പ്രണയം..
എത്ര പറഞ്ഞാലും തീരാത്ത കാവ്യം തന്നെയാണല്ലോ ഈ പ്രണയം. അക്ഷരകൂട്ടുകൾ കൊണ്ടും വരകളിലൂടെയും ഒക്കെ മനോഹരമായ പ്രണയത്തെ നമ്മുക്ക് ആവിഷ്കരിക്കാം. ഒരുപക്ഷേ മനസ്സുകൊണ്ട് കൈമാറുന്ന പ്രണയത്തിന് തീവ്രത കൂടും എന്നാണ് പറയുന്നത്.
എന്നിരുന്നാലും മനസ്സിൽ ഉള്ള ഇഷ്ടവും സ്നേഹവും ഒക്കെ ഉള്ളതുപോലെ അങ്ങു പറഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ഒരു സമാധാനം ഉണ്ടല്ലോ. അത് പറയാതെ ഇരിക്കുന്നതിലും നല്ലതല്ലേ. പറഞ്ഞാൽ ഒന്നുകിൽ കേൾക്കുന്ന ആൾ അത് അംഗീകരിക്കും, അല്ലെങ്കിൽ പറ്റില്ലാന്ന് പറയും. എന്തായാലും സമാധാനത്തിന്
കുറവൊന്നും വരില്ലല്ലോ.
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ ഇത്രയധികം മിസ്സ് ചെയ്യുന്നതിനുള്ള കാരണങ്ങൾ അറിയില്ലെങ്കിലും. ആ ഒരാൾ മനസ്സിൽ അത്ര അധികം ആഴത്തിൽ പതിഞ്ഞു കഴിഞ്ഞെന്നു ചുരുക്കം. കാഴ്ചയിലെ ഇഷ്ടങ്ങൾക്കുമപ്പുറം മനസ്സിന്റെ ഇഷ്ടത്തിന് ആയുസ്സ് കൂടുതൽ ആണ്.
പറഞ്ഞു തീരും മുന്പേ,
പൊഴിഞ്ഞിടുന്ന സ്വപ്‌നങ്ങൾ....
ഒടുക്കം പറഞ്ഞു തുടങ്ങാൻ തുനിഞ്ഞെന്നാൽ,
ചിലരങ്ങ് ചിരിച്ചുകൊണ്ട് അകന്നിടും...
മറ്റുചിലരോ മൗനമായി
പിൻ തിരിഞ്ഞങ്ങു പോയിടും...
അതുകൊണ്ട് പറയാതിരിക്കാം,
നിന്നോടെനിക്കുള്ള പ്രണയം...
എന്നിരുന്നാലും ഞാൻ പറയാതെ അറിയണം,
നീയെനിക്ക് ആരെന്നും....
എന്റെ ഇഷ്ടവും പ്രണയവും,
നീയെന്നും....
നന്നായിട്ടുണ്ട് ട്ടോ... 👌😍
മറുപടിഇല്ലാതാക്കൂ