വേനൽ മഴ..
അറബിക്കടലിനെ തൊട്ടു തലോടിയെൻ,
പടിഞ്ഞാറൻ കാറ്റുമിങ്ങെത്തി..
ഇടയ്ക്കിടെ കൂരിരുട്ടിൽ,
ഇടിമുഴക്കങ്ങൾ..
കൂടെയോ വെളിച്ചം തൂകുവാനായ്, മിന്നൽക്കതിരുകൾ..
വേനൽ ചൂടിൽ വെന്തു വെണ്ണീറാകുന്ന,
ഈ പാരിനെ രക്ഷിപ്പതിന്നായി..
ഉതിർന്നു കണ്ണീർതുള്ളികൾ കാർമേഘക്കൊടികൾ,
ചേലോടെ ഈ ധരണിയിൽ പതിക്കുന്നു..
മണ്ണിന്റെ പുതുഗന്ധം പരക്കുന്നു,
ശീലോടെ പെയ്യുമീ
വേനൽമഴതന്നിലായ്..
😍😍😍👌
മറുപടിഇല്ലാതാക്കൂ