ഒന്നും പറയാതെ...

അന്നു ചോദിക്കുവാൻ ഞാനെന്തേ മറന്നുപോയി, 
നീയെന്റെ ആരെന്ന്? 
ഞാൻ നിനക്കെന്തെന്ന്? 
മറഞ്ഞുപോകുന്ന അസ്തമയ സന്ധ്യയും, 
ഇരുൾമൂടുന്നൊരീ വാനവും സാക്ഷിയായ്  
കണ്ണീരിനാൽ പെയ്യ്തിറങ്ങുന്ന ഈ തോരാ മഴയിലും, 
അന്നുമിന്നും ഏകയായി
അറിയുവാനാവോളം കാത്തുനിൽക്കുന്ന ഞാനിവിടെ...
മറന്നുപോയ മൊഴികൾ പോലെ 
പകർന്നെടുത്തൊരീ പുഞ്ചിരി നിന്നിലായ്... 
ഒടുവിലീ മരണവും എന്നെ തേടിയെത്തുമ്പോൾ..
നിന്റെ മറുവാക്കിനായി കാത്തുനിൽക്കാതെ, 
നിന്നെ എവിടെയൊക്കെയോ പരതിക്കുഴഞ്ഞു,  എന്നേയ്ക്കുമായ്... 
അണയുന്നു ഒരു തിരി നാളമായി 
എന്റെയീ കണ്ണുകൾ... 
 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...