ചെറുവള്ളി ഭഗവതി

ചിരി തൂകി നിൽക്കുന്നൊരമ്മയെ കാണുവാൻ,
ചെറുവള്ളി കാവിലായ് ഞാനെത്തിയിന്ന്...
മനസ്സിടറുമ്പോഴും ഒരു താങ്ങായെന്നമ്മ,
കൂടെഉണ്ടെന്നു ആമണിനാദങ്ങൾ ഏറ്റുചൊല്ലി.....
ഉപദൈവങ്ങളായി ഏവരും വാഴുന്നു,
കൈകൂപ്പി തൊഴുതു ഞാൻ ഈ പ്രദക്ഷിണവീഥിയിൽ...
ഭദ്രക്കും ഉപദൈവങ്ങൾക്കുമൊരത്താഴ പൂജ കഴിഞ്ഞുടൻ,
പൂജചെയ്യുന്നോരാ ജഡ്ജിയമ്മാവൻ കോവിലും അരികിലായ് തന്നെയുണ്ട്....
നാലമ്പലത്തിന്നു മുന്നിപിലായ് ഉള്ളോരാ തീർത്ഥക്കുളമതിൽ,
ഇഷ്ട വിധേനേവസിക്കുന്നു മാത്‍സ്യങ്ങൾ.....
ദുർമാർഗ്ഗദർശികൾ വാഴുമീ ഭൂലോകമെമ്പാടും,
സത്യവും നീതിക്കും പുനസ്ഥാനമീ കാവ്....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...