അരുണോദയം..
നീയൊന്ന് മൗനം പാലിച്ചാൽ അതവൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. നിന്നെ ഓർക്കുന്ന ഓരോ നിമിഷങ്ങളും അവളിൽ സന്തോഷത്തിന്റെ നിനവുകൾ നിറയുന്നു. നിന്നെ സ്നേഹിക്കാൻ അവൾക്ക് അർഹത ഇല്ലെന്ന തോന്നലും അവളുടെ മനസ്സിൽ കടന്നുകൂടിയിരിക്കുന്നു. എന്നിരുന്നാലും നിന്നോടുള്ള സ്നേഹം പലപ്പോഴും അവളറിയാതെ അവളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു.
ചിലനേരം നിന്നെക്കുറിച്ചവൾ വാചാലയാകുമ്പോൾ ഞങ്ങൾക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്ക് നിന്നോടുള്ളത് കലർപ്പില്ലാത്ത പ്രണയം തന്നെയാണെന്ന്. ചിലപ്പോൾ അവളുടെ പരിമിതികളാകാം നിന്നോടുള്ള സ്നേഹം പറയാതെ സൗഹൃദമെന്ന ചെപ്പിലേയ്ക്ക് ഒതുങ്ങി നിൽക്കുന്നതും.
വ്യവസായങ്ങളുടെ നാടുവിട്ടു നീ പൂരങ്ങളുടെ നാട്ടിലേക്ക് ചേക്കേറി. ഒരു സൗഹൃദത്തോണിയേറി അവനെത്തുമ്പോൾ ഞങ്ങളേവരും ആഗ്രഹിക്കുന്നതും അവരിരുപേരും ഒന്നുചേർന്ന് സൗഹൃദത്തിലുപരി, ദിശയില്ലാതെ ഒഴുകി നടക്കുന്ന ജീവിതമാകുന്ന തോണിയും ഒരുമിച്ച് തുഴയുവാനായ് സർവ്വേശ്വരൻ അവരെ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയാണ്.
വൈകിപോയീ എന്ന ചിന്തകൾ ഒന്നും തന്നെ വേണ്ട. പഴമക്കാർ പറയുന്നത് പോലെ എല്ലാത്തിനും ഓരോ സമയവും കാലവും ഉണ്ട്. അറിയില്ല എനിക്കും പറഞ്ഞുതരാൻ, ഈ സമയവും കാലവും ഇനി എത്ര നാളെന്ന്.
എങ്കിലും ഇനിയെന്നും ലച്ചുവിന്റെ മനസ്സിൽ വെളിച്ചം പകരുന്ന കണ്ണനായ് കൂടെ നീയുണ്ടെന്ന വിശ്വാസം ഞങ്ങളിൽ സന്തോഷം നിറക്കുന്നു. ഇനിയുള്ള ഒരോ അരുണോദയവും നിങ്ങൾ ഒരുമിച്ചുണ്ടാകുവാൻ അനുഗ്രഹ വർഷം പൊഴിക്കട്ടെ ഗുരുവായൂരിലെ ഉണ്ണിക്കണ്ണൻ.
Adipoliiii 👌👌👌👍
മറുപടിഇല്ലാതാക്കൂ👍👍👍👍
മറുപടിഇല്ലാതാക്കൂ