നേരെഴുത്ത്...
ഡോ . ജെ. ഉമാകുമാരി
************************
ഒരു നറു പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ അളവറ്റ സന്തോഷത്തോടെ വായിക്കണം ഓരോരുത്തരും ഈ താളുകൾ. വെറുമൊരു പുസ്തകമായല്ല ഇതിനെ കാണേണ്ടത്, അതിലുപരി ഒരു നിഷ്കളങ്ക മനസ്സിന്റെ തൂലികയിൽ വിടർന്ന ജീവിതയാത്ര എന്ന സത്യത്തെ ഉൾക്കൊണ്ടു വായിക്കണം ഏവരും.
ഒരിക്കൽ പോലും വിചാരിച്ച കാര്യമേ അല്ല, നേരെഴുത്തിന് ഇത്രയും ശക്തി ഉണ്ടാകുമെന്ന്. വായിച്ചു തുടങ്ങുമ്പോൾ തന്നെ തട്ട എന്ന ഗ്രാമവും അതിൽ പ്രതിപാതിക്കുന്ന ഓരോരുത്തരും നമ്മുടെ കൂടെ ജീവിൽക്കുന്ന പോലെ തോന്നും. അതിലുപരി ഒരിപ്പുറത്തമ്മയുടെ കടാക്ഷവും സാന്നിധ്യവും ഉടനീളം അനുഭവത്തിൽ വന്നു ചേരുന്നു. കുടുംബം എന്നത് എങ്ങനെ ആവണം അതാണ് ഒരോ അക്ഷരങ്ങൾക്കും നമ്മോട് പറഞ്ഞ് തരാൻ ഉള്ളതും ഇതിൽ.
മനസ്സിനെ തൊട്ടുണർത്തുന്ന മഴ പോലെ ഈ പുസ്തകത്താളുകൾ എല്ലാ നന്മകളേയും തൊട്ടുണർത്തി തിന്മകളെ പാടെ ഇല്ലാതാക്കുന്നു.
വായനയിൽ ഉടനീളം ഒരു മകൾ അല്ലെങ്കിൽ ഭാര്യ അതുമല്ലെങ്കിൽ അമ്മ അല്ലെങ്കിൽ സുഹൃത്ത് ഒരു പെൺകിടാവിന് ആരൊക്ക ആകാമോ അതൊക്ക എങ്ങനെ ആയിരിക്കണം എന്നുള്ളതാണ്. അവൾ ആരാകുന്നുവോ അതിൽ കൂടി വരുന്ന എല്ലാ ബന്ധങ്ങളും അതിന്റെ പവിത്രതയോടെ നിർവഹിക്കാനും അവൾക്ക് സാധിക്കും എന്നതും ഇതിൽ വരച്ചുകാട്ടുന്നു.
സഹനവും ക്ഷമയും നന്മയും സ്നേഹവും നിറഞ്ഞു തുളുമ്പുന്ന കുറെ ഏറെ മനുഷ്യർ. ചതിക്കാൻ അറിയാത്ത ഒരു സമൂഹം. അങ്ങനെ ഉള്ളവരെ തിരിച്ചറിയാൻ കഴിയുക എന്നത് തന്നെ ഈശ്വര സാന്നിധ്യം ഉള്ളവർക്കാണ്. ഇതിലൂടെ തിരിച്ചറിയും ഒരു മനുഷ്യ ജന്മത്തിന്റെ മൂല്യം എന്തെന്ന്.
മറ്റുള്ളവർ വളരെ മോശമായി പെരുമാറിയാലും അതിനെ മുഖവിലക്ക് പോലും എടുക്കാതെ താൻ അവർക്കും നന്മകൾ മാത്രമേ തിരികെ ചെയ്യൂ എന്ന് ശാഠ്യം പിടിക്കുന്ന ഒരു മനസ്സ് ഇത് വായിക്കുന്ന ഏവരിലും ഉടലെടുക്കും. സ്നേഹകൊണ്ടും നല്ല ചിന്തകൾ കൊണ്ടും മനസ്സ് നിറക്കുന്ന എഴുത്ത്.
ജീവിതത്തിൽ ഒരു ദർശനവും ദൗത്യവും ഇല്ലാതിരിക്കുന്ന മനുഷ്യരിൽ പോലും അതിനെ കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു രീതിയും ഇതിൽ ഉണ്ട്.
എപ്പോഴും ഈശ്വരാ സ്മരണ വേണമെന്നതും. ആദ്യം വിശ്വാസം വേണം എന്തിനായാലും എന്നതും ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. വിശ്വാസത്തോടെ പ്രയത്നിച്ചാൽ എല്ലാം സർവ്വേശ്വരൻ നൽകും എന്ന സത്യവും മനസിലാക്കാം ഇതിൽ നിന്നും.
വരുന്ന എല്ലാ പ്രതിസന്ധികളും സമാധാനത്തോടെ കൈയ്കാര്യം ചെയ്താൽ നമ്മളിൽ തന്നെ നിഷിബ്ധമാണ് അതിനുള്ള വഴികളും എന്നതും യാതൊരു തർക്കവും കൂടാതെ ഇതിൽ നിന്നും മനസിലാക്കാൻ കഴിയും.
എപ്പോഴും ഹൃദയത്തോടെ ചേർത്തു പിടിക്കാൻ പറ്റുന്ന ജീവൻ തുടിക്കുന്ന അതിലുപരി ജീവിക്കാൻ പ്രേരിപ്പിക്കുന്ന താളുകൾ. നേരെഴുത്തിന്റെ കൂട്ടുകാരി ആണെങ്കിലും മനസ്സിൽ നിറയെ സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു ഹൃദയം, ഉമ അമ്മയെന്ന് അറിയാതെ വിളിച്ചുപോകും ഓരോ താളുകളും വായിക്കുമ്പോഴും....
👏👏👏
മറുപടിഇല്ലാതാക്കൂ