അമ്പിളിക്കുരുന്ന്...
താരകങ്ങൾ ഏകുന്നു ആശംസകൾ,
ഓമൽകുരുന്നിനായീ ഈ ദിനത്തിൽ....
തിങ്കൾത്തേരേറിടുന്നു പിറന്നാൾക്കിളി,
നിന്നെ വരവേൽക്കുവാനോ വാനിലമ്പിളി...
നിനക്കാതെ കിട്ടീല്ലേ,
കൈനിറയെ സമ്മാനങ്ങൾ...
പിണങ്ങി നീ നിൽക്കുമ്പോൾ
എന്തു ചന്തമാണെന്നോ....
ചിണുങ്ങാതെൻ പൊന്നേ നീ,
അമ്മതൻ മുത്തല്ലേ...
കിണുങ്ങാതെൻ കിങ്ങിണിയേ,
അമ്മതൻ തംബുരുവേ......
നിനച്ചാലും ഇല്ലേലും,
നീയേയെൻ ജീവിതമേ...
ഏകുന്നു നിനക്കായി ഞാനും,
ഒരായിരം പിറന്നാൾ ആശംസകൾ...
ഉള്ളിൽ നിന്നും വന്ന വരികൾ . നന്നായി
മറുപടിഇല്ലാതാക്കൂNannaayittund👌👌👌👌
മറുപടിഇല്ലാതാക്കൂ