പ്രതീക്ഷ
പ്രതീക്ഷയേറെയുണ്ടെൻ മനമതിൽ,
നല്ല ചിന്തകളെന്നിൽ നിറയ്ക്കുവാൻ...
വിധിയെന്ന സർപ്പദംശനമേറ്റുഞാനും,
ഉഴലുന്നു പലവിധ ദുഃഖങ്ങളാൽ....
എങ്കിലും കൈവെടിയില്ല ഞാനിന്നെന്നെ,
നയിക്കുന്ന പ്രത്യാശ ഒരിക്കലും....
കാലം കരുതി വച്ച,
ഓരോ വഴിത്തിരുവുകൾ....
മായ്ക്കുന്നു മുറിപ്പാടുകൾ, എന്നിൽനിന്നോരോന്നായ്....
അറിയുന്നു ഞാനെന്നുമിപ്പോൾ,
നീയെന്റെ ആത്മാവിലിഴചേർന്ന സ്നേഹമെന്ന്...
നീ തന്നെ കണ്ണാ എന്നിൽവന്നങ്ങുചേരുന്ന,
നന്മകൾ തന്നുടെ ഉറവിടവും....
👌👍👌
മറുപടിഇല്ലാതാക്കൂNannayittund👏👏👏
മറുപടിഇല്ലാതാക്കൂ