ക്രിസ്തുമസ് ഫ്രണ്ട്സ്...
അങ്ങനെ ഒരു ക്രിസ്തുമസ് ദിനം കൂടി അടുത്തെത്തി. എല്ലാവരും നന്നേ തിരക്കിലാണ്. എവിടെയും പ്രകാശപൂരിതമായി നക്ഷത്രങ്ങൾ. വർണ്ണ വിസ്മയങ്ങൾ തീർത്ത് വീഥികൾ.
കേക്കുകളും വൈനുകളും ആകെ മൊത്തത്തിൽ മധുരമയം തന്നെ ആണ് ഈ ക്രിസ്തുമസ്. ആഘോഷങ്ങളുടെ സന്തോഷത്തിന്റെ പിന്നെ സമാധാനത്തിന്റെ നാളുകൾ.
ഈ ക്രിസ്തുമസിന് പുതിയ സമ്മാനങ്ങളും തന്നു ജഗദീശ്വരൻ. ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത, എന്നാൽ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു മൂന്നുപേർ.
സ്വപ്നങ്ങളുടെ രാജകുമാരി സ്വപ്നയും, വിജയത്തിന്റെ രാജകുമാരൻ സഞ്ജയും പിന്നെ മഞ്ഞു തുള്ളികൾ പോലെ മനസ്സിലേക്ക് പെയ്തിറങ്ങിയ നിഹാരികയും.
ഇനിയുള്ള പ്രഭാതങ്ങൾ പുഞ്ചിരിയിൽ നിറയാൻ, ഇരുട്ട് മാറ്റി വെളിച്ചം പരത്തുന്ന ദൈവത്തിന്റെ സമ്മാനം. എന്റെ ഹൃദയത്തുടിപ്പുകൾ, സൗഹൃദത്തിന്റെ പുതിയവെളിച്ചം പരത്തുന്ന എന്റെ മാത്രം ക്രിസ്തുമസ് ഫ്രണ്ട്സ്...
👌👌👌💥
മറുപടിഇല്ലാതാക്കൂ