സമയം
ആരോ പറഞ്ഞോരു വാക്കിൽ നൊമ്പരം ചാലിച്ച്,
മനസ്സിൽ നിന്നവളെ പടിയിറക്കി...
ഒരു പിൻവിളിക്കായവൾ കാതോർത്തിരുന്നു,
അന്നു നിൻ ഹൃദയം തെളിഞ്ഞതില്ല...
ഇത്ര നാൾ നിന്നെ പിരിഞ്ഞവൾ നിന്നിട്ടും,
ആ സ്നേഹം നിനക്കൊരു മുറിപ്പാട് തന്നില്ല...
ഒറ്റപ്പെടുത്തി നീ അവളെ തനിച്ചാക്കി,
ഇരുളിൻ കയങ്ങളിൽ ചേക്കേറി മെല്ലെ...
മനമൊന്നിടറിയോ അറിയില്ല,
അവളുടെ ഹൃദയത്തുടിപ്പുകൾ മെല്ലെയായീടവേ ...
ഒടുവിൽ നീയുമെത്തി കഥയില്ല,
ഇനിയീ കത്തിയ ചന്ദന സുഗന്ധം മാത്രം ഇവിടെ...
നീ വരും മുൻപേ കാത്തുനിൽക്കാതവൾ പോയി,
പരിഭവം ഇല്ലാത്ത ലോകത്തിലേക്കായ്...
ഓർമ്മപ്പെടുത്തലാണ് അവളുടെ,
സമയം എനിക്കായും നിനക്കായും.... കാത്തുനിൽക്കിലൊരിക്കലും, എവിടെയും...
👏👏👏👌👌👌☹️
മറുപടിഇല്ലാതാക്കൂ😊😊👏👏
മറുപടിഇല്ലാതാക്കൂ