ചിത്രശലഭങ്ങൾ
അമ്മക്കൊരോമൽ മുത്തായ് നീ,
കൂട്ടായെന്നും കുഞ്ഞാവയായി....
പിണക്കവും ഇണക്കവും നിന്റെ ,
കുഞ്ഞിക്കുറുമ്പുകളും...
കൂടെ നീയുണ്ടെന്ന ഓർമപ്പെടുത്തലാണ്...
കുഞ്ഞുസ്വപ്നങ്ങൾതൻ ചിറകിലേറാൻ,
നിന്നെ പഠിപ്പിച്ച ആദ്യഗുരുവുമമ്മ...
അമ്മതൻ താരാട്ടിൽ നീചാഞ്ഞുറങ്ങുമ്പോൾ,
നിറയുന്നു പാരതിൽ അമ്പിളിച്ചന്തം....
അമ്മതൻ മൊഴിയും നിന്നിലേ ചിരിയും,
നിറഞ്ഞു കളിയാടുന്നൊരീ സ്നേഹവീട്....
എന്നെന്നുമീ ചിത്രശലഭങ്ങൾതൻ പുഞ്ചിരി,
പാരതിൽ സ്നേഹവർഷംതൂകിടട്ടേ....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ