പോസ്റ്റുകള്‍

2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നീലാഞ്ജന..

ഇമേജ്
*_💝💖* ...🧁🧁🧁😘🧁🧁🧁💙💙 ദ്വാദശി നാളതിൽ വന്നൂ നീ, ആ അമ്മതൻ ചാരത്ത്... പൗർണ്ണമി വിടരുന്ന, പോലെയാ മുഖവും... വൃശ്ചികതെന്നലിൻ കൈയ്യും പിടിച്ചു, പിച്ച നടന്നുനീ ഈ വഴിതന്നിലായി... ഓമന പൈതലിൻ പുഞ്ചിരി കണ്ടിട്ട്, അമ്മയോ ചൊല്ലി, എൻ നീലാഞ്ജന കിളിയിവൾ...

നിൻ നിനവിൽ..

ഇമേജ്
ഹൃദയം.. തേടുന്നു നിന്നെ, ഈ വഴിയോ വിജനമായെന്നോ.. ഹൃദയം കവരുമാചിരിയിൽ, അറിയാതെ, നിന്നെയറിഞ്ഞെന്നോ.. നിൻ മൊഴികൾ പകരുമാശ്വാസം, കനവായ് മാഞ്ഞു പോയെന്നോ.. നീ തന്ന കരുതലും, ഇല്ലെന്നാകിൽ കദനമായ്.. നീയെന്നതോ സ്നേഹവിസ്മയം, പകരമാവാൻ കഴിയില്ലാർക്കുമേ..

പറയുവാനാകാതെ..

ഇമേജ്
ഒരുവിളിക്കകലെ നീ പോകുന്ന നാൾ, ഇതുവരെ കാണാത്ത കൺനിറഞ്ഞു.. നിൻ മൊഴികേട്ടു ഞാൻ കാതോർക്കവേ, ആ പുഞ്ചിരി മനസ്സിൽ നിറഞ്ഞു നിന്നു.. ഒരു വിട വാക്കും പറഞ്ഞതില്ല, എന്റെ മനസ്സിൽ നോവിന്റെ കൂടുകൂട്ടി.. പടിയിറങ്ങുന്നൊരാ കാലൊച്ചയും, നിർത്താതെ ഒഴുകുമാ കണ്ണുനീരും.. ഇനിയെന്തെന്ന ചോദ്യമതെന്നോട് തന്നെ, ഉത്തരമില്ലാതെ മൗനമായ് ഞാനും..

നിനക്കായ്‌..

ഇമേജ്
അന്നാദ്യമായ് തിങ്കൾ,  തേരേറി വന്നുവോ... അമ്മതൻ അരികിലായ്, ആദ്യ സൂര്യകിരണം പോലവേ... ശരത് കാല ഋതുവിൽ നീയോ, ഒരു പനിനീർ മലരായി വിടർന്നീടവേ... വർണ്ണം വാരി വിതറും, നിൻ സ്മിതമോ നയന മനോഹരം... നന്മയേറിടും നിൻ മനസ്സോ, തൂമഞ്ഞു പോലവേ... എന്നെന്നും നമുക്കായ്, ആർദ്രമീ സൗഹൃദം...

വീണ്ടും..

ഇമേജ്
പാതകൾ വേറിട്ടു പോയാലും, പാതി വഴിയിൽ വിട്ടകന്നാലും... കാലം നടത്തുന്ന വഴിയേ, നടന്നു നിൻ അരികിലായെത്തിടും.. അന്നുനീ ഉറങ്ങുന്ന മണ്ണിൽ, അവനും നിദ്രയിൽ മുഴുകിടും.. സംവത്സരങ്ങൾ കടന്നുപോയി, വീണ്ടുമൊരു പുനർജന്മമേകിയീ പ്രകൃതിയും.. കാത്തു വച്ചൊരാ കനവും, പൂവണിഞ്ഞുണർന്നിടും വീണ്ടും.. പുതിയൊരു  പുലർവേള, വിടരുന്ന പോലവേ..

അവൾ..

ഇമേജ്
ജീവൻതുടിക്കുന്ന വരികൾ. അത്ര മനോഹരവും ഇമ്പമാർന്നതും അതിലുപരി ഓരോ വരികളും വായിക്കുന്നവരുടെ മനസ്സും കീഴടക്കും. ഇത്ര മനോഹരമായി ഒരാൾക്ക് എഴുതാൻ കഴിയുമോ? അതും ഇത്ര ചെറു പ്രായത്തിൽ. അവളുടെ ഓരോ എഴുത്തിനും അവളുടെ പ്രായത്തിൽ കവിഞ്ഞ പക്വതയുമുണ്ട്. മറ്റൊരാളിലേയ്ക്ക് ചിന്തകളേ കൊണ്ടുവരാൻ കഴിവുള്ള വരികൾ എഴുതുന്നവർ ഇന്നീ നാട്ടിൽ വളരെ വിരളമാണ്. എന്നാൽ അവളിലുള്ള എഴുത്തുകാരിക്ക് മറ്റുള്ളവരുടെ ചിന്താ ശക്തിയെ ഉണർത്തുവാൻ ഉള്ള കഴിവും ഉണ്ട്. അത്രയും ദൈവാനുഗ്രഹം ഉള്ള കുട്ടിയാണവൾ. അവളെ ആദ്യമായ് കണ്ടപ്പോൾ തോന്നിയ ഒരിഷ്ടം. അതെന്തുകൊണ്ടെന്നത് ഇന്നും അന്യമാണെനിക്ക്. പക്ഷേ അന്നും ഇന്നും ഒരുപോലെ എന്നെ ആകർഷിച്ചത് അവളുടെ ആ അധരത്തിൽ മിന്നി മറയുന്ന ആ വശ്യതയാർന്ന പുഞ്ചിരകളാണ്. ഇന്ന് ഞാൻ അവളെ വീണ്ടും കണ്ടു. ഇന്നു പക്ഷേ അവളുടെ ചുണ്ടിൽ മിന്നിമറയുന്ന ആ ചിരികൾക്കും എന്തൊക്കെയോ പറയുവാനുണ്ടെന്ന് തോന്നി. ചിലനേരം ആ കണ്ണുകൾ തീക്ഷണമായ് ആരെയോ തിരയുന്നതുപോലെ. അവളുടെ മനസ്സോ തിരികെ വരില്ലെന്ന് അറിയാമായിരുന്നിട്ടും ഉള്ളൂ തുറന്നു ആരെയോ സ്നേഹിക്കുന്നതു പോലെ. എന്ത്‌ തന്നെ ആയാലും നിന്റെ മനസ്സിൽ ഇനിയും മുറിപ്പാടുകൾ ഉണ്ടാകാതിരിക്കാ...

ഗുരുവായൂർ ദർശനം..

ഇമേജ്
ഈ ദശമി തന്നിലായ്, തിരുവാതിര ഉണരവേ.. രുദ്രതീർത്ഥമതിൽ ശുദ്ധിയായി, വലംവച്ചുഞാനാ മഞ്ജുളാലിൻ ചുറ്റുമേ.. എങ്ങുമെങ്ങും വിളങ്ങിനിൽക്കും, ദീപങ്ങൾ സാക്ഷിയായ്.. ഇമ്പമാർന്ന സ്വരമതിൽ, മുഴങ്ങിടുന്നു മണിനാദം.. അവിടെയെങ്ങും മുഖരിതമായി, നടതുറക്കവേ ഓടക്കുഴൽ നാദം.. കണ്ടുഞാനെൻ കണ്ണനെ ആദ്യമായ്, ഗുരുവായൂർ തിരു നടതന്നിലായ്.. കൺകുളിർക്കെ കണ്ടു ഞാൻ, ഗുരുവായൂരിലെ നിർമ്മാല്യവും.. കൃഷ്ണദർശനം പുണ്യമേറിടും, വീണ്ടും കാണുവാനോ മോഹമേറെയായ്..

സർവ്വം കൃഷ്ണാർപ്പണമസ്തു.. 💝💖

ഇമേജ്
ഈ ചിങ്ങം പിറന്ന ദിവസം മുതൽക്കുതന്നെ എന്റെ കൂടെ നിൽക്കുന്നവരെ ഒക്കെ നീ ഗുരുവായൂരിലേക്ക് വിളിക്കുന്നുണ്ടല്ലോ എന്റെ കണ്ണാ. നിന്നെ ഒരു നോക്കു കാണാൻ കൊതിക്കുന്ന എന്റെ മനസ്സ് മാത്രം നിനക്ക് അറിയാൻ പറ്റുന്നില്ലേ. അതോ അറിഞ്ഞിട്ടും നീ അറിയാത്ത ഭാവം നടക്കുകയാണോ.തെല്ലൊരു പരിഭവം പറഞ്ഞതാട്ടോ എന്റെ കണ്ണാ.. മനസ്സുകൊണ്ട് നിന്നെ ഞാൻ എപ്പോഴും കാണുന്നുമുണ്ട്. അറിയില്ല നീ എനിക്ക് ആരെന്നും എന്തെന്നും. സ്പഷ്ടമായത് ഭഗവാനായാണ്, പക്ഷേ അതിലുപരി നീയെന്റെ ഹൃദയസ്പന്ദനം തന്നെയാണ് കൃഷ്ണാ. എനിക്കറിയാം, നീ വിളിച്ചാൽ മാത്രമേ അവിടെ എത്താൻ പറ്റു എന്നത്. എന്നിരുന്നാലും നീയെന്നുമെന്റെ കൂട്ടായ് കൂടെ ഉണ്ടെന്ന് പലപ്പോഴും നീയെനിക്ക് മനസ്സിലാക്കിത്തന്നിട്ടുമുണ്ട്. എന്നിരുന്നാലും ഗുരുവും വായുവും ചേർന്നു നിൽക്കുന്ന ഊരതിൽ ഈ ഉള്ളവൾക്കും വരണമെന്ന് ആഗ്രഹം തുടങ്ങിയിട്ട് കാലങ്ങൾ ആയല്ലോ എന്റെ താമരകണ്ണാ. എന്ന് വരണമെന്ന് വിചാരിച്ചാലും അതങ്ങനെ അങ്ങ് നീണ്ടു നീണ്ടു പോവുക ആണല്ലോ എന്റെ ഉണ്ണികൃഷ്ണാ.. എനിക്ക് പ്രിയപ്പെട്ടതും നിന്നോളം എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമായ ഒരു കുഞ്ഞുമോൾക്ക് (കൃഷ്ണ) ഇന്നുനീ ദർശനം കൊടുത്തുവല്ലോ കണ്ണാ....

കിച്ചു എന്ന കൃഷ്ണജ..

ഇമേജ്
ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. ഓണം ആയതുകൊണ്ട് പതിവിലും തിരക്കുണ്ട് ബീച്ചിൽ.ഓണപ്പാട്ടുകളും ആഘോഷത്തിന്റെ ആരവങ്ങളും വളരെ ഉച്ചത്തിൽ തന്നെ കേൾക്കാം.ആകെ സംഗീതമയമാർന്ന ഒരു നിശ.  നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന വിണ്ണും അതിൽ നിറയെ നക്ഷത്ര കുഞ്ഞുങ്ങളും.കടൽ തീരം കാണാൻ ഒരുപാട് ആൾക്കാർ എത്തിയിട്ടുണ്ട്. അവിടെ എന്റെ കണ്ണുകളിൽ ഇടം നേടിയകാഴ്ച്ചമറ്റൊന്നായിരുന്നു. കണ്ടാൽ ആറുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൊച്ചു മിടുക്കി.  തീരത്ത് നിന്നും ചിപ്പികളും പെറുക്കി നടക്കുന്നു. അവളുടെ മറുകൈയ്യിലോ നൈട്രജൻ ബലൂണുകളും, അതവളുടെ കുഞ്ഞുകൈകളിൽ സുരക്ഷിതമായി ഇരുന്നു കാറ്റിനൊത്ത് താളം പിടിക്കുന്നു. പിന്നെയെപ്പോഴോ അവളുടെ ബലൂണുകൾ കൈവിട്ടുപോയപ്പോൾ ആ കുരുന്നു കണ്ണുകൾ അറിയാതെ എന്നിൽ പതിഞ്ഞു. അവളുടെ കണ്ണുകളിലെ ആ തീക്ഷണമായ ദുഃഖം എന്നെ വല്ലാതെ അലട്ടി. അറിയില്ല എന്തുകൊണ്ടെന്ന്. കുറച്ച് അകലെ നിന്നും ആ കുരുന്നിനെ നോക്കി ആരോ വിളിക്കുന്നു കൃഷ്ണജേ, കിച്ചൂ നീയിങ്ങു വരൂന്ന്. അവൾ അതൊന്നും ശ്രദ്ധിക്കാതെ തിരകളേ തഴുകിതലോടി. അവളുടെ കുഞ്ഞു കാലുകളെ ഉമ്മവച്ച് തിരകൾ ഒന്നൊന്നായി കടന്നുപോകുന്നു. തിരകൾ മത്സരിക്കുവാണോ അവളുട...

നിന്നെയും നിനച്ച്..

ഇമേജ്
ചതയമിങ്ങെത്തി എൻ, മനസ്സും കവർന്നു നീ.. ഈ ഓണനാളതിൽ ഇമ്പമേറും, പാട്ടുകൾ കേട്ടങ്ങിരിക്കെ.. എന്നുമെൻ ഓർമ്മയിൽ നീ, തന്നൊരാ സ്നേഹം.. ഇന്നുമെന്നിൽ കണ്ണാ, നിറഞ്ഞു നിൽപ്പൂ.. ഇനിയുള്ള നാളുകൾ, നീ മാത്രമെന്നു ഞാൻ.. കരുതി കുറിക്കുന്നു, ഇന്നീ ജീവിതവീഥിയിൽ..

എന്റെ കണ്ണൻ

ഇമേജ്
ആ മിഴികളാൽ നീയെന്നെ നോക്കിയില്ലെങ്കിലും, നീയെന്നുമെന്നിലെ ഉൾക്കാഴ്ച്ചയായി നിൽപ്പൂ.. ആ കുഞ്ഞുകൈകളാൽ തലോടീല്ലിതുവരെ, എങ്കിലും അറിയാൻ കഴിയുന്നുനിൻ കാരുണ്യ സ്പർശം.. ഒന്നുമാത്രം നീയെനിക്കേകുന്നു നിത്യവും, മുളം തണ്ടിൽ വിടരുന്ന നാദങ്ങൾ .. കേട്ടുകേട്ടെന്നുടെ മനസ്സും നിറയുന്നു, ആ ചുണ്ടിൽ വിടരുന്ന ചിരിയോ കണ്ണാ, എന്നുടെ ആത്മാവിൽ ഇഴചേർന്നു നിൽപ്പൂ..

കണ്ണനും ഞാനും..

ഇമേജ്
ഉണ്ണിക്കണ്ണനെ ഒന്ന് നിനച്ചനേരം, മയിൽ‌പീലിയും ചൂടികൊണ്ടോടിവന്നു.. കൈയ്യിലോ സ്വാദൂറും വെണ്ണക്കുടവുമേറി, മറുകൈയ്യിലോ വെണ്ണയുണ്ടെനിക്ക് നൽകാൻ.. കാഞ്ചന കാഞ്ചി കിലുക്കിക്കൊണ്ടും, മഞ്ഞത്തുകിൽ ചാർത്തിയ കണ്ണനവൻ.. മഞ്ചാടി നിറയുമീ മൺചിരാഗിൽ, ഗുരുവായൂരിൽ നിന്നിവിടെയെത്തി.. എത്ര പരീക്ഷണമേറിയാലും, എന്നുമെൻ കൂട്ടായ് കൂടെ നിൽക്കാൻ .. ഒത്തിരി ദുരിതങ്ങൾ ഏകിടുമ്പോൾ, എന്നുമെൻ അരികിലായ് കൂട്ടിരിപ്പൂ.. അറിയില്ല കണ്ണാ നിൻ മായകളൊന്നുമേ, ഒന്നു മാത്രം പറയാം ഞാനിന്ന്.. നീ എനിക്കു മാത്രമായി വന്നൂ, ഇന്നീ ചിങ്ങപ്പുലർവേളയിൽ..

ഓണപ്പൂക്കളം..

ഇമേജ്
പൊന്നിൻ ചിങ്ങം വന്നേ, നിന്നോടിഷ്ടം ഏറെ കൂടാൻ .. പൊൻകതിരുകൾ വിടരുന്നു, ഈ മണ്ണിൽ ഉത്സവ വർണ്ണം വിതറാൻ.. അത്തവും വന്നുപോയി, ഇന്നലെ മുറ്റത്ത് ഒരിതൾ പൂക്കളം, ചിത്തിര പുലരിയും പുലർന്നു, ഇന്നോ മുറ്റത്ത് രണ്ടിതൾ പൂക്കളം.. ഓണത്തപ്പനെ വരവേൽക്കുവാൻ  നാളെയീ ഇതളുകൾ കൂടിടും അങ്കണമൊട്ടാകെ.. മുക്കൂറ്റി തുമ്പയും തുളസിയും, തെച്ചിയും പിച്ചിയും മുല്ലയും പോകുന്നു നീണ്ടു നീണ്ടങ്ങനെ... തിരുവോണനാളതിൽ പത്തിതൾ പൂക്കളം വിടരുന്നു എന്നുടെ മുറ്റമതിൽ.. പിന്നെ സദ്യയും മേളവും കൊട്ടും കുരവയും, ഊഞ്ഞാലാടലും കൈകൊട്ടി കളിയുമായി പോകുന്നു തിരുവോണവും..

ഒരു വിളിക്കകലെ..

ഇമേജ്
നിദ്രയെന്നേ വിട്ടകന്നു, ഇനിയെന്നും പകലെന്ന പോലെ മാത്രം.. ഇരുളടഞ്ഞ വീഥിയെങ്ങും, കൂരിരുൾ വനമെന്ന പോലവേ.. നെയ്തെടുത്ത സ്വപ്നങ്ങൾ, വാക്കെന്ന മൂർച്ചയാലെ അറ്റുപോകാവേ.  മരവിച്ച മനസ്സുമായി, ഒരു വിളിക്കകലെ മരണവും കാത്തു നിൽപ്പൂ..

ഗുരുവായൂരപ്പൻ..

ഇമേജ്
ഇന്നെന്റെ താരാട്ടിൽ നീ മയങ്ങി, നറുപുഞ്ചിരിയാലെൻ മനംകവർന്നു.. ഉണ്ണിക്കണ്ണനോ ഓടക്കുഴലുമായി, മനതാരിനുള്ളിലായി വിളങ്ങി നിൽപ്പൂ.. എങ്കിലും എന്നുടെ അഞ്ജന കണ്ണാ, എന്നേ വിളിക്കുമോ ഗുരുവായൂരിലായ്.. ഒരു നാളും കണ്ടീല ഞാനാതിരുനട, വരുവാനായ് മോഹമോ ഏറുന്നു കൃഷ്ണാ.. നിൻ തിരുവുള്ളമെന്നിൽ കനിയുവാൻ, എന്തുഞാനേകണം ഈ ജന്മമഖിലവും... എന്നും നിനക്കുന്ന മനസ്സുണ്ട് പക്കൽ, മറ്റൊന്നുമില്ലെന്റെ ഗുരുവായൂരപ്പന് നേദിക്കാൻ..

ഉണ്ണികൃഷ്ണൻ..

ഇമേജ്
പറയാതെ പറയുന്നു ഇന്നു ഞാൻ നിന്നോടായ്, ഞാൻ കാണാതെ പോയോരെൻ സ്വപ്‌നങ്ങളേ.. ഒരുമാത്ര കണ്ടുഞാൻ നിന്നെയിന്നെങ്കിലും, അറിയുന്നു നിന്നെ ഞാൻ ജന്മാന്തരങ്ങളായ്.. ഹൃദയരാഗ ഗീതിക പോലെ, എപ്പൊഴോ നീവന്നുവെൻ ചാരെ.. നിന്നിൽ ലയിക്കുവാൻ, മുളം തണ്ടിൻ ഈണമായ് ഞാനും.. നിന്നിൽ ഇഴചേർന്നു മൗനമായി, നിൻഅരികിലായ് ഉണ്ണികൃഷ്ണാ..

മാനസ്സ പൂവുകൾ

ഇമേജ്
ഓമന പൈതലേ നിന്നെ തലോടുവാൻ, കാത്തിരിക്കുന്നൊരമ്മയുണ്ടിവിടെ.. നീ കരഞ്ഞീടുമ്പോൾ താരാട്ട് പാടുവാൻ, നെഞ്ചോട് ചേർത്തൊന്നുറക്കുവാൻ മോഹമിന്നേറെ.. എൻ കൈകളോ നിന്നെ, പുണരുവാൻ വെമ്പുന്നു.. മൗനമായ് നിൻ പുഞ്ചിരിയെന്നിൽ, വെളിച്ചമായി നിറയുന്നു.. ഇന്നെന്റെ കണ്ണുനീർതുള്ളികൾ, കൃഷ്ണാ നിന്നിലേ കുഞ്ഞുമാനസ്സ പൂവുകൾ..

May Bells

ഇമേജ്
May bells, the little flowering plant, Borne in sprays in springs.. These little bells brings, new lights of hope in everyones life.. You are such a little beauty, with symbol of purity and sweetness.. You are always sincere, and always have a healing mind.. You the lily of the valley, the birth flower for the month of may..

ദൈവത്തിന്റെ കയ്യൊപ്പ്..

ഇമേജ്
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരുപാട് മനുഷ്യർ നമ്മുക്ക് ഇടയിൽ ഉണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മുടെയൊക്കെ ' "ഞാൻ" എന്ന ഭാവം' കാരണം, നമ്മുടെ കണ്ണുകൾ അന്ധകാരത്തിൽ അകപ്പെട്ട് ആ നല്ല മനുഷ്യരെ തിരിച്ചറിയാതെ  പോവുകയാണ് പതിവ്. എവിടെയും എല്ലായ്‌പ്പോഴും അത് തന്നെ അല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരെക്കുറിച്ചെന്ന് ചോദിച്ചാൽ മനസ്സിൽ നന്മയുള്ള എല്ലാവരേയും  കുറിച്ചു തന്നെ. എന്നിരുന്നാലും എന്റെ ജീവിത വീഥിൽ ഞാൻ കണ്ടുമുട്ടിയ രണ്ടു വ്യക്തിത്വങ്ങൾ. അവരിലൂടെ എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ പകർത്തുവാനും, അതുപോലെ എന്തിനേയും നേരിടാനുള്ള ഒരു മനസ്സും എന്നിൽ സംജാതമായി. അതിൽ ഒരാൾ മനസ്സിന്റെ ഊർജമെങ്കിൽ, അടുത്തത് സ്വപ്നം കാണാൻ പഠിപ്പിക്കുന്നയാൾ. ഊർജമുള്ള മനസ്സിന് മാത്രമേ നല്ല സ്വപ്‌നങ്ങൾ കാണാനും, ആ സ്വപ്നങ്ങളെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുവാനുമുള്ള കഴിവും ഉണ്ടാവുകയുള്ളു എന്ന് മനസ്സിലാക്കിത്തന്നവർ, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ. നിങ്ങളുടെ പുഞ്ചിരിയിൽ മാഞ്ഞു പോകുമെല്ലാ ദുഃഖങ്ങളും. നിങ്ങളോടൊന്ന് സംസാരിക്കാൻ കഴിഞ്ഞാൽ തന്നെ മനസ്സിന് വലിയൊരു ആശ്വാസമാണ്. ഇതിന്റെയൊക്ക കാരണങ...

അരങ്ങേറ്റം..

ഇമേജ്
നെഞ്ചിലേറ്റും മോഹമായ് നീ, വന്നണഞ്ഞൊരു പാരതിൽ.. കൊല്ലൂരിൻ തിലകമായൊരു, അമ്മതൻ മടിത്തട്ടിലായ്.. ആദ്യ നൃത്തച്ചുവടുകൾ, നീ വയ്ക്കവേ ധന്യമായ്.. നിൻകാൽച്ചിലമ്പിൻ നാദമാധുരി, കെട്ടുണർന്നൂ സൗപർണ്ണിക.. നൃത്തവിസ്മയം തീർത്തൂനീയും, ഈനിമിഷമെത്ര അലങ്കൃതം..

ഉണ്ണിക്കണ്ണൻ..

ഇമേജ്
കാൽച്ചിലമ്പൊച്ച ഞാൻ കേട്ടു, ഗുരുവായൂർ അമ്പലനടയിൽ.. ശ്രീലകം വാഴുന്ന ദേവൻ, എന്റെ ഗുരുവായൂരമ്പാടി കണ്ണൻ.. കൺനിറഞ്ഞെന്നാൽ എന്നും, കണ്ണീർ തുടക്കുന്നൊരുണ്ണി.. കാവലായ് കൂട്ടിരിക്കുന്നു, വെണ്ണപോൽ മനമുള്ളൊരുണ്ണി... ആത്മാവിൽ ഇഴചേർന്ന രാഗം, എന്നും വനമാല ചാർത്തിയൊരുണ്ണി..

കൂടെ..

നിദ്രയെന്ന കാലത്തിൽ ജീവിക്കണം, ഇനിയൊരു വെളിച്ചം പരക്കുംവരെ.. ഇരുളടഞ്ഞ വീചിയും, മുറിവേറ്റ മനസ്സും.. വെന്തുവെണ്ണീറാകുന്നിവിടെ, നെയ്ത സ്വപ്നമെന്ന കൂടാരം.. മരവിച്ച നിശബ്ദതയിൽ, വീണ്ടും കദന നിരതന്നെ..  ഒരു വിളിക്കകലെ മരണവും, എത്തിനിൽക്കുന്നു കൂടെ വന്നീടുവാൻ..

വിഷുക്കണി..

ഇമേജ്
കണികാണുവാൻ ഉണരേണമേവരും, ഏഴര നാഴിക പുലർന്നിടുമ്പോൾ.. കാണുവാനായ് കൊന്നപ്പൂവുകളെങ്ങെങ്ങും, വട്ടിനിറയും സമ്പൽസമൃദ്ധിയും.. പ്രതിബിംബമാ വാൽക്കണ്ണാടി നോക്കി, തെളിയുന്നു മുന്നിലായ് നിറദീപമെങ്ങും.. നിറയുന്നു മനസ്സും ഓടക്കുഴൽ നാദംകേട്ട്, കാഞ്ചനകാഞ്ചിയോടെന്നുള്ളിൽ വിളങ്ങുന്നു.. അമ്പാടികൃഷ്ണനാം,  എന്നുണ്ണിക്കണ്ണൻ..

സൗഹൃദച്ചെപ്പ്..

ഇമേജ്
വാക്കുകൾ കൊണ്ട് അവർണ്ണനീയമാണ് നിന്റെയീ സൗഹൃദം. കണ്ണുകൾ കൊണ്ട് കാണുന്നതും കാതുകൾ കൊണ്ട് കേൾക്കുന്നതും അതിലുപരി ഈ നിശബ്ദതയിൽ പോലും നിന്റെ സൗഹൃദം അറിയുവാൻ കഴിയുന്നുണ്ടെനിക്ക്. ഇത്രയും തിരക്കേറിയ ജീവിതത്തിൽ മറ്റൊരാളെ കേൾക്കാൻ ആ വിലപ്പെട്ട സമയം നൽകുകയും, തന്നെകൊണ്ടാവും വിധം ഒരു വഴി പറഞ്ഞു കൊടുക്കാനും സാധിക്കുകയെന്നത്  വളരെ ചുരുക്കം ചിലക്ക് മാത്രം കിട്ടുന്ന ഒരു കഴിവാണ്. എന്തിനേം അതിന്റെ രീതിയിൽ കാണാനും നേരിടാനും ഉള്ള ഒരു ആത്മധൈര്യം നിന്റെയീ സൗഹൃദം കൊണ്ട്മാത്രം എനിക്ക് കിട്ടിയതാണ്. നിന്നോട് തോന്നുന്നത് ഒരു സൗഹൃദം മാത്രമല്ല, ബഹുമാനവും  ആരാധനയും സ്നേഹവും ഒക്കെ തന്നെയുണ്ട്. ജഗദീശ്വരന്റെ സൃഷ്ടികളിൽ വച്ച് ഏറ്റവും മഹത്വപൂർണ്ണമായ ഒന്നാണ് സൗഹൃദം. നിസ്സ്വാർത്ഥമായ ഒരു സൗഹൃദം ഇത് ആദ്യമായാണ്. നിന്നെ അറിയുന്നവർക്കെല്ലാം നീയെന്നത് നന്മകളും സ്നേഹവും വിശ്വാസവും എല്ലാം ഇഴച്ചേർന്ന ഒരു സൗഹൃദമാണ്.  നിയെന്ന സൗഹൃദം ഒരു മഞ്ഞുതുള്ളിപോലെയാണ് ആദ്യമായ് എന്റെ മനസ്സിൽ വന്ന് പതിച്ചത്. നിയെന്നത് എന്നെന്നും നിസ്സ്വാർത്ഥമായ് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സൗഹൃദച്ചെപ്പാണ്.

നന്മമനസ്സ്..

കണ്ണുകൾ ഈറനണിയും, യാത്രമൊഴി നൽകവേ.. ഹൃദയങ്ങൾ വെമ്പുന്ന,  മൊഴികളോ സംഗീതം.. നവനീത സ്ഥാനങ്ങൾ, കാത്തിരിക്കുന്നു അകലെയായ്.. എങ്കിലും കദനങ്ങൾ തൻ, ചിലമ്പേറ്റുന്നു സതീർഥ്യരും.. ഉയരങ്ങൾ താണ്ടുവാൻ, കൂടെ നിന്നീടുന്ന മാനസ്സം.. ഒരു വിളിക്കകലെ ഉണ്ടെന്ന, സത്യമതോർക്കണം ഏവരും.. ഈ നിമിഷത്തിലെങ്കിലും പുഞ്ചിരിയോടെ, യാത്രയേകണം ഈ നന്മമനസ്സിന്..

ശാർക്കര ദേവി

ഇമേജ്
ശാർക്കരക്കാവിലമ്മേ, എന്നും മിഴി തുറന്നീടുകമ്മേ.. പൊയ് പോയ നാളിന്റെ ദുഃഖങ്ങളെല്ലാം, എന്നിൽ നിന്നകലേക്കു മാറ്റേണമേ.. എന്നും തുണയായി അരികുലണ്ടാകേണമേ, അമ്മേ ശ്രീഭദ്രകാളിയമ്മേ.. കുംഭമിങ്ങെത്തിയാൽ കാളിയൂട്ടും, മീനത്തിൽ ഭരണിയോ ഉത്സവനാളുകൾ.. നാദസ്വരങ്ങളും വാദ്യങ്ങളും പിന്നെ, മേളമോടങ്ങനെ പത്താമുദയവും.. കർക്കിടക്കത്തിലെ നറുപുത്തരിയും, കണ്ടു തൊഴുതു ഞാൻ അമ്മേ.. കാവലായ് കൂടെ ഉണ്ടെനിക്കെന്നുമെന്നമ്മ, കൈവിടാതെന്നും കാക്കുന്ന ശ്രീഭദ്ര.. അനുഗ്രഹം ചൊരിയുന്നു, നാടിന്റെ നന്മയ്ക്കായ്. എന്നും വിളങ്ങുന്ന ചൈതന്യം, എന്റെ ശാർക്കരക്കാവിലമ്മ..

പിറന്നാൾ ദിനം

ഇമേജ്
ചൈത്ര നിലാവിനെ, തൊട്ടു തലോടി.. നീ വന്നങ്ങണയുന്നു, മകയിരം കാവിലായ്.. ഉതിർന്നു വീഴുന്നു, ചെണ്ടുമല്ലി പൂവുകൾ.. നിനക്കായ്‌ തീർക്കുന്നു, ഈ പുഷ്പ വീഥികൾ.. ഇടതൂർന്നു നിൽക്കുന്ന, കാവതിൽ നിനക്കായ്‌.. പുള്ളുവൻ പാട്ടിന്റെ, ശീലുകൾ കേൾക്കുന്നു.. കളകളാരവം മുഴക്കുന്നു, ഈ അരുവികൾ.. നിന്റെ പിറന്നാളിൽ, താളം പിടിക്കുവാൻ.. ഒടുവിലീ പ്രകൃതിയും, നിനക്കായ്‌ നൽകുന്നൂ.. മധുര മൂറും, ഞാവൽ പഴങ്ങളും.. മുളം തണ്ടുകൾ, ഉതിരുന്നു നാദങ്ങൾ.. ആശംസകൾ ഏകുവാൻ, ഈ പിറന്നാൾ ദിനമതിൽ..

എഴുത്ത്..

ഇമേജ്
നിന്റെ ചിന്തകളെ നീ ഒരിക്കലും തഴയാതിരിക്കണം. കൂടെ നിൽക്കാത്ത മനസ്സിനേയും കൂടെ കൂട്ടുവാൻ പഠിക്കണം. മനസ്സറിഞ്ഞു ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും, നീ തന്നെ നിന്നെ തോൽപ്പിക്കാതിരിക്കാൻ സ്വയം ചിരിക്കാൻ പഠിക്കണം. ഏതു പ്രതിസന്ധികളിലും ആ പുഞ്ചിരികൊണ്ട് തരണം ചെയ്യാൻ നീ അപ്പോൾ സ്വയം പ്രാപ്തനാകും.. ഇതൊന്നും പറയാൻ ഞാൻ ആളല്ല. എന്നാലും നീ എഴുതുന്നതിനോട് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ട് പറഞ്ഞുവെന്ന് മാത്രം. കേൾക്കണം എന്ന് പറയാൻ പറ്റില്ല, പക്ഷേ നിന്റെ എഴുത്ത് ഒരു പ്രചോദനം ആകുന്നവരുടെ വാക്കുകൾ തള്ളികളയാതിരിക്കാൻ ഉള്ള ഒരു മനസ്സ് നീ കാണിക്കണം. ഉള്ളിൽ എരിയുന്ന ഏതു സങ്കടങ്ങളും, ഒറ്റപ്പെടലുകളും ഇല്ലാതാക്കാൻ വായനയും അക്ഷരകൂട്ടുകളോട് ഒരുപാട് ഇഷ്ടവും തോന്നി തുടങ്ങിയാൽ മാത്രം മതി. നീ വീണ്ടും എഴുതുന്നതും കാത്ത് പ്രതീക്ഷയോടെ. നിന്റെ ഏകാന്തതയും, അക്ഷരകൂട്ടായ് പിറക്കണം.. സങ്കട പെരുമഴ, താളിയോലയിൽ കുറിക്കണം.. ചിരിക്കാൻ മറന്നു പോയ, നിന്റെ ചിന്തകളേ വരയ്ക്കണം.. അക്ഷരമാകുന്ന ലോകത്തിൽ, ആയിരം സൂര്യ കിരണങ്ങളാൽ നീ കുറിക്കണം.. നാളെ പുലരിയോ ഉണരണം, നീ എഴുതി തുടങ്ങുന്ന കാഴ്ച്ച കണ്ടങ്ങനെ..

പൊന്മുടി..

ഇമേജ്
ചിത്തിരമാസ്സമെത്തിടുമ്പോൾ, ഏവരും വരുന്നു നിൻ അരികിലായ്.. മഞ്ഞു മൂടി നിൽക്കവേ, അവർണ്ണനീയം നിൻ ഭംഗിയും.. കാഴ്ച്ചയെത്ര മനോഹരം, കണ്ടു കണ്ണുകൾ കുളിരവേ.. കുളിരുപകരും കാറ്റതിൽ, മെല്ലെ ഒഴുകി മേഘശകലങ്ങളും..  തണുവ്പകർന്നു നൽകിടാൻ, തിളക്കമ്മാർന്ന തടാകവും.. ഒഴുകിടുന്നു കല്ലാറും, പൊന്മുടിതൻ അരികിലായ്..

വേനൽ മഴ..

ഇമേജ്
അറബിക്കടലിനെ തൊട്ടു തലോടിയെൻ, പടിഞ്ഞാറൻ കാറ്റുമിങ്ങെത്തി.. ഇടയ്ക്കിടെ കൂരിരുട്ടിൽ, ഇടിമുഴക്കങ്ങൾ.. കൂടെയോ വെളിച്ചം തൂകുവാനായ്, മിന്നൽക്കതിരുകൾ.. വേനൽ ചൂടിൽ വെന്തു വെണ്ണീറാകുന്ന, ഈ പാരിനെ രക്ഷിപ്പതിന്നായി.. ഉതിർന്നു കണ്ണീർതുള്ളികൾ  കാർമേഘക്കൊടികൾ, ചേലോടെ ഈ  ധരണിയിൽ പതിക്കുന്നു.. മണ്ണിന്റെ പുതുഗന്ധം പരക്കുന്നു, ശീലോടെ പെയ്യുമീ വേനൽമഴതന്നിലായ്..

എന്നെന്നും കൂടെ..

ഈറനണിയും കണ്ണുകൾ, മൂകമായീ വീഥിയും.. നിന്റെ ചിത്രം കണ്ടുനിന്ന്, വിങ്ങുമൊരായിരം മനസ്സുകൾ.. ആ പുഞ്ചിരിയിൽ ഒളിഞ്ഞിരുന്നൂ, മൗനമായൊരു കദനവും.. അറിഞ്ഞതില്ല നിൻ വേദന, നീ പകുത്തു നൽകുവാൻ മറന്നുവോ.. കണ്ടു കണ്ണുകൾക്ക് പരിചിതം, എങ്കിലും കേട്ടതില്ല നിൻ സ്വരമതിൽ.. സൗഹൃദങ്ങൾ ആഴമേറി, ബന്ധങ്ങൾ ഇടറിടാതെ.. കാത്തിരുന്നൊരു വരവിനായി, ഒടുവിൽ വിടപറഞ്ഞു നീ പോകവേ.. നൊമ്പരങ്ങൾ പേറിനിൽക്കും, ഈ കുടുംബമെന്നത് നിശ്ചലം.. ആത്മധൈര്യം നൽകിടാൻ, നീ കൂടെ നിൽക്കുക ഇനിയെന്നുമേ..

വെണ്ണക്കണ്ണൻ..

ഇമേജ്
വെണ്ണകവർന്നുണ്ണും കണ്ണൻ, മിഴികൾക്കെന്നെന്നും ആനന്ദം.. തിരുമുടിയിൽ പീലിയുമുണ്ടേ, ചെഞ്ചുണ്ടിൽ ചിരിതൂകി.. ആരാരും കാണാതെ, കണ്ണാ നീ കവരുന്നു.. എന്നെന്നും ഭക്തന്റെ, മനസ്സല്ലോ സങ്കേതം..

പ്രണയമായ്..

ഇമേജ്
മറ്റൊന്നിനുമാവില്ല ഇനിയെന്നിൽ, നിനക്കായ്‌  പകരമാകുവാൻ.. സൗഹൃദമായ് പ്രണയമായെന്നിൽ, നിറയുന്ന സ്പന്ദനം നീയിന്ന്.. ചേർത്തുവച്ചൊരാ ഹൃദയങ്ങൾ തമ്മിൽ, അനുരാഗമേറുന്നു.. ഇരു അധരങ്ങൾ തന്നിലായ്, അതിലോ പുഞ്ചിരി വിടരുന്നു.. നിന്നോടായ് ഒന്ന് പറയണം, ഏറെയായി കരുതുന്നു ഞാനും.. നീയെന്നുമെൻ അരികിലായ്, കൂട്ടായ് കൂടെ വന്നീടുമോ.. ഹാപ്പി💝💖💘💞💕 ദിന ആശംസകൾ..

മണിമുത്തം..

ഇമേജ്
മനസ്സിൽ നിറയെ സംഗീതം, നിൻ മൊഴിയെൻ ജീവതാളവും.. നിന്നിൽ തുടിക്കുമെൻ ഹൃദന്തം, നിന്നിൽ ലയനമാകുമ്പോൾ.. എൻ മിഴികളിൽ തെളിയും സന്തോഷം, എൻ നെറുകയിൽ നീ നൽകും മുത്തമായ്.. 😘 ദിന ആശംസകൾ..

നീർക്കുമിള..

ഇമേജ്
നീയെന്ന വീണയിൽ നിന്നുതിരുന്ന സംഗീതം, പോലെയിന്നെന്റെ സങ്കൽപ്പ സ്വപ്നങ്ങളും.. നിന്നെ അറിയുവാൻ വെമ്പുന്ന മനസ്സോ, വെറുതേ നിനക്കുന്നു കാണുവാൻ മാത്രമായി.. ഒരുവാക്ക് പോലും മൊഴിയാതെയെന്നിൽ, ഞാനറിയാതെ നീയെൻ മനംകവർന്നു.. ഒടുവിലീ വഴിയും വിജനമാണെന്നതും, അറിയുന്നു മൗനമായിന്നു ഞാനും.. ഒരു നീർക്കുമിള പോലെയെൻ അഭിലാഷങ്ങളും, പിന്നെ ഏറെ നാളായെന്റെ കാത്തിരിപ്പും..

എപ്പോഴും എന്നെന്നും..

ഇമേജ്
അടർന്നുവീഴുന്നൊരീ പൂക്കളും കരയുന്നു.. മാഞ്ഞു പോകുന്ന മഴക്കാറും വിതുമ്പുന്നു.. തെന്നലിൽ മായുന്ന മാരിവില്ലോ തേങ്ങുന്നു.. മഴത്തുള്ളികളായ് അടർന്നങ്ങു വീഴുന്നു.. പ്രകൃതിതൻ സങ്കടം കടലോളം ആഴത്തിൽ.. ഏറെ നാളത്തെ സ്നേഹവും കദനമായി.. മാറുന്ന നിമിഷങ്ങൾ ഗണ്യമായി കൂടുന്നു.. എവിടെയും എപ്പോഴും സങ്കടക്കടലാണ്... എന്ത്‌ ചെയ്യേണ്ടുവെന്നാർക്കും അറിയില്ല.. കഴിയണം ഏവർക്കും പുഞ്ചിരി തൂകുവാൻ.. പരസ്പരം താങ്ങായി തണലായി മാറുവാൻ.. ചേർത്തുപിടിക്കണം മുറിയാതെ ബന്ധങ്ങൾ.. 🤗 ദിന ആശംസകൾ..

വാക്ക്..

ഇമേജ്
നിനക്കായ്‌ ഏകിടാം, ഞാനൊരു വാക്ക്.. പ്രിയമേഴും, ആമൊഴി കേട്ടു ഞാൻ.. നിൻ കൈകൾ ചേർത്തു, ഞാനും നടക്കാം ഈ വീഥിയിൽ.. എവിടെയെന്നാകിലും, എത്ര കഷ്ടമതെങ്കിലും.. കൂട്ടായ് കൂടെ, നിൻ ചാരെയെന്നെന്നും..  🤝 ദിന ആശംസകൾ 

അഭിലാഷം..

ഇമേജ്
നിൻ ഹൃദയത്തോട്, ചേർന്നുനിൽക്കാൻ.. അഭിലാഷം, ഇന്നെന്റെ മനസ്സിലും... നിനക്കായ്‌ നേരുന്നു, സ്നേഹ ആശംസകൾ, ഒരുനാൾ പോലും, കണ്ടില്ലയെങ്കിലും... 🐻ദിന ആശംസകൾ..

മധുരിതം..

ഇമേജ്
മധുരമാം നിൻ മൊഴി, കേട്ടുണർന്നീടാമിനിയെന്നും.. അതിലും മധുരതരം, നീന്റെ സാമീപ്യമെന്നിൽ.. നിൻ സ്നേഹമോ, പെയ്തൊഴിയുന്നൊരു  മധുവായിന്നെന്നിൽ.. എന്നും നുണയും മധുരങ്ങൾ പോലവേ , മധുരിതം നിന്നോടെനിക്കുള്ള ഈ മൗനപ്രണയവും... 🍫ദിന ആശംസകൾ..

സ്പന്ദനം..

ഇമേജ്
അപൂർണ്ണതയുടെ തുടക്കമായ്, നിൽക്കുന്നു ഞാനും നീയും ഏകമായ്.. പകരമാവില്ലയെങ്കിലും, അറിയുന്നു അന്വോന്യം.. ഒരു തണലായി നീ, ചേക്കേറിയെൻ മനതാരിൽ.. സ്നേഹിച്ചിടാം നിന്നെ ഇനിയുള്ളനാളുകൾ, എന്റെ ഹൃദയത്തുടിപ്പിൻ സ്പന്ദനം പോലവേ.. 💍💍 ദിന ആശംസകൾ...

പനിനീർ പൂവുകൾ

ഇമേജ്
തുടിക്കുന്നോരെൻ ഹൃദയം മന്ത്രിക്കുന്നു, നിനക്കായ്‌ മാത്രമെന്നെന്നും.. ഒരു നല്ല നാളെയുടെ ഓർമ്മയ്ക്കായി, നിനക്കായ്‌ ഏകിടാമിന്നു ഞാൻ.. എന്നും വർണ്ണവിസ്മയം തീർക്കും, പ്രണയാർദ്രമാം ചുവന്ന പനിനീർപ്പൂവുകൾ.. 🌹ദിന ആശംസകൾ 

smile☺️

My sweet friend asked me, what dear..? Not yet seen, Any of your latest pics.. I simply answered, Felt my smile is not good.. Hearing my stupid reply, Ask me to take a selfie with good smile now.. Got fed up this time and replied, Going to sleep.. Understanding the situation, My sweet friend replied.. Its ok dear, You just smile and sleep..

നീയെന്റെ കണ്ണൻ

ഇമേജ്
മനസ്സിലും നീ കനവിലും നീ, ഹൃദ്യയമായ് നീയെൻ മൊഴിയിലും.. മിഴിയിലും നീ നിനവിലും നീ, നറുചിരിയായി നീയെൻ ചുണ്ടിലും.. സ്നേഹവും നീ ഗീതവും നീ, മധുരമൂറും സ്പന്ദനം നീയെൻ ഹൃത്തിലും.. പ്രീതിയും നീ ദൗത്യവും നീ, എന്നും നീയെൻ കണ്ണനായ് ഗുരുവായൂരിലും..

അരുണോദയം..

ഇമേജ്
പുലർകാല വേളയിൽ ആദ്യം ഭൂമിയിൽ വന്നു പതിക്കുന്ന പ്രകാശം പോലെ അവൻ എപ്പോഴോ ഇരുൾ മൂടികിടന്ന അവളുടെ മനസ്സിൽ ഒരു വെളിച്ചമായി വന്നു നിറഞ്ഞു. അന്ന് തൊട്ടിന്നുവരെയും നീയെന്നെ സൗഹൃദം അവളോടൊപ്പം ചേർന്ന് നടക്കുന്നു. നീയൊന്ന് മൗനം പാലിച്ചാൽ അതവൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. നിന്നെ ഓർക്കുന്ന ഓരോ നിമിഷങ്ങളും അവളിൽ സന്തോഷത്തിന്റെ നിനവുകൾ നിറയുന്നു. നിന്നെ സ്നേഹിക്കാൻ അവൾക്ക് അർഹത ഇല്ലെന്ന തോന്നലും അവളുടെ മനസ്സിൽ കടന്നുകൂടിയിരിക്കുന്നു. എന്നിരുന്നാലും നിന്നോടുള്ള സ്നേഹം പലപ്പോഴും അവളറിയാതെ അവളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു. ചിലനേരം നിന്നെക്കുറിച്ചവൾ വാചാലയാകുമ്പോൾ ഞങ്ങൾക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്ക് നിന്നോടുള്ളത് കലർപ്പില്ലാത്ത പ്രണയം തന്നെയാണെന്ന്. ചിലപ്പോൾ അവളുടെ പരിമിതികളാകാം നിന്നോടുള്ള സ്നേഹം പറയാതെ സൗഹൃദമെന്ന ചെപ്പിലേയ്ക്ക് ഒതുങ്ങി നിൽക്കുന്നതും. വ്യവസായങ്ങളുടെ നാടുവിട്ടു നീ പൂരങ്ങളുടെ നാട്ടിലേക്ക് ചേക്കേറി. ഒരു സൗഹൃദത്തോണിയേറി അവനെത്തുമ്പോൾ ഞങ്ങളേവരും ആഗ്രഹിക്കുന്നതും അവരിരുപേരും ഒന്നുചേർന്ന് സൗഹൃദത്തിലുപരി, ദിശയില്ലാതെ ഒഴുകി നടക്കുന്ന ജീവിതമാകുന്ന തോണിയും ഒരുമിച്...

തീരത്തിലൂടെ...

ഇമേജ്
സായാഹ്നസന്ധ്യയിൽ ഈ കടലലകളെ നോക്കിയിരിക്കാൻ എന്ത് ഭംഗിയാണ്. നോക്കെത്താ ദൂരത്തു ചുവപ്പിൽ മുങ്ങി നിൽക്കുന്ന ആകാശകൂടാരം. വിങ്ങി നിന്ന അവളുടെ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസമിപ്പോൾ. പുതുവർഷം ആയതുകൊണ്ടാവും ബീച്ചിൽ നല്ല തിരക്കുണ്ട്. കടലിന്റെ മാസ്മരികത കണ്ടു നടന്നു തുടങ്ങിയ അവളുടെ കണ്ണുകൾ പതിച്ചത് മറ്റൊരു കാഴ്ച്ചയിലേക്കാണ്. കടൽ കാറ്റിന്റെ താളം പിടിച്ച് ഉയരങ്ങളെ കീഴടക്കാൻ ശ്രമിക്കുന്ന നൈട്രജൻ നിറച്ച ബലൂണുകൾ. അത് പോയി മറയുന്നവരെ അവൾ അങ്ങനെ നോക്കി നിന്നുപോയി. ഒരു നെടുവീർപ്പോടെ വീണ്ടും ആ തീരത്തിലൂടെ അവൾ ചുവടുവച്ചു തുടങ്ങി. താൻ നടക്കുന്ന വഴിയിൽ തന്റെ കാൽപ്പാടുകളെ ഓരോ തിരവന്നു മായിച്ചു കളയുന്നതുപോലെ, തന്റെ മനസ്സിലുള്ള കനലുകളേയും ഈ തിരകൾ കെടുത്തിയെങ്കിലെന്ന്. വെറുതെയെങ്കിലും ആഗ്രഹിക്കാൻ ആരുടേം അനുവാദം വേണ്ടല്ലോ എന്ന മട്ടിൽ വീണ്ടും നടന്നകലുന്നവൾ ഈ തീരത്തിലൂടെ നമ്മളെ ഓരോരുത്തരേയും പോലെ..