വിഷുക്കണി
കൊന്നപ്പൂക്കളും കണിവെള്ളരിയും
മധുരമൂറും മാമ്പഴക്കൂട്ടവും
കോടിമുണ്ടും കദളിപ്പഴവും
ചക്കപ്പഴവും കൈതച്ചക്കയും
മുന്തിരിക്കുലയും ആപ്പിൾപഴവും
സ്വർണ്ണവും വെള്ളിയും
ഒറ്റരൂപാ നാണയത്തുട്ടും
ഒരു പറ നിറയെ കുത്തരിനെല്ലും
കെടാവിളക്കും കുംകുമച്ചെപ്പും
ഒപ്പം കണ്ണിമയ്ക്കാതെ,
നോക്കിനിന്നങ്ങുപോകുന്ന
എന്റെ കാർവർണ്ണനാം കണ്ണന്റെ ചിത്രവും
അമ്മയും അച്ഛനും അനുജനും കൂട്ടരുമൊപ്പം
ഒത്തു നിറപ്പകിട്ടാർന്നൊരീ വിഷുക്കണി....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ