കണ്ണന്റെ രാധ
ആരെയോ കാത്താണു നിന്നുടെ നിൽപ്പെന്ന്,
കണ്ടാൽ അറിയാല്ലോ പൂങ്കുയിൽ നാദമേ...
ചന്ദന നിറമാർന്നൊരാ വദനം കാന്തിതം,
പീലി വിരിച്ചപോലുള്ളോരു കൂന്തലും....
ചേലോടെ ചിഞ്ചിലനാദം പരത്തുന്ന,
പാദസരങ്ങൾ അണിഞ്ഞ മാൻമിഴി അഴകവൾ....
വിരഹിണിയാണവൾ ഏങ്കിലും,
കാതോർക്കുന്നു എന്തിനോ വേണ്ടിയാത്തീരത്ത്...
നിശ്ചലം ഒഴുകുന്ന യമുനയും,
കളകളാരവം മുഴക്കുന്നു...
ദൂരെ വിദൂരെയായ് കാറ്റിൽ നിന്നൊഴുകി,
എത്തുന്നൊരാ മുരളീരവം കേട്ട്....
ഹൃദയം തുടിക്കുന്നു വീണ്ടും,
അവളുടെ കണ്ണുകൾ തിരയുന്നു... പ്രണയത്തിൽ മറന്നവൾ,
നൃത്തമാടുന്നു സഖിമാരുമൊത്തു....
ഏവരും ആനന്ദപൂർണ്ണം പറഞ്ഞു,
അവളാ വൃന്ദവനത്തിലെ കണ്ണന്റെ രാധ....
👌👌👌
മറുപടിഇല്ലാതാക്കൂGood 👌👌👌
മറുപടിഇല്ലാതാക്കൂ