മേടവിഷു

മേടവിഷു പുലരി പുലർന്നു,
കണിക്കൊന്നകൾ പൂത്തുനിറഞ്ഞു...
വിഷുപക്ഷി പാട്ടുകൾ പാടി,
വിഷുക്കണി കാണാൻ ഉണരൂ.....

മേടത്തിന് ചന്തം കൂട്ടാൻ,
താലപ്പൊലി വാദ്യഘോഷം....
നേരം പുലർന്നപ്പോൾ ഞാനും,
കാണുന്നെൻ കണ്ണാ നിന്നേ....

കൈനീട്ടവുമായിങ്ങെത്തി,
ചന്തന തേരിലേറി....
സ്വർണ്ണ തളികയുമായി,
വരവായ് സൂര്യനും.....   

മേടവിഷു കാറ്റുമണഞ്ഞേ,
മേടത്തിൻ സുദിനവുമെത്തി...
ഈ വർഷം പൂരം കൂടാൻ,
കൊല്ലത്തും വാർമുകിലെത്തി....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...