എഴുത്ത്..
നിന്റെ ചിന്തകളെ നീ ഒരിക്കലും തഴയാതിരിക്കണം. കൂടെ നിൽക്കാത്ത മനസ്സിനേയും കൂടെ കൂട്ടുവാൻ പഠിക്കണം. മനസ്സറിഞ്ഞു ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും, നീ തന്നെ നിന്നെ തോൽപ്പിക്കാതിരിക്കാൻ സ്വയം ചിരിക്കാൻ പഠിക്കണം. ഏതു പ്രതിസന്ധികളിലും ആ പുഞ്ചിരികൊണ്ട് തരണം ചെയ്യാൻ നീ അപ്പോൾ സ്വയം പ്രാപ്തനാകും..
ഇതൊന്നും പറയാൻ ഞാൻ ആളല്ല. എന്നാലും നീ എഴുതുന്നതിനോട് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ട് പറഞ്ഞുവെന്ന് മാത്രം. കേൾക്കണം എന്ന് പറയാൻ പറ്റില്ല, പക്ഷേ നിന്റെ എഴുത്ത് ഒരു പ്രചോദനം ആകുന്നവരുടെ വാക്കുകൾ തള്ളികളയാതിരിക്കാൻ ഉള്ള ഒരു മനസ്സ് നീ കാണിക്കണം.
ഉള്ളിൽ എരിയുന്ന ഏതു സങ്കടങ്ങളും, ഒറ്റപ്പെടലുകളും ഇല്ലാതാക്കാൻ വായനയും അക്ഷരകൂട്ടുകളോട് ഒരുപാട് ഇഷ്ടവും തോന്നി തുടങ്ങിയാൽ മാത്രം മതി. നീ വീണ്ടും എഴുതുന്നതും കാത്ത് പ്രതീക്ഷയോടെ.
നിന്റെ ഏകാന്തതയും,
അക്ഷരകൂട്ടായ് പിറക്കണം..
സങ്കട പെരുമഴ,
താളിയോലയിൽ കുറിക്കണം..
ചിരിക്കാൻ മറന്നു പോയ,
നിന്റെ ചിന്തകളേ വരയ്ക്കണം..
അക്ഷരമാകുന്ന ലോകത്തിൽ,
ആയിരം സൂര്യ കിരണങ്ങളാൽ നീ കുറിക്കണം..
നാളെ പുലരിയോ ഉണരണം,
നീ എഴുതി തുടങ്ങുന്ന കാഴ്ച്ച കണ്ടങ്ങനെ..
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ😍❤️
മറുപടിഇല്ലാതാക്കൂGood one😍😍😍👌
മറുപടിഇല്ലാതാക്കൂആരായാലും എഴുതി തുടങ്ങും ചേച്ചി. You don't worry dear. Nice one💖😍
മറുപടിഇല്ലാതാക്കൂ🙏🙏. Thank you മോളെ 🥰
ഇല്ലാതാക്കൂ