ദൈവത്തിന്റെ കയ്യൊപ്പ്..

ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരുപാട് മനുഷ്യർ നമ്മുക്ക് ഇടയിൽ ഉണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മുടെയൊക്കെ ' "ഞാൻ" എന്ന ഭാവം' കാരണം, നമ്മുടെ കണ്ണുകൾ അന്ധകാരത്തിൽ അകപ്പെട്ട് ആ നല്ല മനുഷ്യരെ തിരിച്ചറിയാതെ  പോവുകയാണ് പതിവ്. എവിടെയും എല്ലായ്‌പ്പോഴും അത് തന്നെ അല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ആരെക്കുറിച്ചെന്ന് ചോദിച്ചാൽ മനസ്സിൽ നന്മയുള്ള എല്ലാവരേയും 
കുറിച്ചു തന്നെ. എന്നിരുന്നാലും എന്റെ ജീവിത വീഥിൽ ഞാൻ കണ്ടുമുട്ടിയ രണ്ടു വ്യക്തിത്വങ്ങൾ. അവരിലൂടെ എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ പകർത്തുവാനും, അതുപോലെ എന്തിനേയും നേരിടാനുള്ള ഒരു മനസ്സും എന്നിൽ സംജാതമായി.

അതിൽ ഒരാൾ മനസ്സിന്റെ ഊർജമെങ്കിൽ, അടുത്തത് സ്വപ്നം കാണാൻ പഠിപ്പിക്കുന്നയാൾ. ഊർജമുള്ള മനസ്സിന് മാത്രമേ നല്ല സ്വപ്‌നങ്ങൾ കാണാനും, ആ സ്വപ്നങ്ങളെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുവാനുമുള്ള കഴിവും ഉണ്ടാവുകയുള്ളു എന്ന് മനസ്സിലാക്കിത്തന്നവർ, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ.

നിങ്ങളുടെ പുഞ്ചിരിയിൽ മാഞ്ഞു പോകുമെല്ലാ ദുഃഖങ്ങളും. നിങ്ങളോടൊന്ന് സംസാരിക്കാൻ കഴിഞ്ഞാൽ തന്നെ മനസ്സിന് വലിയൊരു ആശ്വാസമാണ്. ഇതിന്റെയൊക്ക കാരണങ്ങൾ എന്തെന്ന് ചോദിച്ചാൽ, അറിയില്ല എന്നതുതന്നെയാണ് വാസ്തവം. എന്നിരുന്നാലും നിങ്ങൾ രണ്ടുപേരേയും കുറിക്കുന്ന ഓരോ വാക്കിനും ജീവൻ തുടിക്കുന്നതാണ്, കാരണം നിങ്ങൾ രണ്ടുപേരും ജഗദീശ്വരന്റെ സൃഷ്ടികളിൽ വച്ചേറ്റവും മഹത്വപൂർണ്ണമായതാണ്.

നിങ്ങൾ രണ്ടുപേരും എന്തെന്ന് ചോദ്യം? ഉത്തരം:   ഹൃദയശുദ്ധിയുള്ളവർ!.  മനസ്സറിഞ്ഞു പെരുമാറുന്നവർ മനസ്സിലാക്കി സ്നേഹിക്കുന്നവർ. മറ്റൊരാളുടെ കഴിവുകേടുകളെ ഉയർത്തിക്കാട്ടാത്തവർ. വീണു പോകാതിരിക്കാൻ ഒരു കൈത്താങ്ങായ് കൂടെ നിൽക്കുന്നവർ. ഏറെ നന്മകൾ മാത്രമുള്ള നിങ്ങൾ രണ്ടുപേരും എന്നെന്നും കൂടെ ഉണ്ടാകണം എന്ന പ്രാർത്ഥനയോടെ..

 

അഭിപ്രായങ്ങള്‍

  1. ആ വ്യക്തികൾ എന്നെന്നും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... 💐💐💐

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2023 മേയ് 14, 1:11 PM-ന്

    നമ്മളെ ചേര്‍ത്ത് പിടിക്കുന്നവര്‍ നമുക്ക് വേണ്ടപ്പെട്ടവര്‍ ആയി തീരുമ്പോള്‍ കിട്ടുന്ന ഒരു വെളിച്ചമില്ലേ, അത് ഒരുതെളിച്ചം ആയി തീരട്ടേ എന്നാശിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...