മലയാലപ്പുഴ
ഓർക്കുന്നു ഞാൻ നിന്നെയീമഴ തന്നിലായ്,
ചേർന്നങ്ങു നിൽക്കുന്നൊരാൽമരച്ചോ ട്ടിലായി...
കാണുന്നു നിന്നെയീ ആമ്പൽകുളത്തിലും,
ചേലോടെ ചിരിതൂകി നിൽക്കുന്നൊരമ്മയായി....
പാടാൻ മറന്നോരു നാമങ്ങളൊക്കെയും,
കേൾക്കുന്നു നിന്നുടെ ശ്രീകോവിലിനുള്ളിലായ്....
കേട്ടാൽ മറക്കാത്ത സോപാന സംഗീതം,
കേട്ടുകേട്ടങ്ങു മറക്കുന്നു ഞാനെന്നേ....
സന്ധ്യക്ക് തെളിയുന്ന കർപ്പൂരദീപവും,
എന്നും ജ്വലിക്കും കെടാവിളക്കും മുന്നിൽ....
നിറദീപ സാന്നിധ്യമായ് ചുറ്റുവിളക്കും,
നിന്നുടെ ദീപാരാധന തന്നിലായ്...
ശ്രീഭദ്രകാളിയായി അമരുന്നു മലയാലപ്പുഴതന്നിൽ ,
അമ്മതൻ തൃപ്പാദം കുമ്പിട്ടു വണങ്ങിടുന്നു....
👌👌👌👌🙏
മറുപടിഇല്ലാതാക്കൂ👌👌👌😊😊
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂ