പോസ്റ്റുകള്‍

2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ക്രിസ്തുമസ് ഫ്രണ്ട്‌സ്...

അങ്ങനെ ഒരു ക്രിസ്തുമസ് ദിനം കൂടി അടുത്തെത്തി. എല്ലാവരും നന്നേ തിരക്കിലാണ്. എവിടെയും പ്രകാശപൂരിതമായി നക്ഷത്രങ്ങൾ. വർണ്ണ വിസ്മയങ്ങൾ തീർത്ത് വീഥികൾ. കേക്കുകളും വൈനുകളും ആകെ മൊത്തത്തിൽ മധുരമയം തന്നെ ആണ് ഈ ക്രിസ്തുമസ്. ആഘോഷങ്ങളുടെ സന്തോഷത്തിന്റെ പിന്നെ സമാധാനത്തിന്റെ നാളുകൾ. ഈ ക്രിസ്തുമസിന് പുതിയ സമ്മാനങ്ങളും തന്നു ജഗദീശ്വരൻ. ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത, എന്നാൽ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു മൂന്നുപേർ. സ്വപ്നങ്ങളുടെ രാജകുമാരി സ്വപ്നയും, വിജയത്തിന്റെ രാജകുമാരൻ സഞ്ജയും പിന്നെ മഞ്ഞു തുള്ളികൾ പോലെ മനസ്സിലേക്ക് പെയ്തിറങ്ങിയ നിഹാരികയും. ഇനിയുള്ള പ്രഭാതങ്ങൾ പുഞ്ചിരിയിൽ നിറയാൻ, ഇരുട്ട് മാറ്റി വെളിച്ചം പരത്തുന്ന ദൈവത്തിന്റെ സമ്മാനം. എന്റെ ഹൃദയത്തുടിപ്പുകൾ, സൗഹൃദത്തിന്റെ പുതിയവെളിച്ചം പരത്തുന്ന എന്റെ മാത്രം ക്രിസ്തുമസ് ഫ്രണ്ട്‌സ്...

മയിൽപ്പീലി...

ഇമേജ്
ഗുരുവായൂർ ഏകദശിനാൾ, കണ്ടു ഞാൻ പീലി ചൂടിയൊരുണ്ണിയെ... മയിൽപ്പീലി തന്നു നീയെനിക്കന്ന്, ആദ്യമായ് നിൻ അരികിൽ വന്ന നാൾ... ഏറെ നേരം കാത്തിരുന്നു, ഒന്ന് കാണാൻ കണ്ണനെ... ശ്രീലകത്തായി നോക്കിടുമ്പോൾ, കണ്ടു ഞാൻ അകതാരിലായ്... ചിരിതൂകി അമ്മതൻ മടിത്തട്ടിൽ, വെണ്ണ ഉണ്ണും കാർവർണ്ണനെ...

അവസ്ഥ..

ഒറ്റപെട്ട പ്രണയം, എന്തിനോടാണെന്ന ചോദ്യം? ഉത്തരമില്ലാത്ത, കടംകഥ പോലെയിന്നും.... ഒറ്റപ്പെടലിന്റെ മധുരം നുകർന്ന, ബാല്യവും കൗമാരവും വേറിട്ടു നിൽക്കുന്നു... ഈ യൗവനവും കടന്നങ്ങു പോകുന്നു, നീയോ മാറ്റാർക്കോ വേണ്ടി ഭാരംചുമക്കുന്നു.... ഒടുവിൽ നീ ക്ഷീണിതനായി, വാർദ്ധക്യത്തിൽ എത്തിനിൽക്കുമ്പോൾ... എന്ത് പറയുവാൻ കഴിയുമാവസ്ഥയേ, ഞാൻ മറന്നു പോയി സ്വയം ജീവിക്കുവാൻ...  മറ്റല്ലാതെ ഒന്നുമിനി, പറയുവാനാവില്ല...

വൃശ്ചികപ്പുലരി..

ഇമേജ്
വൃശ്ചിക പുലരിയെ പാവനമാക്കുന്നു, ശബരി ഗിരീശ്വര നാമജപങ്ങളാൽ... ഏഴര വെളുപ്പിനെന്നും മനസ്സോടെ, തെളിക്കുന്ന വിളക്കിൽ... വിടരുന്നു ജ്യോതിയായ് നമ്മൾതൻ, മണികണ്ഠ സ്വാമിയാം അയ്യപ്പൻ... തത്ത്വമസിപ്പൊരുൾ തേടുന്ന മനുഷ്യരിൽ, കുടികൊള്ളും ഈശ്വര ചൈതന്യപൊരുളായ് കലിയുഗവരദൻ... മണ്ഡല കാലം തുടങ്ങുന്ന ദിനമിന്ന്, എങ്ങും മുഴങ്ങുന്നു അയ്യപ്പ നാമസങ്കീർത്തനങ്ങൾ...

നിശബ്ദം

ഇമേജ്
നീ പറയുന്ന വാക്കുകളിൽ കൂടിയാണ് അവളെ ഞാൻ ആദ്യമായി അറിയുന്നത്. തന്നിൽ നിന്നും പാതി വഴിയിൽ എവിടെയോ വച്ച് അടർന്നു മാറി പോയിട്ടും എത്ര ഏറെ സ്നേഹിക്കുന്നു നീ അവളെ. സ്നേഹത്തിൽ വിശ്വാസം ഉള്ളവർക്ക് പോലും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയാണത്. നീ ആരെന്നും എന്തെന്നും  അറിയുന്നതും നീ  അവളെക്കുറിച്ച് പറയുന്ന വാക്കുകളിലൂടെ തന്നെ ആണ്. നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് നിന്നെ വേണ്ടെന്ന് വെച്ച് പോയവരോട് പോലും നിനക്ക് സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂ. നിന്നെക്കുറിച്ച് ഒരു നിമിഷം പോലും ഇല്ല ഞാൻ ഓർക്കാത്തത്. ഏറെ പരിചയം പോരാ നമ്മൾ തമ്മിൽ. എന്നിരുന്നാൽ കൂടിയും ഒന്ന് മാത്രം ഞാൻ പറയാം, നിന്നെ കണ്ട നാൾ മുതൽ തുടങ്ങിയ ഇഷ്ടം ആണ്. അതിലുപരി ആരാധനയും ബഹുമാനവും ആണ്. എന്നിരുന്നാലും അർഹത ഇല്ലാത്ത ഒരാൾക്ക് സ്നേഹം കൊടുത്തിട്ട്, അവരത് തിരസ്കരിച്ചതിൽ മനംനൊന്ത്, നിന്നെ സ്നേഹിക്കുന്നവരെ മനസ്സിലാക്കാതെ പോകുന്നതും വളരെ കഷ്ടം ഉള്ള കാര്യം തന്നെയാണ്. ആദ്യ കാഴ്ച അത്ര മതിപ്പുളവാക്കുന്നത് അല്ലെങ്കിൽ പോലും, പിന്നീട് ഒന്നും ശെരിയാകില്ല എന്ന് കരുതുന്നതുപോലും  എന്തുകൊണ്ടെന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകു...

താരകം

ഇമേജ്
കടൽ വളരെ ശാന്തമാണ്. ഈ ത്രിസന്ധ്യാവേളയിൽ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാണ് അവൾ ഈ തീരത്തിലൂടെ. കാഴ്ച്ചകൾ ഏറെയുണ്ട്. പക്ഷേ പലതും നേർക്കാഴ്ച്ചകൾ അല്ല. കുറേ പേർ അങ്ങിങ്ങായിരുന്ന് സംസാരിക്കുന്നു, ചിലരൊക്കെ കടലിന്റെ അരുകിൽ പോയി നിന്ന് തിരകളെ ആസ്വദിക്കുന്നു. കുട്ടികളുടെ കളി ചിരിയൊക്കെ കേൾക്കാം പല ഭാഗത്തുനിന്നും. ഇരുൾ വീണു തുടങ്ങിയിരിക്കുന്നു, അപ്പോഴേക്കും ചെറു പീടികകൾ ഒക്കെ സജീവമായി തുടങ്ങിയിരിക്കുന്നു. അതിലുപരി കാഴ്ച്ചക്കാരുടെ എണ്ണവും കൂടുന്നു. ഇന്ന് പൗർണ്ണമിയാണ്. മഴയുടെ നനുത്ത സ്പന്ദനം കേൾക്കാം തഴുകി തലോടുന്ന ഇളം കാറ്റതിൽ. എങ്കിലും പാടേ നിലാവെളിച്ചം തൂകി നിൽക്കുന്നൊരമ്പിളി അറ്റത്ത്. പിന്നെ വിസ്മയക്കാഴ്ച പകരുന്ന താര നിരകളും. നോക്കെത്താ ദൂരത്ത് അവളുടെ കണ്ണുകൾ ആരെയോ തിരയുന്നു. പക്ഷേ ആ കാഴ്ച്ച ആപൂർണ്ണമാണ്. അവളുടെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന ഓരോ തുള്ളിയും അവളുടെ കാഴ്ച്ചകളെ മങ്ങൽ ഏൽപ്പിക്കുന്നു. അവൾ എന്തിലേക്കോ നടന്ന് അടുക്കുകയാണ്. ആരൊക്കെയോ അവളെ വിളിക്കുന്നുണ്ട്, പക്ഷേ ഒന്നിനും ഒരു വ്യക്തതയില്ല. പക്ഷേ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു, ആ കണ്ണുകൾ എന്നേക്കുമായി നിശ്ചലമായ്. ആൾക്കൂട്ടത്തിൽ നിന...

നിനവ്

നിൻ മിഴികളിൽ, നിറയുന്ന സ്വപ്‌നങ്ങളൊക്കെയും.... എന്നിൽ പാറി പറക്കണം, ചിത്രശലഭങ്ങളേ പോലെയെന്നേയ്ക്കുമായ്..... നിൻ ചുണ്ടിൽ വിടരുന്ന, പുഞ്ചിരികളെല്ലാം.... കൺനിറയെ കാണണം, നിൻ കൂടെ നിന്നെന്നുമേ.... മിന്നിമറയുന്നൊരാ ദുഃഖങ്ങളെല്ലാം, നിന്നിൽ നിന്നങ്ങടർന്നു പോകണം.... ജീവിതമാകുന്ന തീരത്തിൽ, നീവന്നുവെൻ ചാരെ.... ഞാൻ പോലുമറിയാതെ, നീയെന്നിൽ ലയനമായി നിൽക്കുമ്പോൾ.... നിറമുള്ളൊരു ജീവിതം നിൻ കൂടെ, യാഥാർഥ്യം ആകണം.... നീയെന്നതും എന്റെ പ്രതീക്ഷ തന്നെ, എന്റെ കണ്ണനെ പോലെ....

കാഴ്ച്ച

കുളിർക്കാറ്റേറ്റ് മഞ്ഞുതുള്ളികൾ പോലെയീ, മഴ പെയ്തു തുടങ്ങവേ.... കനവുകാണുന്ന മേഘശകലങ്ങൾ  വന്നങ്ങണയുന്നു, തമസ്സിന്റെ ജാലകവാതിലിൽ.... നിലാവിൽ മുങ്ങി നിൽക്കുന്നൊരമ്പിളിച്ചന്തം കണ്ട് കണ്ണുകൾ ചിമ്മി, നിൽക്കുന്നൊരാ താരകക്കൂട്ടവും..... ഒന്നായ് തീരുന്ന, കടലലകളെ നോക്കി ഇരുവരും.... കൈ കോർത്തു, നടക്കുന്നു ഈ തീരത്തിലൂടെ...

സമയം

ആരോ പറഞ്ഞോരു വാക്കിൽ നൊമ്പരം ചാലിച്ച്, മനസ്സിൽ നിന്നവളെ പടിയിറക്കി... ഒരു പിൻവിളിക്കായവൾ കാതോർത്തിരുന്നു, അന്നു നിൻ ഹൃദയം തെളിഞ്ഞതില്ല... ഇത്ര നാൾ നിന്നെ പിരിഞ്ഞവൾ നിന്നിട്ടും, ആ സ്നേഹം നിനക്കൊരു മുറിപ്പാട് തന്നില്ല...  ഒറ്റപ്പെടുത്തി നീ അവളെ തനിച്ചാക്കി, ഇരുളിൻ കയങ്ങളിൽ ചേക്കേറി മെല്ലെ... മനമൊന്നിടറിയോ അറിയില്ല, അവളുടെ ഹൃദയത്തുടിപ്പുകൾ മെല്ലെയായീടവേ ... ഒടുവിൽ നീയുമെത്തി കഥയില്ല, ഇനിയീ കത്തിയ ചന്ദന സുഗന്ധം മാത്രം ഇവിടെ... നീ വരും മുൻപേ കാത്തുനിൽക്കാതവൾ പോയി, പരിഭവം ഇല്ലാത്ത ലോകത്തിലേക്കായ്... ഓർമ്മപ്പെടുത്തലാണ് അവളുടെ, സമയം എനിക്കായും നിനക്കായും.... കാത്തുനിൽക്കിലൊരിക്കലും, എവിടെയും...  

പ്രകൃതിയും നീയും

കാഴ്ചയുണ്ടേറെ കാണുവാനായ്, ഈ പുഴയുടെ തീരത്തിലൂടെ നീ മെല്ലെ നടക്കുന്നു... കുളിരേകുന്നൊരാ കാറ്റിന്റെ ഈരടിയിൽ, ചാഞ്ചാടി നിൽക്കുന്നു തണൽ മരങ്ങൾ.... രാവേറെയായിട്ടും നിലാവിന്റെ ചന്തം, പരക്കുന്നു മെല്ലെയീ തീരത്തിലായ്.... ദൂരെ വിദൂരേ കാണുവാൻകഴിയുന്നു, നിനക്കായ്‌ ഇലകൾ വിരിക്കുന്ന നടവഴികൾ... പിന്നെ രാവിൽ വിടരുന്നു നിനക്കെന്ന പോലെയീ, മുല്ലയും പനിനീർ മലരുകൾ ഈ നടവീഥിയിൽ.... ഈവിണ്ണിൽ പ്രകാശമായി നക്ഷത്രക്കൂട്ടവും, എന്നിൽ വെളിച്ചമായി നിന്നുടെ പുഞ്ചിരി...

നിനക്കായ്‌ മാത്രം

ഒരുവാക്കും പറയാതെ അകലേയ്ക്ക്, മായുന്നു മൗനമായി നീയും... മറുവാക്ക് കേൾക്കാതെയെന്തേ, പോകുന്നു തഴുകിതലോടിയെൻ തെന്നലേ നീ .... ഒരു നോക്കു കാണാതെ  കഴിയില്ലയീ ജന്മം, കൂട്ടിനായ് കൂടെ നീ  പോരുമോ തിങ്കളേ..  എന്നുമെൻ ചാരത്തു നിൽക്കുമോ, ഇന്നെന്റെ സ്വന്തമായ് ജീവന്റെ ജീവനായ്... എന്നെങ്കിലും നീ വരുമെന്ന പ്രതീക്ഷയിൽ, കാത്തിരിക്കുന്നു ഞാൻ നിനക്കായ്‌ മാത്രം...

പ്രണയം..

എത്ര പറഞ്ഞാലും തീരാത്ത കാവ്യം തന്നെയാണല്ലോ ഈ പ്രണയം. അക്ഷരകൂട്ടുകൾ കൊണ്ടും വരകളിലൂടെയും ഒക്കെ മനോഹരമായ പ്രണയത്തെ നമ്മുക്ക് ആവിഷ്കരിക്കാം. ഒരുപക്ഷേ മനസ്സുകൊണ്ട് കൈമാറുന്ന  പ്രണയത്തിന് തീവ്രത കൂടും എന്നാണ് പറയുന്നത്. എന്നിരുന്നാലും മനസ്സിൽ ഉള്ള ഇഷ്ടവും സ്നേഹവും ഒക്കെ ഉള്ളതുപോലെ അങ്ങു പറഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ഒരു സമാധാനം ഉണ്ടല്ലോ. അത് പറയാതെ ഇരിക്കുന്നതിലും നല്ലതല്ലേ. പറഞ്ഞാൽ ഒന്നുകിൽ കേൾക്കുന്ന ആൾ അത് അംഗീകരിക്കും, അല്ലെങ്കിൽ പറ്റില്ലാന്ന് പറയും. എന്തായാലും സമാധാനത്തിന് കുറവൊന്നും വരില്ലല്ലോ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ ഇത്രയധികം മിസ്സ്‌ ചെയ്യുന്നതിനുള്ള കാരണങ്ങൾ അറിയില്ലെങ്കിലും. ആ ഒരാൾ മനസ്സിൽ അത്ര അധികം ആഴത്തിൽ പതിഞ്ഞു കഴിഞ്ഞെന്നു ചുരുക്കം. കാഴ്ചയിലെ ഇഷ്ടങ്ങൾക്കുമപ്പുറം മനസ്സിന്റെ ഇഷ്ടത്തിന് ആയുസ്സ് കൂടുതൽ ആണ്. പറഞ്ഞു തീരും മുന്പേ, പൊഴിഞ്ഞിടുന്ന സ്വപ്‌നങ്ങൾ.... ഒടുക്കം പറഞ്ഞു തുടങ്ങാൻ തുനിഞ്ഞെന്നാൽ, ചിലരങ്ങ് ചിരിച്ചുകൊണ്ട് അകന്നിടും... മറ്റുചിലരോ മൗനമായി  പിൻ തിരിഞ്ഞങ്ങു പോയിടും... അതുകൊണ്ട് പറയാതിരിക്കാം, നിന്നോടെനിക്കുള്ള പ്രണയം... എന്നിരുന്നാലും ഞാൻ പറയാതെ അറിയണം, നീയെന...

ഹൃദയകാവ്യം

ഹൃദയം തേടും നിമിഷം, നിയോ കാണാമറയത്തെവിടയോ ... വിജനം ഈ വഴി എന്നിൽ, ഞാൻ അറിയാ കനവായ് നിന്നിൽ.... പുലർകാലേ പൊഴിയും ഹിമമായ്, എൻ അരികിലായ് നീയെത്തവേ... മഴയിൽ നിറയും കൊഞ്ചൽ, ചേർന്നിടാം താളമായ് നിൻ നെഞ്ചിൽ... ഈ യാത്രയിൽ നീയെങ്ങോ, സ്നേഹമായെൻ ചാരെ വന്നൂ.... കനവതിൽ കോടമഞ്ഞിൻ, തണുവായി നീ അരികിലെന്നും...

സ്വപ്നം...

ഒരു മയിൽപ്പീലി കനവുപോലെ നീയും ഞാനുമീ ജീവിതമാകുന്ന സാഗര തീരത്തിൽ എവിടെയോ വച്ച് കണ്ടുമുട്ടണം എന്നത് ഒരു നിയോഗം ആയിരുന്നിരിക്കാം. ദുഃങ്ങളുടെ തീരാക്കയത്തിൽപ്പെട്ട് ദിക്കറിയതെ പകച്ചു നിൽക്കേണ്ടി വന്ന നിമിഷങ്ങൾ ഏറെയാണെന്റെ ജീവിതത്തിൽ. "ടു ഡിസ്‌കവർ എ പേഴ്സൺ " എന്ന രീതിക്ക് തുടങ്ങിയ ഒരു യാത്ര. മറ്റാരും പറയുന്ന വാക്കുകളിലല്ല ഞാൻ നിന്നെ കണ്ടതും അറിഞ്ഞതും. നീ എന്ന സത്യം ബോധ്യമായതും, എനിക്ക്  നീ നൽകുന്ന സ്നേഹവും കരുതലും ഒക്കെയും കൊണ്ടു തന്നെയാണ്. ഇഷ്ടവും സ്നേഹവും പ്രണയവും ഒക്കെ നിന്നോട് തോന്നിതുടങ്ങിയപ്പോൾ, നീയും ഞാനും എന്നത് മാറി നമ്മൾ എന്ന സങ്കല്പം തന്നെ ഒരു മനോഹര കാവ്യമായി മാറിടുന്നു. ഒരു വാക്കിലും ഒതുങ്ങുന്നതല്ല എനിക്ക് നിന്നോടുള്ള ആരാധനയും. ഇതുവരെ  ഒരു നോക്കു പോലും കാണാത്ത ഒരാളെയാണ് ഞാൻ ഇങ്ങനെ സ്നേഹിക്കുന്നത് എന്നുള്ള വാസ്തവം ഞാൻ ഇടക്ക് എങ്കിലും ഓർക്കും. ഇനി എങ്ങനെ ആയാലും, നീയെന്നെ വേണ്ടെന്ന് വെച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്ന ഒരു അവസ്ഥയിൽ എത്തി നിൽക്കുന്നു. സൗഹൃദമായാലും ജീവിതമായാലും ഇനിയുള്ള നാളുകൾ നിന്നോടൊപ്പം ജീവിച്ചുതീർക്കാനും, വരും ജന്മങ്ങളിലും നീയെനിക്ക് സ്വന്തമായി തന്നെ നിലകൊ...

നഷ്ടം..

അമ്മയ്ക്കൊരാരോമൽ പൈതലായി വന്നിട്ട്, തനിയെ തിരിച്ചങ്ങു പോയതെന്തേ?... എത്ര ജന്മത്തിന്റെ കാത്തിരുപ്പാണിന്ന് വിഭലം, താരാട്ടോ തേങ്ങലായ് മാറിടുന്നു... ഓർമ്മപ്പെടുത്തലാണ് അതിലേറെ ദുഖവും, അവനുടെ പാൽപ്പുഞ്ചിരി വിടരുന്ന വദനമോ വിസ്മയം.. അമ്മയെന്നവനുടെ വിളികേൾക്കും മുൻപേ, വിധിയെന്നു കേവലം ആശ്വാസം തേടിടാം... തോരാത്ത കനലായ് എരിഞ്ഞങ്ങു തീരുവാൻ, മാത്രമായി ഒരമ്മത്തൻ ജന്മവും...  

നേരെഴുത്ത്...

ഇമേജ്
" മായാത്ത ഓർമകൾ " ഡോ . ജെ. ഉമാകുമാരി ************************ ഒരു നറു പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ അളവറ്റ സന്തോഷത്തോടെ വായിക്കണം ഓരോരുത്തരും ഈ താളുകൾ. വെറുമൊരു പുസ്തകമായല്ല ഇതിനെ കാണേണ്ടത്, അതിലുപരി ഒരു നിഷ്കളങ്ക മനസ്സിന്റെ തൂലികയിൽ വിടർന്ന ജീവിതയാത്ര എന്ന സത്യത്തെ ഉൾക്കൊണ്ടു വായിക്കണം ഏവരും. ഒരിക്കൽ പോലും വിചാരിച്ച കാര്യമേ അല്ല, നേരെഴുത്തിന് ഇത്രയും ശക്തി ഉണ്ടാകുമെന്ന്. വായിച്ചു തുടങ്ങുമ്പോൾ തന്നെ തട്ട എന്ന ഗ്രാമവും അതിൽ പ്രതിപാതിക്കുന്ന ഓരോരുത്തരും നമ്മുടെ കൂടെ ജീവിൽക്കുന്ന പോലെ തോന്നും. അതിലുപരി ഒരിപ്പുറത്തമ്മയുടെ കടാക്ഷവും സാന്നിധ്യവും ഉടനീളം അനുഭവത്തിൽ വന്നു ചേരുന്നു. കുടുംബം എന്നത് എങ്ങനെ ആവണം അതാണ് ഒരോ അക്ഷരങ്ങൾക്കും നമ്മോട് പറഞ്ഞ് തരാൻ ഉള്ളതും ഇതിൽ. മനസ്സിനെ തൊട്ടുണർത്തുന്ന മഴ പോലെ ഈ പുസ്തകത്താളുകൾ എല്ലാ നന്മകളേയും തൊട്ടുണർത്തി തിന്മകളെ പാടെ ഇല്ലാതാക്കുന്നു. വായനയിൽ ഉടനീളം ഒരു മകൾ അല്ലെങ്കിൽ ഭാര്യ അതുമല്ലെങ്കിൽ അമ്മ അല്ലെങ്കിൽ സുഹൃത്ത് ഒരു പെൺകിടാവിന്  ആരൊക്ക ആകാമോ അതൊക്ക എങ്ങനെ ആയിരിക്കണം എന്നുള്ളതാണ്. അവൾ ആരാകുന്നുവോ അതിൽ കൂടി വരുന്ന എല്ലാ ബന്ധങ്ങളും അ...

വിജയദശമി...

ഇമേജ്
ആദ്യാക്ഷരം കുറിക്കുന്നൊരീ ദിനമതിൽ, വിജയദശമി ആശംസനേരവേ... ലക്ഷം കുരുന്നുകൾ വിരൽ തുമ്പിനാൽ, എഴുതുന്നുയീ മണ്ണിൽ.. നാവിൽ വയമ്പാൽ കുറിക്കുന്ന, ആദ്യ വന്ദനം "ഹരി ശ്രീ ഗണപതയേ നമഃ"...

നന്നായി ഉറങ്ങുക...

നന്നായി ഉറങ്ങുവാൻ, അഭിലാഷമുണ്ടെനിക്കെങ്കിലും... കഴിയില്ല! കണ്ണടച്ചാൽ പിന്നെ കാണുന്നതെന്തെന്ന്, ചോദ്യമാണാദ്യം വരിക.... ഉത്തരം നൽകിടാം നിനക്കായ്‌ ഞാനിന്ന്.... തമസ്സല്ല! മനസ്സെന്ന ചെപ്പിൽ മുറിവേറ്റുണങ്ങാതെ, നിൽക്കുന്നൊരായിരം കദനങ്ങൾ... ഊതി കെടുത്തുവാൻ, നിനച്ചു ഞാൻ പലവുരി... വിഫലമീ ശ്രമമെന്ന്, മന്ത്രിക്കുന്നു വിധിയെന്ന സത്യവും... ഇനിയൊന്നുറങ്ങണം എനിക്കിവിടെ, ഒരിക്കലും ഉണരാത്ത നിദ്രയിൽ.... പരിഭവം തെല്ലില്ല നിന്നോട്, എനിക്കെന്നും കാലമേ.... നീ തന്ന "നന്നായി ഉറങ്ങു " എന്ന ആശംസ, എനിക്കായ് തന്ന അവസാന വാക്കായി ഭവിക്കട്ടെ....

തറവാട്...

ഇമേജ്
ഈ ആറുകെട്ടിന്നകത്തളത്തിൽ, മുത്തശ്ശി പറയുന്ന കഥകളതുകേട്ടീ.... കൂട്ടരും കൂടി, വളർന്നതുമിവിടെ ഞാൻ.... മുറ്റത്തെ ശർക്കരപ്പുളിയുടെ മാധുര്യമിന്നും, ഓർമ്മപ്പെടുത്തലായ് കൂട്ടിനുണ്ടിന്നുമേ... നാവിലെൻ മധുരമൂറുന്നൊരീ  നല്ല മാമ്പഴ കാലങ്ങൾ... തേനൂറി നിൽക്കും ചോരചുവപ്പിൽ പടർന്നങ്ങു നിൽക്കുന്നു മുറ്റത്തായീ മൾബറിത്തോട്ടവും... ജാതിപത്രിയും വയമ്പും വയണയും നെല്ലിയും ജാമ്പയും ... മുക്കുറ്റി മുല്ലയും തുമ്പയും തെറ്റിയും ചെമ്പകമലർകളും പനിനീർപൂക്കളും., പാരിജാതങ്ങളും തുളസിത്തറയും  നന്ദനോദ്യാനമായി... സന്ധ്യയിങ്ങെത്തി കാവതിൽ, പുള്ളുവൻ പാട്ടിന്റെ ശീലുകൾ കേൾക്കുന്നു... തെക്കിനിതന്നിലായ് വിഘ്‌നേശ്വരനുണ്ട്, തെല്ലൊന്ന്മാറി മൂകാംബിയമ്മയും... ദീപം കൊളുത്തി നാമം ജപിക്കുന്നേവരും,  ചേർന്നീ തൃസന്ധ്യാവേളയിൽ... നന്മയുമൊരുമയും ഉണ്ടെങ്കിലും, പലരും ഒറ്റപ്പെടുന്നൂ വിധിയെന്നതിൽ... കാറുണ്ട് കോളുണ്ട്  ചിലനേരം പൊട്ടിത്തെറികളുണ്ട്, ഉലയുന്നു ബന്ധങ്ങൾ തോണിപോലിവിടെ.... ആരുമില്ലെന്നു ഞാൻ പരിഭവം പറയുമ്പോൾ, ഊന്നു വടിയുള്ളോരപ്പൂപ്പൻ ഉണ്ടിവിടെ, മോൾക്ക്‌ കാവലായ്, എന്നമ്മ ചൊല്ലുന്നു പലവുരിയെന്നോടായ്... പണ്ടുഞാൻ ക...

കല്ലേലിക്കാവ്

കല്ലേലി പുഴയുടെ തീരത്തു നിൽക്കുന്ന, അഭയമതല്ലോയീ അപ്പൂപ്പൻക്കാവ്.... മനതാരിൽ അലതല്ലും, കദനങ്ങളൊക്കെയും.... തീർക്കുന്ന കാവല്ലോ, ഈ പുണ്യഭൂമി... ഞാനും നീയുമല്ലാതെ ഇവിടെ, പ്രകൃതി എന്നതോ ഒരു പൈതൃകമായ്.... കൂപ്പു കരങ്ങളോടെത്തുന്ന ഭക്തന്റെ, രക്ഷയും നന്മയും ഈ മണ്ണുതന്നെ...

മൂകാംബിക

നേരം പുലരുമ്പോൾ കണികണ്ടുണരുന്ന, മൂകാംബികേ ദേവീ അഭയ വരദായിനീ..... ആദി ശങ്കരൻ പ്രതിഷ്ഠിച്ചനാൾ മുതൽ, ഈ പുണ്യഭൂമിയിൽ നീ വാഴിടുന്നൂ.... കാരുണ്യ കടലായീ മൂന്നു ഭാവങ്ങളിൽ, മഹാലക്ഷ്മിയായ് ശക്തിയായി വിദ്യാദേവിയായീ... പള്ളിക്കുന്നു ദേശവും പ്രസിദ്ധമായി, ശ്രീ മൂകാംബികേ അമ്മേ നിൻ കരുണയാലേ.... ദുഃഖനിവാരിണീ വിശ്വവിലാസിനീ, അഭയം നീയേ മൂകാംബിയമ്മേ.... നീറുന്ന മനമതിൽ അഴലുകൾ നിറയുമ്പോൾ, അമ്മതൻ വാത്സല്യവർഷം ചൊരിഞ്ഞുവെന്നിൽ, ഈ ആദ്യ ദർശന പുണ്യമാലേ....

മേടവിഷു

മേടവിഷു പുലരി പുലർന്നു, കണിക്കൊന്നകൾ പൂത്തുനിറഞ്ഞു... വിഷുപക്ഷി പാട്ടുകൾ പാടി, വിഷുക്കണി കാണാൻ ഉണരൂ..... മേടത്തിന് ചന്തം കൂട്ടാൻ, താലപ്പൊലി വാദ്യഘോഷം.... നേരം പുലർന്നപ്പോൾ ഞാനും, കാണുന്നെൻ കണ്ണാ നിന്നേ.... കൈനീട്ടവുമായിങ്ങെത്തി, ചന്തന തേരിലേറി.... സ്വർണ്ണ തളികയുമായി, വരവായ് സൂര്യനും.....    മേടവിഷു കാറ്റുമണഞ്ഞേ, മേടത്തിൻ സുദിനവുമെത്തി... ഈ വർഷം പൂരം കൂടാൻ, കൊല്ലത്തും വാർമുകിലെത്തി....

കൊറ്റംകുളങ്ങര തമ്പുരാട്ടി

ഇമേജ്
മനം നൊന്ത് വിളിച്ചാൽ, വിളികേൾക്കും തമ്പുരാട്ടി... അമ്മ മഹാമായ ശക്തി സ്വരൂപിണി, വഴുന്നൊരിടമല്ലോ കൊറ്റംകുളങ്ങര..... ഭൂതത്താൻ കുളവും കുരുത്തോല പന്തലും, അമ്മതൻ മാഹാത്മ്യം ഏറ്റുന്നു നിത്യവും..... കൊറ്റംകുളങ്ങര വാസിനി നിന്നേ, കാണാതിരിക്കാൻ കഴിയില്ലയീ ജന്മം..... അഴലുകൾ ഒഴിയാനായി നിൻ സവിധേ നിത്യം, ഇരുകൈയ്യും കൂപ്പി ഞാൻ നിന്നിടുമ്പോളമ്മ... അരികിലായെത്തി കണ്ണുനീരൊപ്പുന്ന, ദാക്ഷായണീ ദേവീ അമ്മ മഹേശ്വരി....

കരിക്കകത്തമ്മ

ഇമേജ്
മനം നൊന്ത് വിളിപ്പോർ തൻ മനസ്സറിഞ്ഞീടുന്ന, നന്മതൻ നിറകുടമെന്റെ അമ്മ... കരിക്കകം വാഴുന്ന ദേവിയമ്മ, എന്റെ കരിക്കകത്തമ്മേ ശരണമമ്പേ.... ജീവിത വീഥിയിൽ ഒരു നെയ് തിരിനാളമായി, ഞാനെരിഞ്ഞിടുമ്പോഴമ്മയെന്നും... ഒരു മഴതുള്ളിയായ് അരികിലെത്തും, എന്റെ കരിക്കകം വാഴുന്ന ശ്രീചാമുണ്ഡേശ്വരീ.... നിനവിലും നീയല്ലോ അമ്മമഹേശ്വരി , കനവിലും നീയല്ലോ രക്ത ചാമുണ്ഡേശ്വരീ.. നീറുന്ന മനസ്സിനെ തൊട്ടുണർത്തി മെല്ലെ, എന്റെ കരിക്കകം വാഴുന്ന ചാമുണ്ഡി...

വേനൽ മഴ

ആരോടും ഒരു വാക്കും മിണ്ടാതെ, ഒരു മുന്നറിയിപ്പും ഇല്ലാതെ മരണപ്പെട്ടുപോയ ഓരോ പുൽക്കൊടിയേയും മെല്ലെ തട്ടി ഉണർത്തുവാൻ വന്നതാവാം ഈ വേനൽ മഴ. എങ്ങനെ ആയാലും ഈ മീനവേനൽ മഴയ്ക്ക് പുതുജീവന്റ തുടിപ്പാണ്. ചിലങ്ക കെട്ടി ആടുന്ന മയിൽ പക്ഷിയെ പോലെ ഈ വേനൽ മഴയിലും വിടരുന്ന വർണ്ണ വിസ്മയം തീർക്കുന്ന മഴവിൽ കൊടികൾ. പകൽ ചന്തം മാഞ്ഞു രാത്രിയുടെ യാമങ്ങൾ കടന്ന് ഈ മഴ തകർത്തു പെയ്യുന്നു. വേനൽ ചൂടിനെ ആർദ്രമാക്കി മെല്ലെ കുളിരായ് ഒടുവിൽ നിശീഥിനിയുടെ അടക്കിപ്പിടിച്ച തേങ്ങലായ് അവൾ മാറുന്നു. എങ്ങോ മാഞ്ഞു പോകാൻ തിടുക്കം കൂട്ടിയ പ്രാണനെ മെല്ലെ ജീവശ്വാസം കൊടുത്ത് മെല്ലെ ഈ ഭൂമിയിലേക്ക് തന്നെ തിരികെ കൊണ്ടു വരുന്ന ഒരു മഹത്വപൂർണ്ണമായ കർമ്മം. എല്ലാത്തിനും ഒടുവിൽ നിലച്ചുപോകുന്ന മഴയുടെ ആർദ്രമായ തേങ്ങലിനും ഉണ്ടാകും ഒരു കദനത്തിന്റെ കയ്പ്പ്നീർ. കണ്മഷി കൊണ്ടു വാലിട്ടെഴുതിയ കണ്ണുകൾ സങ്കടങ്ങൾ കൊണ്ടു നിറഞ്ഞൊഴുകുന്ന പോലെ, മീന വെയിലിൽ ഈ പ്രകൃതിയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നു  നമ്മുടെ ഈ പുഴകളും തോടുകളും അരുവികളും ഒന്നും വറ്റി വരളാതിരിക്കാൻ. ഇനിയും ഈ ഭൂമി വെന്തു വെണ്ണീറാവാതിരിക്കാൻ. 

ചെറുവള്ളി ഭഗവതി

ചിരി തൂകി നിൽക്കുന്നൊരമ്മയെ കാണുവാൻ, ചെറുവള്ളി കാവിലായ് ഞാനെത്തിയിന്ന്... മനസ്സിടറുമ്പോഴും ഒരു താങ്ങായെന്നമ്മ, കൂടെഉണ്ടെന്നു ആമണിനാദങ്ങൾ ഏറ്റുചൊല്ലി..... ഉപദൈവങ്ങളായി ഏവരും വാഴുന്നു, കൈകൂപ്പി തൊഴുതു ഞാൻ ഈ പ്രദക്ഷിണവീഥിയിൽ... ഭദ്രക്കും ഉപദൈവങ്ങൾക്കുമൊരത്താഴ പൂജ കഴിഞ്ഞുടൻ, പൂജചെയ്യുന്നോരാ ജഡ്ജിയമ്മാവൻ കോവിലും അരികിലായ് തന്നെയുണ്ട്.... നാലമ്പലത്തിന്നു മുന്നിപിലായ് ഉള്ളോരാ തീർത്ഥക്കുളമതിൽ, ഇഷ്ട വിധേനേവസിക്കുന്നു മാത്‍സ്യങ്ങൾ..... ദുർമാർഗ്ഗദർശികൾ വാഴുമീ ഭൂലോകമെമ്പാടും, സത്യവും നീതിക്കും പുനസ്ഥാനമീ കാവ്....

ഒരു പ്രണയകാവ്യം

കുറേ നാളുകൾക്കു ശേഷം, അവളോട് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നുണ്ട് ഇപ്പോൾ മനസ്സിൽ. കാർമേഘം മൂടി കിടിന്നിരുന്ന മനസ്സിൽ, ഒരു കുളിർ മഴ പോലെ അവളുടെ സ്വരം പെയ്തിറങ്ങിയിരിക്കുന്നു. ഇനി ആ മനസ്സിൽ കാറും കോളും ഒന്നും തന്നെ ഇല്ല. സ്വച്ചമായി ഒഴുകുന്ന പുഴപോലെ അവന്റെ മനസ്സും ഇപ്പോൾ ശാന്തം. രാത്രിയുടെ യാമങ്ങൾ മെല്ലെ കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു. ധനുമാസ ഓർമ്മപ്പെടുത്തലെന്നപോലെ മഞ്ഞും വീണുതുടങ്ങിയിരിക്കുന്നു. പാതിചാരിയ ജന്നാലകൽക്കരുകിലായ് നിൽക്കുന്ന പിച്ചിയും മുറ്റത്തെ മുല്ലയും ഒക്കെ വിടരുന്നതിന്റെ സുഗന്ധം അവന്റെ മുറിയിൽ ആകെ പടരുന്നു. കൂടാതെ ഒളിച്ചു നിന്ന് അമ്പിളി നിലാവും അവന്റെ മുറിയിലേക്ക് ഒന്ന് നോക്കുന്ന പോലെയാണ് നിലാവെളിച്ചം പറക്കുന്നത്. ആകാശത്തെ നക്ഷത്ര കുഞ്ഞുങ്ങളെ എണ്ണിയെണ്ണി ഉറങ്ങുന്ന ഒരു കാലവും അവൻ ഓർത്തു. എന്നാൽ ഇപ്പോൾ നക്ഷത്രങ്ങൾക്ക് പകരം അവന്റെ മനസ്സിൽ അവളുടെ മുഖം മാത്രമാണ്. ഒന്നു കണ്ണടച്ചാലും അവളുടെ ചുണ്ടിൽ വിടരുന്ന പുഞ്ചിരിയും അവളുടെ കണ്ണിലെ തിളക്കവും. ഇനി ഏങ്കിലും അവളോട് പറയണം തനിക്ക് അവളെ ഏറെ ഇഷ്ടമാണെന്ന്. ഇതുവരെ തന്റെ മനസ്സവൾക്ക് മുൻപിൽ തുറന്നിട്ടില്ല. ഈ വർഷമെങ്ക...

ഒരു സ്വപ്നയാത്ര

ഇമേജ്
പച്ചവിരിച്ച വയലുകളും, കളകളാരവം മുഴക്കുന്ന അരുവികളും, സ്വച്ഛമായി ഒഴുകുന്ന പുഴകളും, ചെന്താമരകളും നീലത്താമരകളും ആമ്പൽ കൂട്ടവും വിടർന്നു നിൽക്കുന്ന കുളങ്ങളും പൂവണിഞ്ഞു നിൽക്കുന്ന ഒരു ഉദ്യാനം പോലെ തോന്നി പോകും ആ നാട് കണ്ടാൽ. പപ്പ വാങ്ങിയ സ്കൂട്ടിയും ഡോറയും ഒത്ത് ഇത് എവിടെയാണ് എത്തിപ്പെട്ടിരിക്കുന്നത്. ഒന്ന് ചോദിക്കാൻ പോലും ഒരാളേയും അവിടെ എങ്ങും മിന്നുവിന് കാണാൻ കഴിഞ്ഞില്ല. മിന്നുവും തന്റെ പ്രിയപ്പെട്ട ഡോറയും ചിരിച്ച്ഉല്ലസ്സിച്ച് ആ മനോഹരമായ നാട് തങ്ങളുടെ സ്കൂട്ടിയിൽ ചുറ്റി കാണുകയാണ്. പെടുന്നനെ ഡോറയുടെ കൈയ്യിൽ ഇരുന്ന ബലൂണുകളിൽ ഒരെണ്ണം കാറ്റടിച്ച് കൈ വിട്ടുപോയി. അത് പറന്ന് പറന്ന് വെള്ളിമേഘങ്ങൾക്കിടയിലേക്ക് പോയി മറഞ്ഞു. ഡോറക്ക് സങ്കടം സഹിക്ക വയ്യാതെ കരയാനും തുടങ്ങി. പപ്പയോട് പറഞ്ഞു പുതിയ ഒരു ബലൂൺ കൂടി നിനക്ക് ഞാൻ വാങ്ങി തരാം, മിന്നു പറഞ്ഞു. ഇതൊന്നും ഡോറയുടെ സങ്കടത്തിനറുതി വരുത്തിയില്ല. അവൾ വീണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി. ക രച്ചിലിന്റെ ആഴം കൂടിയപ്പോൾ മിന്നു ഉറക്കത്തിൽ നിന്നും ഉണർന്നു. താൻ കണ്ടത് സ്വപ്നം മാത്രം ആയിരുന്നെന്ന് അപ്പോഴാണ് മിന്നുവിന് മനസ്സിലായത്. എന്നിട്ടും ഡോറ ഉറക്കത...