നഷ്ടം..
അമ്മയ്ക്കൊരാരോമൽ പൈതലായി വന്നിട്ട്,
തനിയെ തിരിച്ചങ്ങു പോയതെന്തേ?...
എത്ര ജന്മത്തിന്റെ കാത്തിരുപ്പാണിന്ന് വിഭലം,
താരാട്ടോ തേങ്ങലായ് മാറിടുന്നു...
ഓർമ്മപ്പെടുത്തലാണ് അതിലേറെ ദുഖവും,
അവനുടെ പാൽപ്പുഞ്ചിരി വിടരുന്ന വദനമോ വിസ്മയം..
അമ്മയെന്നവനുടെ വിളികേൾക്കും മുൻപേ,
വിധിയെന്നു കേവലം ആശ്വാസം തേടിടാം...
തോരാത്ത കനലായ് എരിഞ്ഞങ്ങു തീരുവാൻ,
മാത്രമായി ഒരമ്മത്തൻ ജന്മവും...
👍
മറുപടിഇല്ലാതാക്കൂ