നിന്നോടുകൂടെ...
അസ്തമയ സന്ധ്യയിൽ മുങ്ങി നിൽക്കുന്നോരാ,
പുഞ്ചപാടം കൺകുളിർക്കെകാണുവാനായ്....
യാത്ര പോകുന്നു ഞാൻ,
നിന്നെയും കൂട്ടി....
ഈചെറു വീഥിയോ നമ്മേനയിക്കുന്നു,
പ്രകൃതിതൻ വിസ്മയ ചെപ്പ്തുറക്കുവാൻ.....
പാടവും പുഴകളും വാകമരങ്ങളും,
പിന്നെ കളകളാരവം മുഴക്കുന്ന അരുവിയും....
തെല്ലൊന്ന് മാറി നിൽക്കുന്നു,
കുഞ്ഞിളം കാറ്റിൽ ആടിത്തിമിർക്കുന്ന.....
പിന്നെ ചന്തമേറും സൂര്യ രശ്മിയിൽ, മുങ്ങിനിവരുന്നൊരാമ്പൽ പൊയ്കയും....
സന്ധ്യയോ മായുന്നു,
രാത്രിയുടെ വരവിനായി....
പൗർണ്ണമിക്കലയിൽ മുങ്ങി, നിൽക്കുന്നോരാ പൂമരച്ചോട്ടിൽ.....
അന്യോന്യം കണ്ണെടുക്കാതെ നോക്കിനിൽക്കുന്നു,
നാം ഇരുപേരും.....
Superb. 👏👏👏👌👌👌
മറുപടിഇല്ലാതാക്കൂ👌👌👌
മറുപടിഇല്ലാതാക്കൂ