സർവ്വം കൃഷ്ണാർപ്പണമസ്തു.. 💝💖
മനസ്സുകൊണ്ട് നിന്നെ ഞാൻ എപ്പോഴും കാണുന്നുമുണ്ട്. അറിയില്ല നീ എനിക്ക് ആരെന്നും എന്തെന്നും. സ്പഷ്ടമായത് ഭഗവാനായാണ്, പക്ഷേ അതിലുപരി നീയെന്റെ ഹൃദയസ്പന്ദനം തന്നെയാണ് കൃഷ്ണാ. എനിക്കറിയാം, നീ വിളിച്ചാൽ മാത്രമേ അവിടെ എത്താൻ പറ്റു എന്നത്. എന്നിരുന്നാലും നീയെന്നുമെന്റെ കൂട്ടായ് കൂടെ ഉണ്ടെന്ന് പലപ്പോഴും നീയെനിക്ക് മനസ്സിലാക്കിത്തന്നിട്ടുമുണ്ട്.
എന്നിരുന്നാലും ഗുരുവും വായുവും ചേർന്നു നിൽക്കുന്ന ഊരതിൽ ഈ ഉള്ളവൾക്കും വരണമെന്ന് ആഗ്രഹം തുടങ്ങിയിട്ട് കാലങ്ങൾ ആയല്ലോ എന്റെ താമരകണ്ണാ. എന്ന് വരണമെന്ന് വിചാരിച്ചാലും അതങ്ങനെ അങ്ങ് നീണ്ടു നീണ്ടു പോവുക ആണല്ലോ എന്റെ ഉണ്ണികൃഷ്ണാ..
എനിക്ക് പ്രിയപ്പെട്ടതും നിന്നോളം എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമായ ഒരു കുഞ്ഞുമോൾക്ക് (കൃഷ്ണ) ഇന്നുനീ ദർശനം കൊടുത്തുവല്ലോ കണ്ണാ. അവളുടെ ആ കണ്ണുകളിൽ അവളുടെ പുഞ്ചിരിയിൽ എല്ലാം എനിക്ക് ഇന്ന് നിന്നെ ആണല്ലോ കണ്ണാ ദർശിക്കാൻ കഴിഞ്ഞത്.
നീയെനിക്കായ് കരുതി വച്ചിരിക്കുന്നത് എന്തായാലും ഞാൻ ആഗ്രഹിക്കുന്നതിലും കൂടുതൽ ആയിരിക്കുമെന്ന സത്യം ഞാൻ പലപ്പോഴും മനസ്സിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഗുരുവായൂർ വന്ന് നിന്നെ ഒന്ന് കാണണം എന്ന ആഗ്രഹം കൂടി കൂടി വരുന്നതേയുള്ളു എന്റെ കണ്ണാ. ആ തിരുനടയും എന്റെ ഗുരുവായൂരപ്പനും എന്നും എല്ലാവരുടേം മനസ്സിൽ കുടിയിരിക്കുക തന്നെ ചെയ്യും.എന്നും സ്വന്തമെന്നു കരുതാൻ നീ മാത്രമാനുള്ളത്. നീ മാത്രമാണെന്റെ കണ്ണാ സത്യവും അനന്തവും ശാശ്വതമായതും .
സർവ്വം കൃഷ്ണാർപ്പണമസ്തു.💖💝
Super 😍
മറുപടിഇല്ലാതാക്കൂGreat work.. Keep it up👌👌👌
മറുപടിഇല്ലാതാക്കൂNice 👌🏻
മറുപടിഇല്ലാതാക്കൂ