മൗനരാഗം
ഒരു മൗനരാഗമതെന്നുമെന്നിൽ,
നിന്നെ കുറിക്കുന്നൊരോർമ്മയായി..
നീ വരുംനാളിനി ഏറെദൂരം,
പറയാതെ പറയുന്നൊരിഷ്ടമെന്നും..
തിരിനാളമെന്നോളാമെൻ ജീവിതം,
നിനക്കഴലായി മാറുന്നൊരീ ജന്മവും...
അകലാതെ അകലുന്നു നീ തനിയേ,
എന്നെ നിനക്കാതെ നീയും അകലുന്നുവോ..
നീ മറഞ്ഞെങ്ങുപോയ് പൊൻതാരകമേ,
ഈ പുലരിതൻ പൊൻകതിർ വേളയിൽ..
നിനച്ചു ഞാൻ നിന്നെ ഈ ജന്മവും,
ഇനി നിഴലായ് കൂട്ടായ് വരുംജന്മവും...
😍😍😍😍
മറുപടിഇല്ലാതാക്കൂWowwww.. Superb 👌👌👌
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ