മനസ്സ്

നീയെന്ന പാതയിൽ,
ഞാനിന്നു കല്ലുകൾ....
അറിയാതെ പോകുമോയീ,
ജന്മവും നീ...
മനസ്സിന്റെ വാതിലിൽ,
മാറാല മൂടിയും....
കനിവിന്റെ ജാലകം,
കൊട്ടിയടച്ചും....
തനിയെ നടക്കുന്നുയീ,
വഴി തന്നിലായ്...
പതിയെ മറയുന്നുയീ,
മൂകസാഗരേ....
തിരയുന്നു ഞാനിന്ന്,
നീയെന്ന സ്നേഹം...
അറിയുന്നു ഞാനിന്ന്,
നീതന്നെ മൗനം....
നീയറിയാതെ,
പറയുന്നതാവില്ലയെങ്കിലും...
മറുവാക്ക് പറയാനും,
ആവില്ലയിന്ന്....
നിന്റെയകലാൻ തുനിഞ്ഞുള്ള,
നാട്യങ്ങൾ കാണുമ്പോൾ....
അതോർക്കുമ്പൊഴേ,
പിടയുന്നു നെഞ്ചകം....
നീയില്ലയെൻ കൂടെയെങ്കിൽ,
ഇനി ഞാനില്ലയിവിടെ...
പോകണമവിടേക്ക്,
നിഴൽ പോലും വന്നെത്തിടാത്തേയ്ക്കായ്....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...