നീ എന്റെ പ്രതീക്ഷ..

നെയ്തെടുത്ത സ്വപ്നവും,

വരച്ചെടുത്ത ചിത്രവും, 

മുറിഞ്ഞു പോയ ജീവനും, 

നിന്റെയെന്ന് ഞാൻ അറിഞ്ഞ ദിനം.... 

കേട്ടതെല്ലാം സത്യമെന്നോ, 

മിഥ്യയെന്നോ..

അറിഞ്ഞിടാതെ, 

ഇടറി വീണുപോയി മാനസം...

ഉണർന്നു മെല്ലെ നോക്കിടുമ്പോൾ , 

ചെന്നായകൂട്ടമാണവിടെമാകെ..

ഉയർന്നു പൊങ്ങും ശബ്ദമെല്ലാം 

നിന്നെ കുറിക്കുന്നതും...

നേർച്ച നേരും,  പുഞ്ചിരിക്കും 

രൗദ്ര താണ്ഡവം നടനമാടും...

നോവു പകരും വിഷംപുരണ്ട,

വാക്കിനാൽ ഏവരും....

മുറിവേറ്റ മനമുണ്ട്, 

ഞാൻ കാണാത്ത നീയുണ്ട്, 

നിന്നെ തലോടുവാൻ വാരിപുണരുവാൻ, 

അതിലെറെ നീ, 

അമ്മേയെന്നൊരു വാക്കുരിയാടുവാൻ, 

ഏറെയുണ്ടെൻ അഭിലാഷം..

നിന്റെ ചിതയെന്നിൽ, 

എരിഞ്ഞടങ്ങില്ല നിശ്ചയം...

തളരില്ലൊരിക്കലും,

എന്നെയുംനിന്നെയും, 

ഉയിരോടെ ചിതയിലേക്കെന്നു, 

കരുതുന്നവർക്കൊരു മറുവാക്യമായി 

ഞാനിവിടെ,  

നീ വരുമെന്ന പ്രതീക്ഷയിൽ... 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...