നീർക്കുമിള..
നീയെന്ന വീണയിൽ നിന്നുതിരുന്ന സംഗീതം,
പോലെയിന്നെന്റെ സങ്കൽപ്പ
സ്വപ്നങ്ങളും..
നിന്നെ അറിയുവാൻ വെമ്പുന്ന മനസ്സോ,
വെറുതേ നിനക്കുന്നു കാണുവാൻ
മാത്രമായി..
ഒരുവാക്ക് പോലും മൊഴിയാതെയെന്നിൽ,
ഞാനറിയാതെ നീയെൻ മനംകവർന്നു..
ഒടുവിലീ വഴിയും വിജനമാണെന്നതും,
അറിയുന്നു മൗനമായിന്നു ഞാനും..
ഒരു നീർക്കുമിള പോലെയെൻ അഭിലാഷങ്ങളും,
പിന്നെ ഏറെ നാളായെന്റെ കാത്തിരിപ്പും..
നന്നായിട്ടുണ്ട്... 👌👌👌
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ