ആകാശം

ചിരിക്കുന്നൊരാകാശം,
നീലക്കുട ചൂടി വാർമഴവില്ലു വിരിച്ചു നിൽക്കുന്നു....
കരയുന്നൊരാകാശം,
കാർമേഘ കനല് ചൂടി നിൽക്കുന്നു...
രൗദ്ര ഭാവം പൂണ്ടൊരാകാശം,
ഇടിമിന്നൽ മാല ചാർത്തി നിൽക്കുന്നു...
ശാന്തമായൊരാകാശം,
നിലാ പുഴപോലെ ഒഴുകുന്നു....
പ്രണയിനിയായൊരാകാശം,
നിലാവിൽ താരകക്കമ്മലിട്ടു നിൽക്കുന്നു...
വിരഹാർദ്രയായൊരാകാശം,
തമസ്സിൽ മുങ്ങി നിൽക്കുന്നു...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...