വൈക്കത്തപ്പൻ
ദക്ഷിണ ദേശത്തെ കാശിയാണിവിടം,
തിരു വൈക്കം എന്നൊരു പേരതിൽ പ്രസിദ്ധം.....
മൂന്നു സങ്കൽപ്പമായിവിടെ വാഴുന്നു,
അന്നദാന പ്രഭുവായ ശിവശങ്കരൻ....
പുലർവേളയിൽ ദക്ഷിണാമൂർത്തിയും
ഉച്ചപൂജക്ക് സാന്നിധ്യമാകുന്നു കിരാതമൂർത്തി ഭാവമതിൽ ....
സായാഹ്ന വേളയിൽ ഗൗരിയും തനയരും കൂടെയെൻ ശംഭുവും ദർശനം അരുളുന്നു പാരതിൽ പുണ്യമായി...
നാഗർക്കും വരുണനും സ്ഥാനമുണ്ടിവിടെ,
അന്നദാനം തന്നെ ഇഷ്ട വഴിപാടും.....
ഏറെ കഥകളുണ്ടിവിടെ അറിയുവാൻ,
നിറയുന്നു ഭക്തിയും ശക്തിയായി വൈക്കത്തഷ്ടമി നാളതിൽ ....
👌👌👌👌
മറുപടിഇല്ലാതാക്കൂ👍👍👍👍👍
മറുപടിഇല്ലാതാക്കൂ