നിനക്കായ് മാത്രം
ഒരുവാക്കും പറയാതെ അകലേയ്ക്ക്,
മായുന്നു മൗനമായി നീയും...
മറുവാക്ക് കേൾക്കാതെയെന്തേ,
പോകുന്നു തഴുകിതലോടിയെൻ തെന്നലേ നീ ....
ഒരു നോക്കു കാണാതെ
കഴിയില്ലയീ ജന്മം,
കൂട്ടിനായ് കൂടെ നീ
പോരുമോ തിങ്കളേ..
എന്നുമെൻ ചാരത്തു നിൽക്കുമോ,
ഇന്നെന്റെ സ്വന്തമായ്
ജീവന്റെ ജീവനായ്...
എന്നെങ്കിലും നീ വരുമെന്ന പ്രതീക്ഷയിൽ,
കാത്തിരിക്കുന്നു ഞാൻ നിനക്കായ് മാത്രം...
നന്നായിട്ടുണ്ട് ട്ടോ 👌👌👌
മറുപടിഇല്ലാതാക്കൂ👏👏👏
മറുപടിഇല്ലാതാക്കൂ