ആതിര
നീലത്താമര ഇതൾ പോലെ മാനസം,
പീലിനീർത്തിയ അഴകോടെ കൂന്തലും....
ചെന്താമര പോലെയിരു നയനവും,
പനിനീർ പൂവുപോലെ അഴകുള്ളൊരു വദനവും....
അന്നോരു നവംബർ മഴയതിൽ,
പുലർകാല സൂര്യന്റെ തേരിൽ നീയെത്തി...
അമ്മതൻ കുഞ്ഞു മാലാഖയായി,
പാരതിൽ അറിവിന്റെ വെളിച്ചമേകുവാൻ....
നീയിന്നുമേവർക്കും ആതിരയായ്,
മനം നിറയുന്നു നിൻ സ്വരമാധുര്യലഹരിയിൽ...
ഒരു നറുപുഞ്ചിരി നിന്നിൽ നിറയുമ്പോൾ,
ഭാഗ്യമായി നിറയുന്നു അനുരാധനക്ഷത്രം....
നന്നായിട്ടുണ്ട് ട്ടോ.. Keep itup👏👏👏
മറുപടിഇല്ലാതാക്കൂ👍👍👍👍
മറുപടിഇല്ലാതാക്കൂനന്നായി.
മറുപടിഇല്ലാതാക്കൂ