പ്രകൃതിയും നീയും
കാഴ്ചയുണ്ടേറെ കാണുവാനായ്,
ഈ പുഴയുടെ തീരത്തിലൂടെ നീ മെല്ലെ നടക്കുന്നു...
കുളിരേകുന്നൊരാ കാറ്റിന്റെ ഈരടിയിൽ,
ചാഞ്ചാടി നിൽക്കുന്നു തണൽ മരങ്ങൾ....
രാവേറെയായിട്ടും നിലാവിന്റെ ചന്തം,
പരക്കുന്നു മെല്ലെയീ തീരത്തിലായ്....
ദൂരെ വിദൂരേ കാണുവാൻകഴിയുന്നു,
നിനക്കായ് ഇലകൾ വിരിക്കുന്ന നടവഴികൾ...
പിന്നെ രാവിൽ വിടരുന്നു നിനക്കെന്ന പോലെയീ,
മുല്ലയും പനിനീർ മലരുകൾ ഈ നടവീഥിയിൽ....
ഈവിണ്ണിൽ പ്രകാശമായി നക്ഷത്രക്കൂട്ടവും,
എന്നിൽ വെളിച്ചമായി നിന്നുടെ പുഞ്ചിരി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ