കാലവും സമയവും

സ്വപ്നങ്ങൾക്ക്  നിറമേകുന്നത്
ചിന്തകളെങ്കിൽ,
എന്നിൽ നിന്നും ഞാനെന്റെ ചിന്തകളെ അകലെ നിർത്താം....
സ്നേഹമെന്നത് എനിക്കന്യമെങ്കിൽ,
ഞാനും പോയിടാം വെറുപ്പിന്റെ ലോകം തേടി....
അഭിലാഷങ്ങളും ഓർമ്മകളും,
ഒടുവിലീ അടക്കിപ്പിടിച്ചുള്ള തേങ്ങലായെന്നിൽ നിറയുമ്പോൾ...
കൂടെ ആരുമില്ലെന്ന യാഥാർഥ്യവുമുൾക്കൊണ്ട്,
തനിയേ നടന്നിടാം ദിക്കറിയാതെ....
പാതിവഴിയിൽ മുറിഞ്ഞു പോയ ബന്ധങ്ങൾ,
ഇന്നൊരു ബന്ധനമായി പിൻതുടർന്നീടുമ്പോൾ ...
അവിടെയും ഒരു താങ്ങായി ആരോവരുമെന്ന,
വിശ്വാസമിന്ന് അപ്രത്യക്ഷം...
ഈ നിമിഷം ഞാനും,
തിരിച്ചറിഞ്ഞീടുന്നു....
നീയുമെന്നെ ഒരു നാൾ കൂട്ടിടും,
ഈ കാലത്തിലെന്റെ സമയം വന്നെത്തിടുമ്പോൾ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...