ഒരു സ്വപ്നയാത്ര


പച്ചവിരിച്ച വയലുകളും, കളകളാരവം മുഴക്കുന്ന അരുവികളും, സ്വച്ഛമായി ഒഴുകുന്ന പുഴകളും, ചെന്താമരകളും നീലത്താമരകളും ആമ്പൽ കൂട്ടവും വിടർന്നു നിൽക്കുന്ന കുളങ്ങളും പൂവണിഞ്ഞു നിൽക്കുന്ന ഒരു ഉദ്യാനം പോലെ തോന്നി പോകും ആ നാട് കണ്ടാൽ. പപ്പ വാങ്ങിയ സ്കൂട്ടിയും ഡോറയും ഒത്ത് ഇത് എവിടെയാണ് എത്തിപ്പെട്ടിരിക്കുന്നത്. ഒന്ന് ചോദിക്കാൻ പോലും ഒരാളേയും അവിടെ എങ്ങും മിന്നുവിന് കാണാൻ കഴിഞ്ഞില്ല.

മിന്നുവും തന്റെ പ്രിയപ്പെട്ട ഡോറയും ചിരിച്ച്ഉല്ലസ്സിച്ച് ആ മനോഹരമായ നാട് തങ്ങളുടെ സ്കൂട്ടിയിൽ ചുറ്റി കാണുകയാണ്. പെടുന്നനെ ഡോറയുടെ കൈയ്യിൽ ഇരുന്ന ബലൂണുകളിൽ ഒരെണ്ണം കാറ്റടിച്ച് കൈ വിട്ടുപോയി. അത് പറന്ന് പറന്ന് വെള്ളിമേഘങ്ങൾക്കിടയിലേക്ക് പോയി മറഞ്ഞു. ഡോറക്ക് സങ്കടം സഹിക്ക വയ്യാതെ കരയാനും തുടങ്ങി.

പപ്പയോട് പറഞ്ഞു പുതിയ ഒരു ബലൂൺ കൂടി നിനക്ക് ഞാൻ വാങ്ങി തരാം, മിന്നു പറഞ്ഞു. ഇതൊന്നും ഡോറയുടെ സങ്കടത്തിനറുതി വരുത്തിയില്ല. അവൾ വീണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി. ക രച്ചിലിന്റെ ആഴം കൂടിയപ്പോൾ മിന്നു ഉറക്കത്തിൽ നിന്നും ഉണർന്നു. താൻ കണ്ടത് സ്വപ്നം മാത്രം ആയിരുന്നെന്ന് അപ്പോഴാണ് മിന്നുവിന് മനസ്സിലായത്. എന്നിട്ടും ഡോറ ഉറക്കത്തിൽ കരയുകയാണ്, അവൾക്ക് കാര്യം മനസ്സിലായി. മിന്നു അവളെ തട്ടി ഉണർത്തി. കണ്ണുതുറന്ന ഡോറ അവിടെ എല്ലാം ബലൂൺ നോക്കുകയാണ്. ഒരെണ്ണം പോലും ഇല്ല.

ചാടി എഴുനേറ്റ്ഡോറ് തുറന്ന് ഡോറ പുറത്തേയ്ക്കൊരോട്ടം. ഒന്നും മനസിലാകാതെ  അവളുടെ പിന്നാലെ മിന്നുവും പാഞ്ഞു. വീടാകെ അലങ്കരിച്ചിരിക്കുന്നു. അപ്പോഴേക്കും വീട്ടിൽ ഉള്ള എല്ലാവരും അവിടെ എത്തി. എല്ലാവരും ചേർന്ന് പിറന്നാൾ ആശംസകൾ പറഞ്ഞു മിന്നുവിനോടും ഡോറയോടും.

അപ്പോഴാണ് മുറ്റത്ത് ഒരു സ്കൂട്ടി ഇരിക്കുന്നത് മിന്നുവും ഡോറയും കാണുന്നത്. അതിൽ നിറയെ  ബലൂണുകളും. അത് കണ്ടപാടെ അവർക്കുള്ള പപ്പയുടെ സർപ്രൈസ് ആണെന്ന് മനസിലാക്കിയ ഇരുവരു സന്തോഷം കൊണ്ട് തുള്ളിച്ചാടി. മിന്നുവിന് സ്കൂട്ടിയിൽ യാത്ര ചെയ്യണം എന്നത് ഏറെ നാളത്തെ ആഗ്രഹം ആണ്.

പപ്പ മിന്നുവിനെ സ്കൂട്ടിയിൽ കയറ്റി നിർത്തി. അവൾ ചെറുതല്ലേ, അവൾക്കത് വലിയ വണ്ടിയായി തോന്നി. അവളുടെ ചെയർ സ്കൂട്ടിയിൽ വെൽഡ് ചെയ്തു കൊടുത്തു പപ്പ. അങ്ങനെ അതിന്റെ മുകളിൽ കയറിനിന്ന് അവൾ സ്കൂട്ടിയുടെ ഹാൻഡിൽ പിടിച്ചു, മമ്മി ഡോറയെ സ്കൂട്ടിയുടെ പിറകിലും എടുത്ത് ഇരുത്തി കൈകളിൽ ബലൂണുകളുമായ് അവളും ആ കാറ്റിന്റെ തഴുകി തലോടൽ ആസ്വദിച്ചു. അവരിരുവരും സന്തോഷത്തോടെ ആഘോഷിച്ചു ആ പിറന്നാൾ ഒരുമിച്ച്. 

മിന്നുവിന്റേം ഡോറയുടേം സ്വപ്ന യാത്രക്ക്  ചുക്കാൻ പിടിക്കാൻ അവരുടെ പപ്പയും മമ്മിയും കൂടി  ഈ പിറന്നാൾ ദിനത്തിൽ അവരേയും കൂട്ടി ഒരു യാത്ര പോയി അവർ കണ്ട ആ മനോഹരമായ നാട്ടിലേയ്ക്ക്, നമ്മുടെ വെള്ളാരംകുന്നിലേക്ക്...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...