ആരാധന ആണോ അവൾക്ക്. അതും അറിയില്ല. ഒന്നു മാത്രം നല്ല വെക്തമായി അറിയാം അവൾക്ക് നിന്നോട് ഒരുപാട് ഒരുപാട് ഇഷ്ടം ഉണ്ടെന്ന്.
നീ അകന്നു പോകുമോ എന്നൊരു ഭയം. അറിയില്ല. അതാകുമോ അവളുടെ മൗനത്തിനു കാരണം. ഒരു പക്ഷെ അവൾക്ക് ഇതുവരെ ഇങ്ങനെ ഒരിഷ്ടം ആരോടും തോന്നിയിട്ടുണ്ടാവില്ല.
നീ ഒരാൾ മാത്രമാണ്, അവൾക്ക് എപ്പൊഴോ നഷ്ടമായ അവളിലെ പുഞ്ചിരിയെ തിരികെ കൊണ്ടു വന്നത്. എവിടെയും ഒറ്റയ്ക്ക് നിന്ന് പൊരുതാൻ ഉള്ള ധൈര്യം കൊടുത്തതു. ആദ്യമായി ആണ് ഒരാൾ അവൾ ചെയ്യുന്നു ഓരോ പ്രവർത്തനങ്ങൾ കണ്ട് വിലയിരുത്തി അവളെ പിന്തുണച്ചത്.
എത്രയൊക്കെ നീ അവൾക്ക് വേണ്ടി ചെയ്തപ്പോൾ. അവൾക്ക് നിന്നോട് ഇഷ്ടവും സ്നേഹവും തോന്നാനെ പാടില്ലായിരുന്നു എന്ന് ആയിരുന്നോ...
അറിയില്ല...
അവൾക്ക് നീ, അവൾ പൂജിക്കുന്ന തന്റെ ദൈവങ്ങൾക്ക് ഒപ്പമാണ്. ഒരുപക്ഷെ അവര് തന്നെ ആകും നിന്നെ അവളുടെ മുന്നിൽ എത്തിച്ചതും. അതുകൊണ്ട് പണ്ട് എപ്പോഴോ നഷ്ടമായി എന്ന് കരുതിയ അവളെ , ഞങ്ങൾക്കു തിരികെ ലഭിച്ചു.
അവൾക്കു നീ തന്റെ ദൈവങ്ങൾ തന്ന വരപ്രസാദം തന്നെയാണ്. ഇന്നും ഇനി എപ്പോഴും എന്നേയ്ക്കും അത് അങ്ങനെ തന്നെ ആയിരിക്കും. അതിന് ഒരുമാറ്റവും ഉണ്ടാവില്ല.
ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ അവൾ നിന്നോട് വീണ്ടും വീണ്ടും ആവർത്തിക്കും.
"നിന്നെ ഇഷ്ടമാണെന്ന്".
"നിന്നെ ഇഷ്ടമാണെന്ന്".
അതിൽ ഒരു ആവർത്തനവിരസത ഉണ്ടാകേണ്ട കാര്യവും ഇല്ല. കാരണം നീ മിണ്ടാതെ ഇരുന്നാലും അവളിൽ നിന്നും ആ ഇഷ്ടത്തെ പറിച്ചെറിയുവാനും കഴിയില്ല.
ഒരു ആത്മബന്ധം തന്നെ ആണ്. മനസുകൾ തമ്മിൽ എന്നാൽ പരസ്പരം അറിയാൻ കഴിയാത്ത ഒരു കാന്തീക വലയം നിങ്ങൾക്ക് ചുറ്റും ഉണ്ട്. അത് സൗഹൃദത്തിന്റെ സുവർണ്ണ വലയം തന്നെ.അത് നിങ്ങൾ തിരിച്ചറിഞ്ഞിട്ടും എന്തിനാണ് ഇങ്ങനെ.
മൂർച്ച ഏറുന്ന വാക്കുകൾ, അതിലും അവൾ പിടിച്ചു നിൽക്കുന്നവെങ്കിൽ. നിന്റെ ഈ സൗഹൃദം അത്ര മാത്രം ആഴത്തിൽ അവളുടെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്. വാക്കുകൾ അവളെ ഇല്ലാതാക്കില്ല, പക്ഷേ നിന്റെ മൗനം ഒരുപക്ഷെ അവളെ ഇല്ലാതാക്കിയേയ്ക്കാം.
അവളിലെ പുഞ്ചിരിയും സന്തോഷവുo ഒക്കെ നീ തന്നെയാണ്. അതു തിരിച്ചറിയുന്ന നിമിഷം.... നീയും അവളോട് പറയും..." നിനക്ക് അവളെ ഇഷ്ടംമാണെന്ന് "...
👍👍👍
മറുപടിഇല്ലാതാക്കൂ😀
ഇല്ലാതാക്കൂ