കൊറ്റംകുളങ്ങര തമ്പുരാട്ടി


മനം നൊന്ത് വിളിച്ചാൽ,
വിളികേൾക്കും തമ്പുരാട്ടി...
അമ്മ മഹാമായ ശക്തി സ്വരൂപിണി,
വഴുന്നൊരിടമല്ലോ കൊറ്റംകുളങ്ങര.....

ഭൂതത്താൻ കുളവും കുരുത്തോല പന്തലും,
അമ്മതൻ മാഹാത്മ്യം ഏറ്റുന്നു നിത്യവും.....
കൊറ്റംകുളങ്ങര വാസിനി നിന്നേ,
കാണാതിരിക്കാൻ കഴിയില്ലയീ ജന്മം.....

അഴലുകൾ ഒഴിയാനായി നിൻ സവിധേ നിത്യം,
ഇരുകൈയ്യും കൂപ്പി ഞാൻ നിന്നിടുമ്പോളമ്മ...
അരികിലായെത്തി കണ്ണുനീരൊപ്പുന്ന,
ദാക്ഷായണീ ദേവീ അമ്മ മഹേശ്വരി....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...