ഒരു പ്രണയകാവ്യം

കുറേ നാളുകൾക്കു ശേഷം, അവളോട് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നുണ്ട് ഇപ്പോൾ മനസ്സിൽ. കാർമേഘം മൂടി കിടിന്നിരുന്ന മനസ്സിൽ, ഒരു കുളിർ മഴ പോലെ അവളുടെ സ്വരം പെയ്തിറങ്ങിയിരിക്കുന്നു. ഇനി ആ മനസ്സിൽ കാറും കോളും ഒന്നും തന്നെ ഇല്ല. സ്വച്ചമായി ഒഴുകുന്ന പുഴപോലെ അവന്റെ മനസ്സും ഇപ്പോൾ ശാന്തം.

രാത്രിയുടെ യാമങ്ങൾ മെല്ലെ കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു. ധനുമാസ ഓർമ്മപ്പെടുത്തലെന്നപോലെ മഞ്ഞും വീണുതുടങ്ങിയിരിക്കുന്നു. പാതിചാരിയ ജന്നാലകൽക്കരുകിലായ് നിൽക്കുന്ന പിച്ചിയും മുറ്റത്തെ മുല്ലയും ഒക്കെ വിടരുന്നതിന്റെ സുഗന്ധം അവന്റെ മുറിയിൽ ആകെ പടരുന്നു. കൂടാതെ ഒളിച്ചു നിന്ന് അമ്പിളി നിലാവും അവന്റെ മുറിയിലേക്ക് ഒന്ന് നോക്കുന്ന പോലെയാണ് നിലാവെളിച്ചം പറക്കുന്നത്.

ആകാശത്തെ നക്ഷത്ര കുഞ്ഞുങ്ങളെ എണ്ണിയെണ്ണി ഉറങ്ങുന്ന ഒരു കാലവും അവൻ ഓർത്തു. എന്നാൽ ഇപ്പോൾ നക്ഷത്രങ്ങൾക്ക് പകരം അവന്റെ മനസ്സിൽ അവളുടെ മുഖം മാത്രമാണ്. ഒന്നു കണ്ണടച്ചാലും അവളുടെ ചുണ്ടിൽ വിടരുന്ന പുഞ്ചിരിയും അവളുടെ കണ്ണിലെ തിളക്കവും. ഇനി ഏങ്കിലും അവളോട് പറയണം തനിക്ക് അവളെ ഏറെ ഇഷ്ടമാണെന്ന്. ഇതുവരെ തന്റെ മനസ്സവൾക്ക് മുൻപിൽ തുറന്നിട്ടില്ല. ഈ വർഷമെങ്കിലും തന്റെ ഇഷ്ടം തുറന്നു പറയും എന്ന് മനസ്സിൽ ഓർത്തവൻ നിദ്രയിലേക്ക് വഴുതി വീണു.

നേരം പുലർന്നു വരുന്നു. അടുത്തുള്ള ശിവ ക്ഷേത്രത്തിൽ നിന്നും ഭക്തിഗാനങ്ങൾ കേൾക്കാം. അതും കേട്ട്കൊണ്ട് ഒരു പത്തുമിനിറ്റ്കൂടി ഒരു ഉറക്കം പണ്ടേ പതിവാണ്. അതുകഴിയുമ്പോഴേക്കും അമ്മയുടെ വക ഒരു കട്ടനും. അതിനു ശേഷം അമ്പലകുളത്തിൽ കുളിയും കഴിഞ്ഞ് ഭഗവാന്റെ മുന്നിൽ നിന്നും കീർത്തനവും ചൊല്ലി, പതിവ് തെറ്റിക്കാതെ തന്നെ ആലിന്റെ ചുവട്ടിൽ സ്ഥാനം പിടിച്ച് ദൂരേയ്ക്ക് കണ്ണും നാട്ടിരിപ്പാണ് കൂട്ടുകാരുടെ വരവും കാത്ത്. ഇന്നും ആ പതിവിന് മാറ്റം ഒന്നും തന്നെ ഉണ്ടായില്ല.

പക്ഷേ ഇന്ന് ആ വഴി കൂട്ടുകാരെത്തും മുൻപേ വന്നത് അവളായിരുന്നു. ദൂരെ നിന്നേ കേൾക്കാം അവളുടെ പാദസരത്തിന്റെ കിലുക്കവും, കൈയ്യിലെ വളകളുടെ കൊഞ്ചലും. അതിലുപരി അവളെ തൊട്ട് തലോടി വരുന്ന കാറ്റിനുമുണ്ട് മുല്ലപ്പൂവിന്റെ വാസന. സൂര്യ കിരണങ്ങൾ അവൾക്ക് ചുറ്റും ഒരു ദൈവീക വലയം തീർത്തു.അവളുടെ പുഞ്ചിരിയിൽ എല്ലാം മറന്ന് തന്റെ പ്രാണനെക്കാൾ ഏറെ പ്രിയപ്പെട്ടവളെ നോക്കി നിന്നു പോയ്‌.

അമ്പലക്കമ്മറ്റി അംഗംമായ രമേശേട്ടൻ വിളിച്ചപ്പോഴാണ് അവന് സ്ഥലകാലബോധം തിരിച്ചു വന്നത്. അവനെ രസീതുകൾ എഴുതാൻ ഏൽപ്പിച്ച് രമേശേട്ടൻ ഉത്സവക്കമ്മിറ്റി അംഗങ്ങളെ കാണാനായി പുറത്തേക്കു പോയി. പെട്ടല്ലോ മഹാദേവ എന്ന് കരുതി വിഷമിച്ചിരുന്ന അവന്റെ അടുത്തേയ്ക്ക് ഒരു കുട്ടി ഓടി വന്ന്, അർച്ചനക്ക് രസീത് വേണം, പേരും നക്ഷത്രവും പറയൂ. ചേച്ചി വേഗം വരൂ തിരക്കാവുന്നതിന് മുന്നേ നമ്മുക്ക് അമ്പലത്തിൽ കയറണ്ടേ. ഈ കുട്ടി ആരെയാ ഈ വിളിക്കുന്നെ, തെല്ല് കൗതുകത്തോടെ അവൻ തലയുയർത്തി നോക്കി. അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആവുന്നില്ല. ഇതവൾ അല്ലേ. അവന്റെ സ്വരം ഇടറി, അവൾ പേര് പറഞ്ഞു സ്വാതി, നക്ഷത്രം ചോതി.

അമ്മുവിനോട് എന്റെ അന്വേഷണം പറയണം. ഇന്നലെ ഞാൻ വിളിച്ചപ്പോൾ ആരാണ് വീട്ടിൽ ഫോൺ എടുത്തത്. എത്ര തവണ പറഞ്ഞു ഹലോന്നും അമ്മുവിന് ഫോൺ കൊടുക്കാനും. ഒരു മറുപടിയും കിട്ടിയില്ല. ഞാൻ ഇന്നങ്ങ് പോകും അവളോട് എന്നെ ഒന്ന് വിളിക്കാൻ പറയണം.

അവൾ തിരികെ അമ്പലത്തിലേയ്ക്ക് പടവുകൾ കയറാൻ തുടങ്ങുമ്പോഴേക്കും അവൻ തിരികെ വിളിച്ചു, രസീതിന്റെ ബാലൻസ് തുക. ശിവേട്ടന് സുഖം അല്ലേ. . എന്തേ ഒന്നും മിണ്ടാതിരുന്നത് ഇന്നലെ. ഞാൻ ശിവേട്ടന്റെ ശബ്ദം കേൾക്കണ്ട എന്നാണോ. എന്തേലും സംസാരിക്കണം എന്ന് തോന്നിയാൽ വിളിക്കുവോ. അതോ ഞാൻ വിളിക്കണോ. പറഞ്ഞാലേ എല്ലാം മനസ്സിലാകൂ എന്നിണ്ടോ ഏട്ടന്. അതോ മനസിലായിട്ടും എന്നെ ഒഴിവാക്കാൻ ഉള്ള ശ്രമത്തിലാണോ. ഇവിടെ ഇണ്ടാകും എന്ന് കരുതി തന്നെയാ ഞാൻ വന്നത്. എനിക്ക് ഒരു കൂട്ടം പറയാൻ ഇണ്ട്. ഞാൻ തൊഴുതു വരാം.

അപ്പോഴേക്കും രസീത് കൗണ്ടറിൽ വേറെ ആളെത്തി. സമാദാനം, അവൾ തൊഴുതു മടങ്ങി വരും വരെ ആ അമ്പല പടവുകളുടെ താഴെ അവൻ കാത്തിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും അവൾ തിരിച്ചെത്തി. എന്താണ് പറയാൻ ഉള്ളത് സ്വാതിക്ക്. ശിവേട്ടന് ഒന്നും പറയാൻ ഇല്ലേ എന്നോട് എന്ന മറുചോദ്യം ചോദിച്ചുതീരും മുന്നേ അവൻ അവളുടെ കണ്ണുകൾ നോക്കി പറഞ്ഞു, ഈ ജന്മം മുഴുവൻ നീ എന്റെ കൂടെ വേണം.

ഒന്നും മിണ്ടാതെ നിൽക്കുന്ന അവളുടെ കണ്ണുകളെ നോക്കി വീണ്ടും പറഞ്ഞു തുടങ്ങി അവൻ. ഒരു വെറും വാക്കല്ല, നിന്നെ ഞാൻ അത്രയേറെ സ്നേഹിക്കുന്നത്  കൊണ്ടും പിന്നെ ഇഷ്ടപ്പെടുന്നത് കൊണ്ടും, ഈ ജീവിതം നിന്നോടൊപ്പം ജീവിച്ചു തീർക്കാൻ അത്രയേറെ ആഗ്രഹിച്ചു പോയി.

 പറഞ്ഞു തീരും മുന്നേ അവളുടെ കണ്ണുകളിൽ നിന്നും ധാരയായി കണ്ണുനീർ പൊഴിഞ്ഞു തുടങ്ങി. ആ സ്നേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞതിന്റെ ആത്മ നിർവൃതി പോലെ അവന്റെ കൈകൾ ചേർത്തുപിടിച്ചു തന്റെ ഇഷ്ടവും പറഞ്ഞു.
ഒരു പ്രണയ സംഗീർത്തനം പോലെ ദൈവ സന്നിഥിയിൽ നിന്നും ഒരു നിറമുള്ള ജീവിതം കൂടി പണിതുയർത്താൻ അവർ ഒരുമിച്ച് യാത്ര തുടങ്ങി...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...