സ്വപ്നം...
ഒരു മയിൽപ്പീലി കനവുപോലെ നീയും ഞാനുമീ ജീവിതമാകുന്ന സാഗര തീരത്തിൽ എവിടെയോ വച്ച് കണ്ടുമുട്ടണം എന്നത് ഒരു നിയോഗം ആയിരുന്നിരിക്കാം. ദുഃങ്ങളുടെ തീരാക്കയത്തിൽപ്പെട്ട് ദിക്കറിയതെ പകച്ചു നിൽക്കേണ്ടി വന്ന നിമിഷങ്ങൾ ഏറെയാണെന്റെ ജീവിതത്തിൽ.
"ടു ഡിസ്‌കവർ എ പേഴ്സൺ " എന്ന രീതിക്ക് തുടങ്ങിയ ഒരു യാത്ര. മറ്റാരും പറയുന്ന വാക്കുകളിലല്ല ഞാൻ നിന്നെ കണ്ടതും അറിഞ്ഞതും. നീ എന്ന സത്യം ബോധ്യമായതും, എനിക്ക് നീ നൽകുന്ന സ്നേഹവും കരുതലും ഒക്കെയും കൊണ്ടു തന്നെയാണ്.
ഇഷ്ടവും സ്നേഹവും പ്രണയവും ഒക്കെ നിന്നോട് തോന്നിതുടങ്ങിയപ്പോൾ, നീയും ഞാനും എന്നത് മാറി നമ്മൾ എന്ന സങ്കല്പം തന്നെ ഒരു മനോഹര കാവ്യമായി മാറിടുന്നു. ഒരു വാക്കിലും ഒതുങ്ങുന്നതല്ല എനിക്ക് നിന്നോടുള്ള ആരാധനയും.
ഇതുവരെ ഒരു നോക്കു പോലും കാണാത്ത ഒരാളെയാണ് ഞാൻ ഇങ്ങനെ സ്നേഹിക്കുന്നത് എന്നുള്ള വാസ്തവം ഞാൻ ഇടക്ക് എങ്കിലും ഓർക്കും. ഇനി എങ്ങനെ ആയാലും, നീയെന്നെ വേണ്ടെന്ന് വെച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്ന ഒരു അവസ്ഥയിൽ എത്തി നിൽക്കുന്നു.
സൗഹൃദമായാലും ജീവിതമായാലും ഇനിയുള്ള നാളുകൾ നിന്നോടൊപ്പം ജീവിച്ചുതീർക്കാനും, വരും ജന്മങ്ങളിലും നീയെനിക്ക് സ്വന്തമായി തന്നെ നിലകൊള്ളുവാനും ഈശ്വരന്റെ അനുഗ്രഹം ഉടനീളം ഉണ്ടാകണം എന്ന പ്രാർത്ഥനയോടെ...
മധുരതരമ പ്രണയ സന്ദേശം ,
മറുപടിഇല്ലാതാക്കൂ👌👌👌👌👏👏👏
മറുപടിഇല്ലാതാക്കൂ