ഓണപ്പൂക്കളം..
പൊന്നിൻ ചിങ്ങം വന്നേ,
നിന്നോടിഷ്ടം ഏറെ കൂടാൻ ..
പൊൻകതിരുകൾ വിടരുന്നു,
ഈ മണ്ണിൽ ഉത്സവ വർണ്ണം വിതറാൻ..
അത്തവും വന്നുപോയി,
ഇന്നലെ മുറ്റത്ത് ഒരിതൾ പൂക്കളം,
ചിത്തിര പുലരിയും പുലർന്നു,
ഇന്നോ മുറ്റത്ത് രണ്ടിതൾ പൂക്കളം..
ഓണത്തപ്പനെ വരവേൽക്കുവാൻ
നാളെയീ ഇതളുകൾ കൂടിടും അങ്കണമൊട്ടാകെ..
മുക്കൂറ്റി തുമ്പയും തുളസിയും, തെച്ചിയും പിച്ചിയും മുല്ലയും പോകുന്നു നീണ്ടു നീണ്ടങ്ങനെ...
തിരുവോണനാളതിൽ പത്തിതൾ പൂക്കളം വിടരുന്നു എന്നുടെ മുറ്റമതിൽ..
പിന്നെ സദ്യയും മേളവും
കൊട്ടും കുരവയും,
ഊഞ്ഞാലാടലും കൈകൊട്ടി കളിയുമായി പോകുന്നു തിരുവോണവും..
Good one 👌🙏
മറുപടിഇല്ലാതാക്കൂ