ദേവൂട്ടി


ചെന്താമര വിടർന്നപോലെ,
മിഴി അഴകുള്ളൊരു പെൺകൊടി നീ...
വാലിട്ടു കണ്ണെഴുതാനോ വിളിക്കുന്നു, വാർമുകിൽ നിന്നെ...

നിൻ കൂന്തൽ കണ്ടാലോ,
കാർമേഘം ഓടിഒളിക്കും...
എന്നിട്ടോ കാർകൂന്തൽ ചന്തം കൂട്ടാൻ,
മഴവില്ലോ നിന്നരികെ വരും....

ചെഞ്ചുണ്ടിൽ വിടരും പുഞ്ചിരി,
കണ്ടാലോ നിറയും മനവും...
ആച്ചെറുചുണ്ട് ചുവപ്പിക്കാനോ,
സാന്ധ്യ മേഘങ്ങളെത്തവേ ...

കാതിലെ കുഞ്ഞിക്കമ്മൽ,
കണ്ടാലോ എന്തൊരു ഭംഗി....
നിൻ കാതിനെ അണിയിക്കാനോ,
കമ്മലായ് നക്ഷത്രങ്ങൾ....

കുഞ്ഞിളം കൈകളിൽ,
കരിവളയോ കൂട്ടുണ്ടേ....
നിൻ കൈകളിൽ അണിയിക്കാൻ,
അമ്പിളിയോ വളയായേ....

കുഞ്ഞിളം കാലിൽക്കിലുങ്ങും,
പാദസരങ്ങൾ ഏറെയുണ്ടേ...
എന്നാലും ചന്തം കൂട്ടാൻ,
നിലാവോ തളയായേ...

നിൻ മൊഴിയൊന്ന് കേട്ടെന്നാകിൽ,
ഏവർക്കും സന്തോഷം...
ആമൊഴിയെന്നും കേൾക്കാനായി,
വരുമല്ലോ അമ്പാടിക്കണ്ണനും....

അച്ഛനും അമ്മയ്ക്കും നീ,
ദേവാംശമുള്ളൊരു കുഞ്ഞ്...
ഞങ്ങൾക്കോ നീയെന്നും,
ദേവൂട്ടിയായി വന്നൂ....

അഭിപ്രായങ്ങള്‍

  1. കാപ്പ ഭംഗി തുളുമ്പുന്ന വരികൾ. നല്ല ആവിഷ്‌കാരം.അഭിനന്ദനം

    മറുപടിഇല്ലാതാക്കൂ
  2. കാവ്യഭംഗി തുളുമ്പുന്ന വരികൾ എന്നു വായിക്കാനപേക്ഷ

    മറുപടിഇല്ലാതാക്കൂ
  3. കാവ്യഭംഗി തുളുമ്പുന്ന വരികൾ .നല്ല ആവിഷ്കാരം അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...